Ranji Trophy 2024 : സഞ്ജു ടീമിൽ തിരികെയെത്തി; രഞ്ജിയിൽ കേരളം ഇന്ന് കരുത്തരായ കർണാടകയ്ക്കെതിരെ

Ranji Trophy 2024 Kerala To Face Karnataka : രഞ്ജി ട്രോഫി എലീറ്റ് സി ഗ്രൂപ്പിൽ നടക്കുന്ന മത്സരത്തിൽ കേരളം ഇന്ന് കർണാടകയെ നേരിടും. ഗ്രൂപ്പിൽ കേരളത്തിൻ്റെ ഏറ്റവും നിർണായകമായ മത്സരങ്ങളിൽ ഒന്നാണിത്.

Ranji Trophy 2024 : സഞ്ജു ടീമിൽ തിരികെയെത്തി; രഞ്ജിയിൽ കേരളം ഇന്ന് കരുത്തരായ കർണാടകയ്ക്കെതിരെ

സഞ്ജു സാംസൺ (Image Credits - PTI)

Published: 

18 Oct 2024 08:59 AM

രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് കരുത്തരായ കർണാടകയ്ക്കെതിരെ. എലീറ്റ് ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ കേരള ടീമിൽ തിരികെയെത്തി. രാവിലെ 9.30ന് കർണാടകയിലെ ആളൂരിലാണ് മത്സരം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോല്പിച്ച കേരളം തകർപ്പൻ ഫോമിലാണ്. എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലെ പവർഹൗസുകളായ കർണാടകയെ തോല്പിക്കുക എന്നത് കേരളത്തിന് ഒട്ടും എളുപ്പമാവില്ല.

ഇന്ത്യൻ താരം മായങ്ക് അഗർവാൾ ആണ് കർണാടക ടീമിൻ്റെ ക്യാപ്റ്റൻ. മഴ മുടക്കിയ ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെതിരെ സമനില വഴങ്ങേണ്ടിവന്നത് കർണാടകയ്ക്ക് കനത്ത തിരിച്ചടിയായി. ഇന്നത്തെ കളിയിൽ എങ്ങനെയും വിജയിക്കുക എന്നതാവും കർണാടകയുടെ ലക്ഷ്യം. രഞ്ജിയിൽ മുന്നോട്ടുള്ള യാത്രയ്ക്ക് അഗർവാളിനും സംഘത്തിനും ഇന്ന് ജയിച്ചേ തീരൂ.

Also Read : INDW vs NZW : പ്ലസ് ടു പരീക്ഷയെഴുതണം; റിച്ച ഘോഷ് ഇന്ത്യൻ ടീമിലില്ല

സഞ്ജു സാംസൺ തിരികെയെത്തുമ്പോൾ വത്സൽ ഗോവിന്ദ് പുറത്തായേക്കും. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീനോ ബാബ അപരാചിതോ ആവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. സച്ചിൻ ബേബി, വിഷ്ണു വിനോദ്, സൽമാൻ നിസാർ തുടങ്ങിയവരും കളിക്കും. അതിഥി താരങ്ങളായ ആദിത്യ സർവാറ്റെ, ജലജ് സക്സേന എന്നിവരാണ് ബൗളിംഗിലെ പ്രധാന താരങ്ങൾ. കഴിഞ്ഞ മത്സരത്തിലെ വിജയത്തിൽ ഇരുവരും നിർണായക പങ്കുവഹിച്ചിരുന്നു. സർവാറ്റെയ്ക്കൊപ്പം ഇത്തവണ ടീമിലെത്തിയ തമിഴ്നാട് താരം ബാബ അപരാജിതും നല്ല പ്രകടനം നടത്തി.

ഒരുപിടി മികച്ച താരങ്ങളാണ് കർണാടക ടീമിൽ ഉള്ളത്. നികിൻ ജോസ്, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയാസ് ഗോപാൽ, പ്രസിദ്ധ് കൃഷ്ണ, വിജയകുമാർ വൈശാഖ് തുടങ്ങിയ സൂപ്പർ താരങ്ങൾ കർണാടകയിലുണ്ട്.

സ്ക്വാഡുകൾ

കർണാടക: Nikin Jose, Mayank Agarwal(c), Devdutt Padikkal, Smaran R, Manish Pandey, Shreyas Gopal, Sujay Sateri(w), Hardik Raj, Vijaykumar Vyshak, Vasuki Koushik, Prasidh Krishna, Luvnith Sisodia, Vidyadhar Patil, Kishan Bedare, Abhilash Shetty, Mohsin Khan

കേരള : Vathsal Govind, Rohan Kunnummal, Sachin Baby(c), Baba Aparajith, Akshay Chandran, Jalaj Saxena, Salman Nizar, Mohammed Azharuddeen(w), Vishnu Vinod, Aditya Sarwate, Basil Thampi, Krishna Prasad, Fazil Fanoos, KM Asif, MD Nidheesh

Related Stories
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം
India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ
BCCI Website Down: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ
IND vs AUS : പുറത്താക്കാൻ സമ്മതിക്കില്ല; അവസാന ടെസ്റ്റിൽ നിന്ന് ‘മാറിനിൽക്കുന്നു’ എന്ന് രോഹിത് ശർമ്മ: റിപ്പോർട്ട്
IND vs AUS: ഇന്ത്യൻ ഡ്രസിങ് റൂം രണ്ട് ചേരി?; ചരിത്രത്തിലാദ്യമായി ക്യാപ്റ്റനെ പുറത്താക്കുമോ ഗംഭീർ?; ഇന്ത്യൻ ടീമിൽ വിവാദങ്ങൾ തുടർക്കഥ
Khel Ratna: മനു ഭാക്കർ, ഡി ​ഗുകേഷ് ഉൾപ്പെടെ നാല് താരങ്ങൾക്ക് ഖേൽ രത്ന, അർജുന അവാർഡ് തിളക്കത്തിൽ മലയാളിയും
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?