IPL 2025: ജോസേട്ടൻ ഔട്ട്! രാജസ്ഥാൻ കോട്ട കാക്കാൻ സഞ്ജു സാംസൺ; നിലനിർത്തിയത് ആറ് താരങ്ങളെ
Rajasthan Royals IPL Retention: താരലേലത്തിന് മുന്നോടിയായി ആറ് താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്. 18 കോടി നൽകിയാണ് സഞ്ജുവിനെ ടീമിൽ നിലനിർത്തിയിരിക്കുന്നത്.
ജയ്പൂർ: ഐപിഎൽ താരലേലത്തിന് മുന്നോടിയായി ആറ് താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. നായകൻ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്സ്വാളിനുമാണ് ടീം ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 18 കോടി രൂപ നൽകിയാണ് ഇരുവരും ടീമിൽ നിലനിർത്തിയിരിക്കുന്നത്. റിയാൻ പരാഗ്, ധ്രുവ് ജുറേൽ, സന്ദീപ് ശർമ്മ, ഷിമ്രോൺ ഹെറ്റ്മിയർ എന്നിവരെ അടുത്ത സീസണിലേക്ക് ടീം നിലനിർത്തിയിട്ടുണ്ട്. അൺ ക്യാപ്ഡ് താരമായാണ് പേസർ സന്ദീപ് ശർമ്മയെ നിലനിർത്തിയിരിക്കുന്നത്.
ഐപിഎൽ താരലേലത്തിന് മുമ്പായി ഓപ്പണർ ജോസ് ബട്‌ലറെ രാജസ്ഥാൻ റോയൽസ് കെെവിട്ടു. ജോസ് ബട്‌ലർക്ക് പുറമെ സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവരെയും രാജസ്ഥാൻ ഒഴിവാക്കി. മൂവരും മെഗാ താരലേലത്തിൽ പങ്കെടുക്കുമെന്ന് ഇതോടെ ഉറപ്പായി. ആർടിഎം ഓപ്ഷനുകളും ടീമിന് അവശേഷിക്കുന്നില്ല. മെഗാ താരലേലത്തിൽ 41 കോടി രൂപ രാജസ്ഥാൻ റോൽസിന് ചെലവഴിക്കാനാവും.
രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങൾ
സഞ്ജു സാംസൺ (18 കോടി രൂപ)
യശസ്വി ജയ്‌സ്വാൾ (18 കോടി രൂപ)
റിയാൻ പരാഗ് (14 കോടി രൂപ)
യശസ്വി ജയ്‌സ്വാൾ (18 കോടി രൂപ)
ഷിംറോൺ ഹെറ്റ്മെയർ (11 കോടി രൂപ)
സന്ദീപ് ശർമ്മ (4 കോടി രൂപ)
ടീം ഒഴിവാക്കിയ താരങ്ങൾ
രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, നവദീപ് സൈനി, കുൽദീപ് സെൻ, കുനാൽ റാത്തോഡ്, ആവേശ് ഖാൻ, തനുഷ് കോട്ടിയാൻ, ശുഭം ദുബെ, ആബിദ് മുഷ്താഖ്, ജോസ് ബട്ട്‌ലർ, ട്രെൻ്റ് ബോൾട്ട്, ഡൊനോവൻ ഫെരേര, റോവ്‌മാൻ പവൽ, ടോം കോഹ്‌ലർ-കാഡ്‌മോർ, നന്ദ്രേ ബർഗർ.
Your Retained Royals. Ready to #HallaBol! 🔥💗 pic.twitter.com/ae4yo0DMRa
— Rajasthan Royals (@rajasthanroyals) October 31, 2024
“>
Retentions: https://t.co/1MO3UhTNQg 👀
— Rajasthan Royals (@rajasthanroyals) October 31, 2024
“>
2022-ലെ താരലേലത്തിൽ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറേലിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറേൽ നിലവിൽ ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. സഞ്ജുവിൻറെയും(531 റൺസ്) റിയാൻ പരാഗിൻറെയും(573 റൺസ്) ഇന്നിംഗ്സുകളാണ് കഴിഞ്ഞ സീസണിൽ രാജസ്ഥാനെ പ്ലേ ഓഫിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 2023ലെ താരലേലത്തിൽ 50 ലക്ഷം മുടക്കിയാണ് സന്ദീപ് ശർമ്മയെ രാജസ്ഥാൻ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ 13 വിക്കറ്റുമായി സന്ദീപ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും 359 റൺസുമായി ജോസ് ബട്ട്ലർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ട നടത്തിയ ചഹൽ 18 വിക്കറ്റുമായി കഴിഞ്ഞ സീസണിലും തിളങ്ങിയിരുന്നു. 2022-ലെ താരലേലത്തിലേൽ 6.5 കോടിക്കാണ് ചഹലിനെ രാജസ്ഥാൻ ടീമിലെത്തിച്ചത്.