IPL 2025: ജോസേട്ടൻ ഔട്ട്! രാജസ്ഥാൻ കോട്ട കാക്കാൻ സഞ്ജു സാംസൺ; നിലനിർത്തിയത് ആറ് താരങ്ങളെ

Rajasthan Royals IPL Retention: താരലേലത്തിന് മുന്നോടിയായി ആറ് താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. 18 കോടി നൽകിയാണ് സഞ്ജുവിനെ ടീമിൽ നിലനിർത്തിയിരിക്കുന്നത്.

IPL 2025: ജോസേട്ടൻ ഔട്ട്! രാജസ്ഥാൻ കോട്ട കാക്കാൻ സഞ്ജു സാംസൺ; നിലനിർത്തിയത് ആറ് താരങ്ങളെ

Rajasthan Royals Captain Sanju Samson( Image Credits: PTI)

Updated On: 

31 Oct 2024 22:37 PM

ജയ്പൂർ: ഐപിഎൽ താരലേലത്തിന് മുന്നോടിയായി ആറ് താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്സ്വാളിനുമാണ് ടീം ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 18 കോടി രൂപ നൽകിയാണ് ഇരുവരും ടീമിൽ നിലനിർത്തിയിരിക്കുന്നത്. റിയാൻ പരാ​ഗ്, ധ്രുവ് ജുറേൽ, സന്ദീപ് ശർമ്മ, ഷിമ്രോൺ ഹെറ്റ്മിയർ എന്നിവരെ അടുത്ത സീസണിലേക്ക് ടീം നിലനിർത്തിയിട്ടുണ്ട്. അൺ ക്യാപ്ഡ് താരമായാണ് പേസർ സന്ദീപ് ശർമ്മയെ നിലനിർത്തിയിരിക്കുന്നത്.

ഐപിഎൽ താരലേലത്തിന് മുമ്പായി ഓപ്പണ‍ർ ജോസ് ബട്‌ലറെ രാജസ്ഥാൻ റോയൽസ് കെെവിട്ടു. ജോസ് ബട്‌ലർക്ക് പുറമെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവരെയും രാജസ്ഥാൻ ഒഴിവാക്കി. മൂവരും മെ​ഗാ താരലേലത്തിൽ പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായി. ആർടിഎം ‌ഓപ്ഷനുകളും ടീമിന് അവശേഷിക്കുന്നില്ല. മെ​ഗാ താരലേലത്തിൽ 41 കോടി രൂപ രാജസ്ഥാൻ റോൽസിന് ചെലവഴിക്കാനാവും.

രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങൾ

സഞ്ജു സാംസൺ (18 കോടി രൂപ)

യശസ്വി ജയ്‌സ്വാൾ (18 കോടി രൂപ)

റിയാൻ പരാഗ് (14 കോടി രൂപ)

യശസ്വി ജയ്‌സ്വാൾ (18 കോടി രൂപ)

ഷിംറോൺ ഹെറ്റ്മെയർ (11 കോടി രൂപ)

സന്ദീപ് ശർമ്മ (4 കോടി രൂപ)

ടീം ഒഴിവാക്കിയ താരങ്ങൾ

രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, നവദീപ് സൈനി, കുൽദീപ് സെൻ, കുനാൽ റാത്തോഡ്, ആവേശ് ഖാൻ, തനുഷ് കോട്ടിയാൻ, ശുഭം ദുബെ, ആബിദ് മുഷ്താഖ്, ജോസ് ബട്ട്‌ലർ, ട്രെൻ്റ് ബോൾട്ട്, ഡൊനോവൻ ഫെരേര, റോവ്‌മാൻ പവൽ, ടോം കോഹ്‌ലർ-കാഡ്‌മോർ, നന്ദ്രേ ബർഗർ.

 

 

2‌022-ലെ താരലേലത്തിൽ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറേലിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറേൽ നിലവിൽ ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. സഞ്ജുവിൻറെയും(531 റൺസ്) റിയാൻ പരാഗിൻറെയും(573 റൺസ്) ഇന്നിം​ഗ്സുകളാണ് കഴിഞ്ഞ സീസണിൽ രാജസ്ഥാനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 2023ലെ താരലേലത്തിൽ 50 ലക്ഷം മുടക്കിയാണ് സന്ദീപ് ശർമ്മയെ രാജസ്ഥാൻ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ 13 വിക്കറ്റുമായി സന്ദീപ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും 359 റൺസുമായി ജോസ് ബട്ട്ലർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ട നടത്തിയ ചഹൽ 18 വിക്കറ്റുമായി കഴിഞ്ഞ സീസണിലും തിളങ്ങിയിരുന്നു. 2022-ലെ താരലേലത്തിലേൽ 6.5 കോടിക്കാണ് ചഹലിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്.

Related Stories
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം
India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ
BCCI Website Down: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ
IND vs AUS : പുറത്താക്കാൻ സമ്മതിക്കില്ല; അവസാന ടെസ്റ്റിൽ നിന്ന് ‘മാറിനിൽക്കുന്നു’ എന്ന് രോഹിത് ശർമ്മ: റിപ്പോർട്ട്
IND vs AUS: ഇന്ത്യൻ ഡ്രസിങ് റൂം രണ്ട് ചേരി?; ചരിത്രത്തിലാദ്യമായി ക്യാപ്റ്റനെ പുറത്താക്കുമോ ഗംഭീർ?; ഇന്ത്യൻ ടീമിൽ വിവാദങ്ങൾ തുടർക്കഥ
Khel Ratna: മനു ഭാക്കർ, ഡി ​ഗുകേഷ് ഉൾപ്പെടെ നാല് താരങ്ങൾക്ക് ഖേൽ രത്ന, അർജുന അവാർഡ് തിളക്കത്തിൽ മലയാളിയും
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?