Kerala Cricket League : വീണ്ടും തോറ്റ് ടൈഗേഴ്സ് പുറത്ത്; രണ്ടാം തോൽവി അറിഞ്ഞ് സെയിലേഴ്സ്

KCL Thrissur Titans Trivandrum Royals : കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനും ട്രിവാൻഡ്രം റോയൽസിനും ജയം. യഥാക്രമം കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും കൊല്ലം സെയിലേഴ്സിനും കീഴടക്കിയാണ് ഇരു ടീമുകളുടെയും ജയം. ഇതോടെ ടൈഗേഴ്സ് ഏറെക്കുറെ ടൂർണമെൻ്റിൽ നിന്ന് പുറത്തായി.

Kerala Cricket League : വീണ്ടും തോറ്റ് ടൈഗേഴ്സ് പുറത്ത്; രണ്ടാം തോൽവി അറിഞ്ഞ് സെയിലേഴ്സ്

വിനോദ് കുമാർ (Image Courtesy - KCL Facebook)

Published: 

15 Sep 2024 07:16 AM

കേരള ക്രിക്കറ്റ് ലീഗിൽ നിന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് പുറത്ത്. തൃശൂർ ടൈറ്റൻസിനെതിരെ പരാജയപ്പെട്ടാണ് ബ്ലൂ ടൈഗേഴ്സ് പുറത്തായത്. ടൈഗേഴ്സിനെ വെറും 84 റൺസിന് പുറത്താക്കിയ ടൈറ്റൻസ് 18ആം ഓവറിലെ അഞ്ചാം പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ഇതോടെ ടൈറ്റൻസ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന ടൈഗേഴ്സിന് ഇന്നലെ പക്ഷേ, തൊട്ടതെല്ലാം പിഴച്ചു. ടൈറ്റൻസിൻ്റെ മികച്ച ബൗളിംഗിനൊപ്പം വിക്കറ്റ് വലിച്ചെറിഞ്ഞ ടൈഗേഴ്സ് ബാറ്റർമാർ കനത്ത പരാജയത്തിലേക്ക് വീഴുകയായിരുന്നു. 26 പന്തിൽ 28 റൺസ് നേടിയ ആനന്ദ് കൃഷ്ണൻ ഒഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല. 12 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഇസ്ഹാക്ക് ആണ് ടൈഗേഴ്സിനെ തകർത്തെറിഞ്ഞത്.

Also Read : Kerala Cricket League : 45 പന്തിൽ 139; വിഷ്ണു വിനോദിൻ്റെ സംഹാരരൂപത്തിൽ റിപ്പിൾസ് ഭസ്മം; ഒന്നാം സ്ഥാനം വിട്ടുനൽകാതെ സെയിലേഴ്സ്

മറുപടി ബാറ്റിംഗിൽ ടൈറ്റൻസും ബാറ്റിംഗ് തകർച്ച നേരിട്ടു. അഞ്ച് പേർ ഒറ്റയക്കത്തിന് പുറത്തായപ്പോൾ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് സാവധാനം ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ (24), പി മിഥുൻ (23 നോട്ടൗട്ട്), ഈദൻ ആപ്പിൾ ടോം (12 നോട്ടൗട്ട്) എന്നിവർ ചേർന്ന് ടൈറ്റൻസിനെ രക്ഷപ്പെടുത്തുകയായിരുന്നു. ടൈഗേഴ്സിനായി ക്യാപ്റ്റൻ ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. 9 മത്സരം കളിച്ച ടൈഗേഴ്സ് രണ്ട് ജയവും നാല് പോയിൻ്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് നാല് ജയവും എട്ട് പോയിൻ്റുമുള്ള തൃശൂർ ടൈറ്റൻസ് നാലാമതുണ്ട്.

രണ്ടാം മത്സരത്തിൽ ടേബിൾ ടോപ്പർമാരായ കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുത്തു. സെയിലേഴ്സിനെ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസിന് ഒതുക്കിയ റോയൽസ് 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വിനോദ് കുമാറും 22 പന്തിൽ 34 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ അബ്ദുൽ ബാസിത്തുമാണ് റോയൽസിൻ്റെ വിജയശില്പികൾ.

ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സിന് 30 റൺസെടുക്കുന്നതിനിടെ ക്യാപ്റ്റൻ സച്ചിൻ ബേബി അടക്കം രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റിൽ അനന്ദു സുനിലും വത്സൽ ഗോവിന്ദും ചേർന്ന കൂട്ടുകെട്ടാണ് ഇവരെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 69 റൺസ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവിൽ അനന്ദു സുനിൽ മടങ്ങി. 36 പന്തുകൾ നേരിട്ട് 35 റൺസ് നേടിയാണ് അനന്ദു മടങ്ങിയത്. അഞ്ച് താരങ്ങൾ ഒറ്റയക്കത്തിന് മടങ്ങിയപ്പോൾ വത്സൽ ഗോവിന്ദിൻ്റെ (49 പന്തിൽ 45) ഇന്നിംഗ്സാണ് അവർക്ക് തുണയായത്.

Also Read : I‌SL: കൊച്ചി ഐഎസ്എൽ വെബിലേക്ക്; തിരുവോണനാളിൽ കെെപിടിച്ചു നയിക്കുക ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കുട്ടികൾ

മറുപടി ബാറ്റിംഗിൽ സുബിൻ എസും (27 പന്തിൽ 30) റിയ ബഷീറും (15 പന്തിൽ 19) ചേർന്ന് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി റോയൽസിന് നല്ല തുടക്കം നൽകി. പിന്നാലെ തുടരെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയെങ്കിലും അബ്ദുൽ ബാസിത്തും അഖിൽ എംഎസും ചേർന്ന അപരാജിതമായ ഏഴാാം വിക്കറ്റ് കൂട്ടുകെട്ട് റോയൽസിന് വിജയം സമ്മാനിക്കുകയായിരുന്നു. 49 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. അബ്ദുൽ ബാസിത്തിനൊപ്പം 17 പന്തിൽ 29 റൺസ് നേടിയ അഖിൽ എംഎസും നോട്ടൗട്ടാണ്. സെയിലേഴ്സിനായി വിജയ് വിശ്വനാഥ് നാല് വിക്കറ്റ് വീഴ്ത്തി.

9 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുമായി സെയിലേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള റോയൽസ് മൂന്നാം സ്ഥാനത്തുണ്ട്. ഒരു മത്സരം കൂടിയാണ് ഇനി ഇരു ടീമിനും ബാക്കിയുള്ളത്. ആ മത്സരത്തിൽ വിജയിച്ചാൽ സെയിലേഴ്സിന് ഒന്നാം സ്ഥാനവും റോയൽസിന് പ്ലേ ഓഫും ഉറപ്പിക്കാം. ആലപ്പി റിപ്പിൾസിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനും ഇനി രണ്ട് മത്സരം വീതം ബാക്കിയുണ്ട്.

 

 

Related Stories
India vs Australia : എല്ലാം പെട്ടെന്നായിരുന്നു ! സിഡ്‌നി ടെസ്റ്റ് വിധിയെഴുതി; ബിജിടി ട്രോഫി കൈവിട്ട് ഇന്ത്യ, ഒപ്പം ഡബ്ല്യുടിസി യോഗ്യതയും
India vs Australia : രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ‘ചീട്ടുകൊട്ടാരം’; ഓസീസിന് ജയിക്കാന്‍ വേണ്ടത് 162 റണ്‍സ്; പ്രതീക്ഷ ബൗളര്‍മാരില്‍
India vs Australia : ബുംറ ബാറ്റിംഗിനിറങ്ങും; പന്തെറിയുമോ എന്ന് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്
Kerala Blasters : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം
Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?