Ranji Trophy: ഹരിയാനക്കെതിരെ കേരളത്തിന് മികച്ച തുടക്കം; രോഹൻ കുന്നുമ്മലിനും അക്ഷയ് ചന്ദ്രനും അർദ്ധശതകം
Kerala vs Haryana: ഗ്രൂപ്പ് സിയിൽ ഹരിയാന ഒന്നാമതും കേരളം രണ്ടാമതുമാണ്. നാല് മത്സരങ്ങളിൽ നിന്ന് ആതിഥേയരായ ഹരിയാനയ്ക്ക് 19 പോയിൻറാണുള്ളത്. നാല് മത്സരങ്ങളിൽ നിന്ന് 15 പോയിൻറുമായാണ് കേരളം രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.
ലാഹിൽ: രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് കേരളം. ഹരിയാനയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോൾ 2-ന് 138 റൺസെന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനും(51) സച്ചിൻ ബേബിയുമാണ് (24) ക്രീസിൽ. അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ രോഹൻ കുന്നുമ്മലിന്റെയും ബാബാ അപരാജിതിൻറെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ആദ്യ സെക്ഷനിൽ മൂടൽ മഞ്ഞ് കാരണം മത്സരം തടസ്സപ്പെട്ടിരുന്നു. ഹരിയാനയുടെ ഹോം ഗ്രൗണ്ടായ ലാഹ്‌ലി, ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ഓപ്പണർ ബാബ അപരാജിതിൻറെ വിക്കറ്റാണ് സന്ദർശകർക്ക് ആദ്യം (0) നഷ്ടമായത്. അൻഷൂൽ കാംബോജിൻറെ പന്ത് കപിൽ ഹൂഡ കെെപ്പടിയിലാക്കുകയായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച അക്ഷയ് ചന്ദ്രൻ- രോഹൻ കുന്നുമ്മൽ സഖ്യം കേരളത്തെ ഭേദപ്പെട്ട നിലയിലെത്തിച്ചു. ഇരുവരും ചേർന്ന് 91 റൺസാണ് ഇന്നിംഗ്സിലേക്ക് സംഭാവന ചെയ്തത്.102 പന്തിൽ 55 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ അൻഷുൽ കാംബോജാണ് മടക്കിയത്. നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി അക്ഷയ് ചന്ദ്രന് മികച്ച പിന്തുണ നൽകിയതോടെ കേരളം ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138ൽ എത്തി. മൂന്നാം വിക്കറ്റിൽ ഈ സഖ്യം ഇതുവരെ 47 റൺസെടുത്തിട്ടുണ്ട്.
Stumps Day 1: Kerala – 138/2 in 53.6 overs (Sachin Baby 24 off 58, Akshay Chandran 51 off 160) #HARvKER #RanjiTrophy #Elite
— BCCI Domestic (@BCCIdomestic) November 13, 2024
“>
Akshay Chandran 50 runs in 156 balls (5×4, 0x6) Kerala 135/2 #HARvKER #RanjiTrophy #Elite Scorecard:https://t.co/SeqvmjOSUW
— BCCI Domestic (@BCCIdomestic) November 13, 2024
“>
ഹരിയാനയ്ക്കെതിരെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇന്നിറങ്ങിയത്. വത്സൽ ഗോവിന്ദ്, ആദിത്യ സർവാതെ, കെ എം ആസിഫ് എന്നിവർ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായി. എൻ പി ബേസിൽ, ഷോൺ റോജർ, നിതീഷ് എംഡി എന്നിവർക്ക് പ്ലേയിംഗ് ഇലവനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഗ്രൂപ്പ് സിയിൽ ഹരിയാന ഒന്നാമതും കേരളം രണ്ടാമതുമാണ്. നാല് മത്സരങ്ങളിൽ നിന്ന് ആതിഥേയരായ ഹരിയാനയ്ക്ക് 19 പോയിൻറാണുള്ളത്. നാല് മത്സരങ്ങളിൽ നിന്ന് 15 പോയിൻറുമായാണ് കേരളം രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ട് വീതം ജയവും സമനിലയുമാണ് ഇരു ടീമുകളുടേയും അക്കൗണ്ടില്ലുള്ളത്. ബിഹാറിനും മധ്യപ്രദേശിനുമെതിരെയാണ് രഞ്ജിയിലെ കേരളത്തിന്റെ ബാക്കിയുള്ള മത്സരങ്ങൾ.