5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy: ട്വിസ്റ്റോട് ട്വിസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറുന്നു, റിപ്പോർട്ട്

Pakistan: 1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്താൻ വേദിയാകുന്നത്. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാകും ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക.

athira-ajithkumar
Athira CA | Published: 11 Nov 2024 22:09 PM
2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ,  ആതിഥേയത്വം വഹിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന റിപ്പോർട്ടിന്മേലാണ് പിസിബിയുടെ പുതിയ നീക്കം. (Image Credits: Getty Image)

1 / 5
രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര, ഉഭയകക്ഷി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഐസിസി- എസിസി ഇവൻ്റുകളിൽ ഇന്ത്യക്കെതിരെ മത്സരിക്കാനിറങ്ങരുതെന്ന് പാകിസ്താൻ സർക്കാർ പിസിബിയോട് നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. (Image Credit: Social Media)

2 / 5
അതേസമയം ചാമ്പ്യൻസ് ട്രോഫി നടത്തിപ്പുമായി ബന്ധപ്പെട്ട് ഐസിസിയോട് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തത തേടിയേക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടൂർണമെന്റിനായി ഇന്ത്യ പാകിസ്താനിലേക്ക് വരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹൈബ്രിഡ് മോ‍ഡലിനെ കുറിച്ച് ഐസിസി പാകിസ്താനുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് സൂചന. (Image Credit: Social Media)

3 / 5
പാകിസ്താനിലേക്ക് ചാമ്പ്യൻസ് ട്രോഫിക്കായി ബിസിസിഐ ടീമിനെ അയക്കില്ലെന്ന കാര്യം ഐസിസി ആണ് പിസിബിയെ അറിയിച്ചത്. ലോക ​ഗവേണിം​ഗ് ബോഡിയെ വിവരം ധരിപ്പിച്ച ശേഷമാണ് പാകിസ്താനെ അറിയിച്ചത്. (Image Credit: PTI)

4 / 5
അതേസമയം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് പിസിബി വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു . ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്താനിലും ശ്രീലങ്കയിലുമായാണ് നടത്തിയത്. അന്ന് ഇന്ത്യയുടെ മത്സരങ്ങൾക്ക് വേ​ദിയായത് ശ്രീലങ്കയായിരുന്നു.  (Image Credit: Social Media)

5 / 5
Latest Stories