' ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ'; പാരീസ് ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട് | Paris Olympic Gold Medallist Boxer Imane Khelif Identified as man in medical report Malayalam news - Malayalam Tv9

Imane Khelif: ‘ ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ’; പാരീസ് ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

Imane Khelif: വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. ഈ വർഷം പാരിസിൽ നടന്ന ഒളിമ്പിക്‌സിൽ വനിതാ ബോക്‌സിംഗിൽ സ്വർണ മെഡൽ നേടിയ താരം ആയിരുന്നു ഇമാനെ.

Imane Khelif:  ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ; പാരീസ് ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

ഇമാനെ ഖെലീഫ് (image credits: Richard Pelham)

Updated On: 

05 Nov 2024 10:01 AM

അൾജീരിയൻ വനിതാ ബോക്‌സറും 2024 പാരീസ് ഒളിംപിക്സിൽ വനിതാ ബോക്സിസിംഗിൽ സ്വർണ മെഡൽ ജേതാവുമായ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് റിപ്പോർട്ട്. വൈദ്യപരിശോധനയിലാണ് ഇമാനെ പുരുഷനാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ വൻ വിവാ​ദങ്ങൾക്കും ചർച്ചകൾക്കുമാണ് സംഭവം വഴിയൊരുങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇമാനയുടെ ഒളിമ്പിക്‌സ് മെഡൽ തിരികെ വാങ്ങുമെന്നാണ് സൂചന. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് നടക്കുന്നത്. ഇമാനെയെ അറസ്റ്റ് ചെയ്യണമെന്നും ഇറ്റാലിയൻ ബോക്സറായ ആൻജെല കാരിനിയ്ക്ക് ഒളിംപിക് സ്വർണമെഡൽ നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. പരിശോധനയിൽ ഇമാനെയ്ക്ക് ആന്തരിക വൃഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ പുരുഷ ക്രോമസോമുകളായ എക്‌സ് വൈ ക്രോമസോമുകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് 5 ആൽഫ റിഡക്‌റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Also read-Virat Kohli: ചേസിം​ഗിലെ ഇന്ത്യയുടെ ഒരേ ഒരു രാജാവ്; വിരാട് കോലി @ 36

പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്‌സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മുൻപും ഇമാനെ പുരുഷനാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം  ഇമാനെയെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്‌കാനിംഗിൽ ആണ് പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ സ്ത്രീകളിൽ കാണപ്പെടേണ്ട ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. മുൻപ് നടന്ന പരിശോധനയിലും ഇമാനെയുടെ ശരീരത്തിൽ എക്‌സ്‌വൈ ക്രോമസോമുകളുടെ സാനിധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട്  ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ മത്സരത്തിൽനിന്ന് ഇമാനെ വിലക്കിയിരുന്നു. എന്നാൽ പാരിസിൽ മത്സരിക്കാൻ  ഒളിംപിക് കമ്മിറ്റി അനുമതി നൽകുകയായിരുന്നു.

ഈ വർഷം പാരീസിൽ നടന്ന ഒളിംപിക്സിൽ വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് മത്സരത്തിലെ ‘ലിംഗ വിവാദം ഏറെ ചർച്ചവിഷയമായിരുന്നു. അള്‍ജീരിയയുടെ ഇമാനെ ഖാലിഫും ഇറ്റലിയുടെ ഏഞ്ചല കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മത്സരം ആരംഭിച്ച് 46 സെക്കന്റായപ്പോഴേക്കും ഇറ്റാലിയന്‍ ബോക്‌സര്‍ ഏഞ്ചല കാരിനി മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇമാന്‍ ഖാലിഫില്‍ നിന്ന് മൂക്കിന് ഇടിയേറ്റതോടെയാണ് ഏഞ്ചല മത്സരത്തിൽ നിന്ന് പിന്മാറിയത്. മത്സര ശേഷം റിങ്ങിന് നടുക്ക് കരഞ്ഞുകൊണ്ടിരുന്ന ഏഞ്ചല മത്സരത്തിൽ താൻ ലിംഗവിവേചനം നേരിട്ടതായി അറിയിക്കുകയും മത്സരം നിറുത്തിവെക്കാനും ആവശ്യപ്പെട്ടു. ലിംഗ തുല്യത ഉറപ്പുവരുത്തിയല്ല നടത്തിയത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും പ്രതികരിച്ചിരുന്നു. ഇതോടെ വിവാ​ദങ്ങൾക്ക് തുടക്കമായി.

ദിവസവും വാള്‍നട്ട് കുതിര്‍ത്ത് കഴിക്കാം; ഗുണങ്ങളേറേ
മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നു
ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം; സാമന്ത
കടുകിന്റെ ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?