PV Sindhu marries Venkata Datta Sai: രാജകീയ പ്രൗഢിയിൽ അണിഞ്ഞൊരുങ്ങി പിവി സിന്ധു; പാരമ്പര്യതനിമയിൽ വെങ്കട ദത്ത; വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം
PV Sindhu Shares Wedding Pictures With Venkatta Datta Sai: കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങൾ അണിഞ്ഞ് സിൽവർ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് സിന്ധു വധുവായി ഒരുങ്ങിയെത്തിയത്. പരമ്പരാഗത വരന്റെ വേഷത്തിലാണ് വെങ്കട ദത്ത എത്തിയത്. ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഡിസംബർ 22നാണ് ഇന്ത്യൻ- ബാഡ്മിൻ്റൺ താരം പിവി. സിന്ധു വിവാഹിതയായത്. വെങ്കട ദത്ത സായിയാണ് വരൻ. ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചിത്രങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരമ്പരാഗത വിവാഹ വസ്ത്രത്തിൽ മനോഹരമായി അണിഞ്ഞൊരുങ്ങിയ നവ ദമ്പതികളുടെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
എന്നാൽ ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം ഒരു ‘ഹൃദയം’ ഇമോജി കുറിച്ചാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.പരമ്പരാഗത വിവാഹ വസ്ത്രത്തിൽ മനോഹരമായി അണിഞ്ഞൊരുങ്ങിയ നവദമ്പതികൾ ചിത്രങ്ങളിൽ കാണാം.
കഴുത്തിലും കയ്യിലും നിറയെ ആഭരണങ്ങൾ അണിഞ്ഞ് സിൽവർ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് സിന്ധു വധുവായി ഒരുങ്ങിയെത്തിയത്. പരമ്പരാഗത വരന്റെ വേഷത്തിലാണ് വെങ്കട ദത്ത എത്തിയത്. ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ വിവാഹച്ചടങ്ങുകളാണ് ഉദയ്പൂരിലെ റിസോര്‍ട്ടില്‍ സംഘടിപ്പിച്ചത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശിഷ്ടാതിഥികളും പങ്കെടുത്തു. വിവാഹത്തില്‍ രാജ്യത്തെ രാഷ്‌ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ ഇന്ന് സിന്ധുവിൻ്റെ ജന്മനാടായ ഹൈദരാബാദിൽ വെച്ചാണ് ദമ്പതികളുടെ വിവാഹ റിസപ്ഷൻ.
അതേസമയം ഇരു കുടുംബങ്ങൾക്കും പരസ്പരം മനസ്സിലായതിന് പിന്നാലെ ആലോചന വിവാഹത്തിലേക്ക് എത്തുകയായിരുന്നെന്ന് സിന്ധുവിൻ്റെ പിതാവ് നേരത്ത തന്നെ പറഞ്ഞിരുന്നു. അടുത്ത വർഷം ആരംഭിക്കുന്ന പരിശീലനത്തിൻ്റെയും മത്സരങ്ങളുടെയും തിരക്കുള്ളതിനാലാണ് സിന്ധു ഈ വിവാഹ തീയതി തിരഞ്ഞെടുത്തത്. ഹൈദരാബാദ് സ്വദേശിയാണ് വെങ്കട്ട ദത്ത സായി. പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എൻബിഎഫ്സിക്കും ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെൻറ് സർവീസ് ഉറപ്പുവരുത്തുന്ന കമ്പനിയാണ് പോസിഡെക്‌സ് ടെക്‌നോളജീസ്. ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമുണ്ട്.ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനായ സായ് ബാഡ്മിന്റണും ക്രിക്കറ്റും സ്ഥിരമായി നിരീക്ഷിക്കുന്ന വ്യക്തിയാണ്.