5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2024 : ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങി; എന്നിട്ടും രഞ്ജിയിൽ കേരളത്തിന് തകർപ്പൻ ജയം

Ranji Trophy Kerala vs Punjab Updates : എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ ജയം. ആദ്യ ഇന്നിങ്സിൽ 15 റൺസിൻ്റെ ലീഡായിരുന്നു കേരളം വഴങ്ങിയത്.

Ranji Trophy 2024 : ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങി; എന്നിട്ടും രഞ്ജിയിൽ കേരളത്തിന് തകർപ്പൻ ജയം
തിരുവനന്തപുരം സെൻ്റ് സേവ്യർ കോളേജ് ഗ്രൗണ്ട് (Image Courtesy : X)
jenish-thomas
Jenish Thomas | Published: 14 Oct 2024 17:23 PM

രഞ്ജി ട്രോഫി 2024-25 (Ranji Trophy 2024-25) സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ജയം സ്വന്തമാക്കി കേരളം. പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തകർത്തത്. ആദ്യ ഇന്നിങ്സിൽ 15 റൺസിൻ്റെ ലീഡ് വഴങ്ങിയതിന് ശേഷമാണ് ആതിഥേയരായ കേരളം തകർപ്പൻ ജയം സ്വന്തമാക്കിയത്. തിരുവനന്തപുരം സെൻ്റ് സേവ്യർ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൻ്റെ അവസാന ദിനത്തിൽ സന്ദർശകർ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ട് ഇന്നിങ്സിൽ നിന്നും ഒമ്പത് വിക്കറ്റുകൾ നേടിയ കേരളത്തിൻ്റെ ആദിത്യ സർവാതെയാണ് കളിയിലെ താരം.

പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടരാണ് ക്യാപ്റ്റൻ സച്ചിൻ ബേബി തന്നെ ആദ്യ രംഗത്തെത്തുകയായിരിന്നു. സച്ചിനും ഓപ്പണർ റോഹൻ കുന്നുമ്മലും ചേർന്ന് 73 റൺസിൻ്റെ ആദ്യം സൃഷ്ടിച്ചതോടെ കേരളം വിജയം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. 39 റൺസെടുത്ത ബാബ അപരജിതും ക്യാപ്റ്റൻ സച്ചിൻ മികച്ച പിന്തുണ നൽകി. 56 റൺസെടുത്ത് കേരളത്തെ വിജയത്തിന് അരികലെത്തിച്ചതിന് ശേഷം ക്യാപ്റ്റനും പുറത്തായ്. എന്നിരുന്നാലും സ്കോർ ബോർഡിൽ ബാക്കി പത്ത് റൺസ് കൂടി ചേർത്ത് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ജയം സ്വന്തമാക്കുകയായിരുന്നു.

ALSO READ : Sanju Samson: കാലവും നിങ്ങളും സാക്ഷി! അന്ന് ആശീർവാദം വാങ്ങിയ അതേ ​ഗ്രൗണ്ടിൽ മിന്നും പ്രകടനം!സഞ്ജുവിനൊപ്പമുള്ള ആളെ മനസിലായോ?

മത്സരത്തിൻ്റെ ആദ്യ ദിനം മഴ കൊണ്ടുപോയെങ്കിലും കേരളത്തിൻ്റെ ബോളിങ് ആക്രമണം അന്ന് തന്നെ തുടങ്ങിയിരുന്നു. ആദ്യം പഞ്ചാബിൻ്റെ സ്കോർ ബോർഡ് 100 കടക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റുകൾ കേരളം വീഴ്ത്തിയിരുന്നു. അടുത്ത നൂറ് റൺസും കൂടി സ്കോർ ബോർഡിൽ ചേർക്കുന്നതിന് മുമ്പ് പഞ്ചാബിൻ്റെ ഇന്നിങ്സ് കേരളം ചൂരുട്ടികെട്ടി. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി ആദിത്യ സർവാതെയും ജലജ് സക്സേനയും അഞ്ച് വിക്കറ്റുകൾ വീതം നേടി.

പഞ്ചാബിൻ്റെ ചെറിയ സ്കോർ ബോർഡ് കണ്ട് ആശ്വസിച്ച് കേരളത്തിന് തെറ്റുപറ്റുകയായിരുന്നു ആദ്യ ഇന്നിങ്സ്. പഞ്ചാബ് ഉയർത്തിയ ലക്ഷ്യത്തിന് 15 റൺസിന് പിന്നിലായി കേരളം ആദ്യ ഇന്നിങ്സിൽ പുറത്തായി. പഞ്ചാബ് സ്പിന്നർ മയങ്ക് മർക്കണ്ഡെ കേരളത്തിനെ കറക്കി വീഴ്ത്തുകയായിരുന്നു. താരം ആറ് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

ആദ്യ ഇന്നിങ്സിൻ്റെ ലീഡിൻ്റെ പിൻബലത്തിൽ ഇറങ്ങിയ പഞ്ചാബിനെ അങ്ങനെ വെറുതെ വിടാൻ ആതിഥേയരായ കേരളം തയ്യാറായില്ല. ആദ്യ ഇന്നിങ്സിനെക്കാളും കേരളം പഞ്ചാബിനെ രണ്ടാം ഇന്നിങ്സിലും പിടിമുറുക്കി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ് നേടിയ അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് സന്ദർശകർക്ക് സ്കോർ ബോർഡ് 100 കടത്താൻ സാധിച്ചത്. നാല് വിക്കറ്റുകൾ വീതം നേടിയ ആദിത്യയും ബാബ അപരജിതുമാണ് പഞ്ചാബിനെ എറിഞ്ഞൊതുക്കിയത്. ജലജ് സക്സേനയാണ് ബാക്കി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഒക്ടോബർ 18നാണ് രഞ്ജി ട്രോഫിയിൽ കേരളത്തിൻ്റെ അടുത്ത മത്സരം. എട്ട് തവണ രഞ്ജി കിരീടം ഉയർത്തിയ ശക്തരായ കർണാടകയാണ് കേരളത്തിൻ്റെ എതിരാളി.

Latest News