5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

K. N. Ananthapadmanabhan: “ധോണി കീപ്പ് ചെയ്യുമ്പോൾ അമ്പയർമാർ ഹാപ്പിയാണ്”; വെെറലായി വാക്കുകൾ

MS Dhoni: 2022 ഐപിഎല്ലിൽ ചെന്നെെ നായകൻ രവീന്ദ്ര ജഡേജയായിരുന്നു. അദ്ദേഹത്തോട് റിവ്യൂവിനെ കുറിച്ച് ചോദിച്ചപ്പോൾ ധോണി തീരുമാനിക്കും പോലെ എന്നാണ് മറുപടി ലഭിച്ചതെന്ന് കെ.എൻ. അനന്തപത്മനാഭൻ പറഞ്ഞു.

K. N. Ananthapadmanabhan: “ധോണി കീപ്പ് ചെയ്യുമ്പോൾ അമ്പയർമാർ ഹാപ്പിയാണ്”; വെെറലായി വാക്കുകൾ
K. N. Ananthapadmanabhan and MS Dhoni (Image Credits: PTI & Social Media)
athira-ajithkumar
Athira CA | Updated On: 28 Oct 2024 21:30 PM

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ നിത്യഹരിത നായകനാണ് എംഎസ് ധോണി. കളിക്കളത്തിന് അകത്തും പുറത്തും ഏവരുടെയും മനം കവരുന്ന ആരാധകരുടെ സ്വന്തം ക്യാപ്റ്റൻ കൂൾ. ധോണി ക്രീസിലുണ്ടെങ്കിൽ ആരാധകർ മാത്രമല്ല, അമ്പയർമാരും ഹാപ്പിയാണ്. ധോണിയെ കുറിച്ച് മലയാളിയായ ഒരു അമ്പയർ പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറൽ.. ധോണി ക്രീസിലുണ്ടെങ്കിൽ ഞങ്ങൾ അമ്പയർമാരും ഹാപ്പിയാണ്…കെ.എൻ. അനന്തപത്മനാഭൻ എന്ന അമ്പയറുടെ വാക്കുകൾ. മാതൃഭൂമി. കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

“ധോണി കീപ്പ് ചെയ്യുമ്പോൾ ഞങ്ങൾ അമ്പയർമാരെല്ലാവരും ഹാപ്പിയാണ്. അദ്ദേഹം വെറുതെ അപ്പീൽ ചെയ്യില്ല. ധോണി ബോൾ പിടിച്ചിട്ട് മുകളിലേക്ക് എറിയുകയാണെങ്കിൽ അത് 99.9 ശതമാനവും ഔട്ട് തന്നെയായിരിക്കും”. ഐപിഎൽ, രഞ്ജി ട്രോഫി മത്സരങ്ങളിൽ അമ്പയറായി സജീവസാന്നിധ്യമായ ഐസിസിയുടെ അമ്പയർമാരുടെ അന്താരാഷട്ര പാനലിൽ ഉൾപ്പെട്ടിട്ടുള്ള കെ.എൻ. അനന്തപത്മനാഭന്റെ വാക്കുകളാണിത്.

രവീന്ദ്ര ജഡേജ, വിരാട് കോലി, മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ എന്നിവരെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു. രവീന്ദ്ര ജഡേജ ചെന്നെെ സൂപ്പർ കിം​ഗ്സിന്റെ നായകനായിരുന്ന സമയത്ത് റിവ്യൂ എടുക്കുന്നതിനെ കുറിച്ച് അടുത്ത് കൂടെ പോയപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. 15 സെക്കന്റാണ് റിവ്യൂ എടുക്കാനുള്ള സമയം. ഡിആർഎസ് എടുക്കുന്നുണ്ടെങ്കിൽ എന്നെ അറിയിക്കാൻ പറഞ്ഞു. മറുപടി എന്നെ അതിശയിപ്പിച്ചു. റിവ്യൂ വേണോ എന്ന് ധോണി തീരുമാനിക്കും, അത് പോലെ ചെയ്താൽ മതിയെന്നായിരുന്നു മറുപടി.

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം വിരാട് കോലി ആണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ബാറ്റിം​ഗിൽ ഉ​ഗ്രൻ പ്രകടനം കാഴ്ചവച്ചാലും ഫീൽഡിൽ യാതൊരു പ്രശ്നവുമില്ലാതെ എത്ര നേരം വേണമെങ്കിലും അദ്ദേഹം നിൽക്കും. ഈ പ്രായത്തിലും കോലി ഫിറ്റ്നസ് സംരക്ഷിക്കുന്ന രീതി തന്നെ അതിശയിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പയർമാരോട് മാന്യമായ രീതിയിൽ പെരുമാറുന്ന വ്യക്തിയാണ് മുൻ ന്യൂസിലനൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ. അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യണമെന്ന് തോന്നിയാ, തന്നോട് ക്ഷമിക്കണമെന്നും ആ തീരുമാനം പരിശോധിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു. – അനന്തപത്മനാഭൻ പറഞ്ഞു.

അതേസമയം, ധോണി ഐപിഎൽ 2025 സീസണിൽ കളിക്കുമോ എന്ന ആരാധകരുടെ ആശങ്ക ഒഴിഞ്ഞു. ചെന്നെെ സൂപ്പർ കിം​ഗ്സ് നിരയിൽ ധോണി ഉണ്ടാകുമെന്ന് സിഇഒ കാശിവിശ്വനാഥ് സ്ഥിരീകരിച്ചു. അൺക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് ചെന്നെെ ധോണിയെ ടീമിൽ നിലനിർത്തുക. ധോണിക്ക് വേണ്ടിയാണ് അൺക്യാപ്ഡ് നിയമം തിരികെ കൊണ്ടുവന്നതെന്ന വിമർശനങ്ങളും ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് 5 വർഷം കഴിഞ്ഞ താരത്തെ അൺക്യാപ്ഡായി കണക്കാക്കാം എന്നതാണ് നിയമം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് 2020 ഓ​ഗസ്റ്റിലാണ് ധോണി വിരമിച്ചത്.

കഴിഞ്ഞ സീസണിൽ ഋതുരാജ് ​ഗെയ്വാദിന് കീഴിലാണ് ചെന്നെെ കളിക്കാനിറങ്ങിയത്. സീസണിൽ 73 പന്തുകളിൽനിന്ന് 161 റൺസും സൂപ്പർ താരം നേടിയിരുന്നു.

Latest News