ഒരു സെൻ്റിമീറ്റർ അകലത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി | Neeraj Chopra Finishes Second In Diamond League Javelin Throw Malayalam news - Malayalam Tv9

Neeraj Chopra : ഒരു സെൻ്റിമീറ്റർ അകലത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

Published: 

15 Sep 2024 09:24 AM

Neeraj Chopra Diamond League : ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. 87.86 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് വെള്ളി നേടിയത്. 87.87 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് സ്വർണം.

Neeraj Chopra : ഒരു സെൻ്റിമീറ്റർ അകലത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

നീരജ് ചോപ്ര (Image Courtesy - Social Media)

Follow Us On

ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെൻ്റിമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണമെഡൽ നഷ്ടമായത്. 87.86 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജിൻ്റെ വെള്ളി മെഡൽ നേട്ടം. 87.87 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് സ്വർണം നേടിയത്. 85.97 മീറ്റർ ദൂരം കണ്ടെത്തിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് വെങ്കലം.

ആദ്യ ഏറിൽ 86.82 മീറ്റർ ദൂരം കണ്ടെത്തിയ നീരജ് പിന്നീട് ബാക്കിയുള്ള അവസരങ്ങളിൽ 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെ ജാവലിൻ പായിച്ചു. മൂന്നാം ശ്രമത്തിലായിരുന്നു നീരജിൻ്റെ വെള്ളി പ്രകടനം. 2022ലെ ഡയമണ്ട് ലീഗിൽ സ്വർണം നേടിയ നീരജ് 2023ലും വെള്ളി മെഡൽ ജേതാവായിരുന്നു.

Also Read : Lionel Messi : അമേരിക്കയിൽ ഗോളടിച്ചും അടിപ്പിച്ചും ഗോട്ട്; മെസിയുടെ ഇരട്ട ഗോളിൽ ഇൻ്റർ മയാമിക്ക് തകർപ്പൻ ജയം

പാരിസ് ഒളിമ്പിക്സിലും നീരജ് വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. രണ്ടാം ഏറിൽ 89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. നീരജിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. എന്നാല്‍ 90 മീറ്റര്‍ എന്ന സ്വപ്‌നം സാധ്യമാക്കാന്‍ താരത്തിനായില്ല. 92.97 മീറ്റര്‍ എറിഞ്ഞ പാക്കിസ്ഥാന്‍ താരം അര്‍ഷദ് നദീമിനാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് ദൂരം കീഴടക്കിയാണ് അര്‍ഷദ് രണ്ടാം അവസരത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 2008ല്‍ ബെയ്ജിങ്ങില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്‍കില്‍ഡ്‌സന്റെ പേരിലുണ്ടായിരുന്ന 90.57 മീറ്ററിന്റെ റെക്കോര്‍ഡാണ് അര്‍ഷദ് മറികടന്നത്.

നീരജ് നടത്തിയ മറ്റ് ശ്രമങ്ങളെല്ലാം ഫൗളുകളായിരുന്നു. ആദ്യ ശ്രമം ഫൗളായ പാക്ക് താരം രണ്ടാം റൗണ്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. മൂന്നാം റൗണ്ടില്‍ 88.72 മീറ്ററാണ് പാക്ക് താരം പിന്നിട്ടത്. 88.54 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ ഗ്രെനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് വെങ്കലം.

പാരിസ് ഒളിമ്പിക്സിൽ ആറ് മെഡലുകളോടെ ഇന്ത്യ പട്ടികയിൽ 71-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനയെ മറികടന്ന് യുഎസ് ഒളിമ്പിക്സിൽ ഒന്നാമതെത്തിയിരുന്നു. യുഎസും ചൈനയും 40 വീതം സ്വർണ മെഡലുകളാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ, യുഎസിന്റെ ആകെ മെഡൽ നേട്ടം 126 ആണ്. ചൈനയെക്കാൾ 35 എണ്ണം കൂടുതലാണിത്. ണുള്ളത്. അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ്‌ബോളിന് മുൻപ് ചൈനയ്ക്ക് ഒരു സ്വർണ മെഡൽ പിന്നിലായിരുന്നു യുഎസ്.

40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യുഎസ് പാരീസ് ഒളിമ്പിക്സിൽ സ്വന്തമാക്കിയത്. അതേസമയം 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളോടെ ചൈനയാണ് ഇത്തവണ രണ്ടാം സ്ഥാനത്തുള്ളത്. ആറ് മെഡലുകളോടെ ഇന്ത്യ 71-ാം സ്ഥാനത്താണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം.

സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനം സമാപനച്ചടങ്ങിനെ വ്യത്യസ്തമാക്കി. ഇന്ത്യൻ സമയം പുലർച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്.

Also Read : Kerala Cricket League : വീണ്ടും തോറ്റ് ടൈഗേഴ്സ് പുറത്ത്; രണ്ടാം തോൽവി അറിഞ്ഞ് സെയിലേഴ്സ്

സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി ആർ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറുമാണ് ഇന്ത്യൻ പതാകയേന്തിയത്. സമാപനച്ചടങ്ങിനൊടുവിൽ പാരീസ് മേയർ ആൻ ഹിഡാൽഗോയിൽനിന്ന് ലോസ് ആഞ്ജലീസ് മേയർ കരൻ ബാസ് ഒളിമ്പിക് പതാക ഏറ്റുവാങ്ങി. ഇനി നാലുകൊല്ലത്തിന് ശേഷം 2028-ൽ അമേരിക്കയിലെ ലോസ് ആഞ്ജലീസാണ് ഒളിമ്പിക്സിന് വേദിയൊരുങ്ങുക.

അതേസമയം, പാരാലിമ്പിക്സ് ചരിത്രത്തിലേറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. 29 മെഡലുകളുമായാണ് ഇന്ത്യ പാരീസിൽ നിന്ന് മടങ്ങിയത്. ഏഴ് സ്വർണവും 9 വെള്ളിയും 13 വെങ്കലവും സഹിതം 18 ആം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടോക്യോ പാരാലിമ്പിക്സിലെ 19 മെഡലുകൾ എന്ന റെക്കോർഡാണ് പാരീസിൽ ഇന്ത്യ പഴങ്കഥയാക്കിയത്.

പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version