5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Manu Bhakar: അവൾ ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ ഖേൽ രത്ന പുരസ്കാരം ലഭിക്കുമായിരുന്നു; പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ്

Manu Bhaker Khel Ratna Snub: സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിലുള്ള 12 അം​ഗ സമിതിയാണ് അവാർഡിനുള്ള ശുപാർശകൾ കായികമന്ത്രാലയത്തിന്റെ അന്തിമ പരി​ഗണനയ്ക്ക് നൽകുന്നത്.

Manu Bhakar: അവൾ ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ ഖേൽ രത്ന പുരസ്കാരം ലഭിക്കുമായിരുന്നു; പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ്
Manu BhakerImage Credit source: PTI
athira-ajithkumar
Athira CA | Published: 24 Dec 2024 14:31 PM

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സ് ഷൂട്ടിം​ഗിൽ ഇരട്ട മെഡലുകളുമായി രാജ്യത്തിന്റെ യശസ് വാനോളമുയർത്തിയ പ്രതിഭയാണ് മനു ഭാക്കർ.
ഖേൽ രത്‌ന പുരസ്‌കാരത്തിന് താരത്തെ‌ പരിഗണിക്കാത്തതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷൻ. രാജ്യത്തിന് അഭിമാനമാകും വിധം മകൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും
ഖേൽ രത്‌നക്ക് പരിഗണിക്കുന്നില്ലെങ്കിൽ അഡ്ഹോക് കമ്മിറ്റിയിൽ നല്ലരീതിയിൽ അല്ല കാര്യങ്ങൾ നടക്കുന്നതെന്ന് വിശ്വസിക്കേണ്ടി വരും. അല്ലെങ്കിൽ ചിലർ പറയുന്നതിന് അനുസരിച്ചായിരിക്കും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. താൻ ഖേൽ രത്‌നക്ക് അർഹയാണെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് രാജ്യമാണെന്ന നിലപാടാണ് മനു ഭാക്കറിന്റേതെന്നും പിതാവ് പറഞ്ഞു. ടെലികോം ഏഷ്യ സ്‌പോർട്ടിനോടാണ് താരത്തിന്റെ പിതാവിന്റെ പ്രതികരണം.

ഷൂട്ടിം​ഗിൽ കഴിവ് തെളിയിച്ച മകൾ കഴിഞ്ഞ നാല് വർഷമായി പദ്മശ്രീയടക്കമുള്ള വിവിധ പരമോന്നത പുരസ്‌കാരങ്ങൾക്കായി അപേക്ഷിക്കുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് ഈ വർഷം അപേക്ഷിക്കാതിരിക്കുന്നതെന്നും മനു ഭാക്കറിന്റെ പിതാവ് ചോദിച്ചു. 49 കാഷ് അവാർഡുകൾക്ക് ഇതുവരെ അപേക്ഷിച്ചെങ്കിലും എല്ലാം തള്ളിയെന്നും പിതാവ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഒരു കായിക ഹബ്ബാക്കി മാറ്റണമെങ്കിൽ ഒളിമ്പിക്സ് താരങ്ങൾക്ക് അർഹിക്കുന്ന ബഹുമാനം നൽകുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അല്ലാതെ ഇത്തരം തീരുമാനങ്ങളെടുത്ത് അവരെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടതെന്നും രാം കിഷൻ പറഞ്ഞു.

മനു ഭാക്കറിനെ ഷൂട്ടിം​ഗിലേക്ക് കെെപിടിച്ചു കൊണ്ടുവന്നതിൽ പശ്ചാത്തപിക്കുന്നു. ഷൂട്ടറാക്കിയതിന് പകരം മകളെ ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാൽ മതിയായിരുന്നു. അങ്ങനെയെങ്കിൽ എല്ലാ പുരസ്‌കാരങ്ങളും അവളെ തേടി എത്തിയേനേ. ഇതുവരെയും രാജ്യത്തിനായി ഒരു ഒളിമ്പിക്‌സിൽ ആരും രണ്ട് മെഡലുകൾ നേടിയിട്ടില്ല. ഇതിൽ കൂടുതൽ എന്താണ് മനു ഭാക്കർ രാജ്യത്തിനായി ചെയ്യേണ്ടത്? എന്താണ് നിങ്ങൾ അവളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നത്? സംഭവത്തിന് ശേഷം മനു നിരാശയിലാണെന്നും പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

നാഷണൽ റെെഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ഖേൽ രത്ന പുരസ്കാരത്തിനായി മനുവിന്റെ പേര് ഖേൽരത്നക്കായി നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഖേൽരത്ന ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അതിൽ മനുവിന്റെ പേര് അതിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും കായികമന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിലുള്ള 12 അം​ഗ സമിതിയാണ് അവാർഡിനുള്ള ശുപാർശകൾ കായികമന്ത്രാലയത്തിന്റെ അന്തിമ പരി​ഗണനയ്ക്ക് നൽകുന്നത്. ഈ വർഷത്തെ അവാർഡിന്റെ കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ രണ്ട് ദിവസത്തിനുള്ളിൽ അന്തിമതീരുമാനമെടുക്കുമെന്നാണ് വിവരം.

Latest News