5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2024 : കരിയറിലാദ്യമായി അർജുൻ തെണ്ടുൽക്കറിന് അഞ്ച് വിക്കറ്റ് നേട്ടം; അരുണാചൽ പ്രദേശ് 84 റൺസിന് പുറത്ത്

Ranji Trophy 2024 Arjun Tendulkar : രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി അർജുൻ തെണ്ടുൽക്കർ. ഗോവയ്ക്കായി കളിക്കുന്ന അർജുൻ അരുണാചൽ പ്രദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അർജുൻ്റെ പ്രകടനത്തിൽ അരുണാചൽ പ്രദേശ് 84 റൺസിന് പുറത്താവുകയും ചെയ്തു.

Ranji Trophy 2024 : കരിയറിലാദ്യമായി അർജുൻ തെണ്ടുൽക്കറിന് അഞ്ച് വിക്കറ്റ് നേട്ടം; അരുണാചൽ പ്രദേശ് 84 റൺസിന് പുറത്ത്
അർജുൻ തെണ്ടുൽക്കർ (Image Credits - Philip Brown/Getty Images)
abdul-basith
Abdul Basith | Updated On: 13 Nov 2024 14:37 PM

ഫസ്റ്റ് ക്ലാസ് കരിയറിലാദ്യമായി അഞ്ച് വിക്കറ്റ് നേട്ടവുമായി അർജുൻ തെണ്ടുൽക്കർ. രഞ്ജിയിൽ ഗോവയ്ക്കായി കളിക്കുന്ന അർജുൻ അരുണാചൽ പ്രദേശിനെതിരെയാണ് അഞ്ച് വിക്കറ്റ് നേടിയത്. ഒൻപത് ഓവറിൽ 25 റൺസ് വഴങ്ങിയാണ് അർജുൻ്റെ നേട്ടം. അർജുൻ്റെ വിക്കറ്റ് വേട്ടയിൽ അരുണാചൽ പ്രദേശ് 84 റൺസിന് ഓൾ ഔട്ടായി.

17ആമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് അർജുൻ കരിയറിലാദ്യമായി അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അരുണാചലിന് നിലയുറപ്പിക്കാൻ പോലും സമയം ലഭിച്ചില്ല. 30.3 ഓവറിൽ അവർ ഓൾ ഔട്ടായി. 25 റൺസ് നേടി നോട്ടൗട്ടായ ക്യാപ്റ്റൻ നബാം അബോബയാണ് അരുണാചലിൻ്റെ ടോപ്പ് സ്കോറർ. അരുണാചലിൽ മൂന്ന് താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോൾ നാല് പേർ മാത്രമാണ് ഇരട്ടയക്കം കടന്നത്.

Also Read : SA vs IND : ആദ്യമൊരു സെഞ്ചുറി, പിന്നൊരു ഡക്ക്; എല്ലാ കണ്ണുകളും സഞ്ജുവിൽ: ഇന്ന് മൂന്നാം ടി20

ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ നബാം ഹചാങ്ങിനെ റണ്ണെടുക്കും മുൻപ് കുറ്റി തെറിപ്പിച്ചാണ് അര്‍ജുന്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. 12ആം ഓവറിലെ രണ്ടും മൂന്നും പന്തുകളിൽ ഓപ്പണര്‍ ഒബി (22), ജയ് ഭവ്‌സര്‍ (0) എന്നിവരെയും അർജുൻ മടക്കി അയച്ചു. പിന്നാലെ ചിന്മയ് ജയന്ത പാട്ടീൽ (3), മൊജി (0) എന്നിവരെക്കൂടി വീഴ്ത്തിയ അർജുൻ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ആദ്യം വീണ അഞ്ച് വിക്കറ്റും നേടിയത് അർജുനായിരുന്നു. അവശേഷിക്കുന്ന അഞ്ച് പേരിൽ മൂന്ന് പേരെ മോഹിത് റെഡ്കറും രണ്ട് പേരെ കീത്ത് പിൻ്റോയും പുറത്താക്കി. അരുണാചൽ പ്രദേശിനായി ആകെ 16 മത്സരങ്ങൾ കളിച്ച അർജുൻ 32 വിക്കറ്റാണ് നേടിയിട്ടുള്ളത്. ഓൾറൗണ്ടറായ അർജുൻ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുണ്ട്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ നിലവിൽ 22 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടിയിട്ടുണ്ട്. ഇഷാൻ ഗഡേകർ (3), സുയാഷ് പ്രഭുദേശായ് (73) എന്നിവരുടെ വിക്കറ്റുകൾ ഗോവയ്ക്ക് നഷ്ടമായി. കശ്യപ് ബാക്‌ലെ (66), സ്നേഹൽ കൗതൻകർ (16) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.

Latest News