Kerala Cricket League : ടീം ഉടമകളായി പ്രിയദർശനും കല്യാണിയും കീർത്തി സുരേഷും; ക്രിക്കറ്റാവേശത്തിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്

Kerala Cricket League Trivandrum Royals : കേരള ക്രിക്കറ്റ് ലീഗിൽ പി ബാലചന്ദ്രൻ്റെ പരിശീലനത്തിൽ കളത്തിലിറങ്ങുന്ന ടീമാണ് ട്രിവാൻഡ്രം റോയൽസ്. പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്ന കൺസോർഷ്യമാണ് ടീം ഉടമകൾ. മികച്ച യുവതാരങ്ങളും മുതിർന്ന താരങ്ങളുമടങ്ങിയ ടീമാണ് ട്രിവാൻഡ്രം റോയൽസ്.

Kerala Cricket League : ടീം ഉടമകളായി പ്രിയദർശനും കല്യാണിയും കീർത്തി സുരേഷും; ക്രിക്കറ്റാവേശത്തിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്

Kerala Cricket League Trivandrum Royals (Image Courtesy - Social Media)

Published: 

28 Aug 2024 18:13 PM

കേരള ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ ട്രിവാൻഡ്രം റോയൽസ് ക്രിക്കറ്റാവേശത്തിനൊരുങ്ങിക്കഴിഞ്ഞു (Kerala Cricket League). മുൻ ക്രിക്കറ്റ് താരവും പ്രശസ്ത നിർമാതാക്കളുമായ പ്രിയദർശനാണ് ടീമിൻ്റെ പ്രധാന ഉടമ. മകൾ കല്യാണി പ്രിയദർശൻ നടിയും നിർമാതാവ് ജി സുരേഷ് കുമാറിൻ്റെ മകളുമായ കീർത്തി സുരേഷും ടീം ഉടമകളിലുണ്ട്. ജോസ് തോമസ് പട്ടാറ, റിയാസ് ആദം, ഷിബു മത്തായ് എന്നിവരും ടീം ഉടമകളുടെ പട്ടികയിലുണ്ട്.

പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്ന കൺസോർഷ്യം 2.5 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. പ്രമുഖ പരിശീലകനായ പി ബാലചന്ദ്രനാണ് മുഖ്യ പരിശീലകൻ. സോണി ചെറുവത്തൂർ, എസ് മനോജ്, അഭിഷേക് മോഹൻ എന്നിവരും കോച്ചിങ് സ്റ്റാഫിലുണ്ട്. കെസിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം ട്രിവാൻഡ്രം റോയൽസിലാണ്. ഓൾറൗണ്ടർ എംഎസ് അഖിലിനെ 7.4 ലക്ഷം രൂപയ്ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കുകയായിരുന്നു. അബ്ദുൽ ബാസിത്ത്, സിവി വിനോദ് കുമാർ തുടങ്ങിയ മികച്ച സീനിയർ ഓൾറൗണ്ടർമാർ ടീമിലുണ്ട്. രോഹൻ പ്രേം ടീമിലെ വെറ്ററൻ ബാറ്ററാണ്. റിയ ബഷീർ, ഗോവിന്ദ് ഡി പൈ തുടങ്ങിയ ശ്രദ്ധേയരായ യുവബാറ്റർമാരും അഖിൻ സത്താറിനെപ്പോലെ മികച്ച ബൗളർമാരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Also Read : Kerala Cricket League : കളിക്കാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് റെഡിയാണ്; നയിക്കാൻ ബേസിൽ തമ്പിയും

ഐപിഎലിൽ രാജസ്ഥാൻ റോയൽസിലടക്കം കളിച്ച ഓൾറൗണ്ടർ അബ്ദുൽ ബാസിത്താണ് ടീം ക്യാപ്റ്റനും ഐക്കൺ താരവും. എംഎസ് അഖിൽ, സിവി വിനോദ് കുമാർ, സി ജോഫിൻ ജോസ്, എസ്എസ് ഷാരോൺ, കെഎൻ ഹരികൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് ഓൾറൗണ്ടർമാർ. രോഹൻ പ്രേം, റിയ ബഷീർ, ഗോവിന്ദ് ഡി പൈ, എകെ ആകർഷ്, വിഷ്ണു മേനോൻ രഞ്ജിത്, പിജി ഗിരീഷ്, എസ്എൻ അമീർഷാ എന്നിവർ ബാറ്റർമാരാണ്. വിക്കറ്റ് കീപ്പർമാരായി വിഷ്ണുരാജ് എസും എസ് സുബിനും ടീമിലുണ്ട്. അഖിൻ സത്താർ, ടിഎസ് വിനിൽ, ജോസ് എസ് പെരയിൽ എന്നിവർ പേസർമാരായും എംയു ഹരികൃഷ്ണൻ, ശ്രീഹരി എസ് നായർ എന്നിവർ സ്പിന്നർമാരായും ടീമിലുണ്ട്.

സെപ്തംബർ രണ്ടിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെയുള്ള ഹോം മത്സരത്തിലാണ് റോയൽസ് ആദ്യമായി കളത്തിലിറങ്ങുക. മൂന്നിന് ആലപ്പി റിപ്പിൾസിനെതിരെയും അഞ്ചിന് തൃശൂർ ടൈറ്റൻസിനെതിരെയും ആറിന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരെയും റോയൽസ് എവേ മത്സരം കളിക്കും. എട്ടിനാണ് റോയൽസിൻ്റെ അടുത്ത ഹോം മത്സരം. ഏരീസ് കൊല്ലം സെയിലേഴ്സ് ആണ് എതിരാളികൾ. ഒൻപതിന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ എവേ മത്സരം കളിക്കുന്ന ടീം 11ന് തൃശൂർ ടൈറ്റൻസിനെതിരെയും 12ന് ആലപ്പി റിപ്പിൾസിനെതിരെയും ഹോം മത്സരം കളിക്കും. 14ന് ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ എവേ മത്സരത്തിനിറങ്ങുന്ന റോയൽസിൻ്റെ അവസാന ലീഗ് മത്സരം 15 ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരായ ഹോം മത്സരമാണ്.

Also Read : Kerala Cricket League : കേരള ക്രിക്കറ്റ് ലീഗ് അടുത്ത മാസം; കളി കാണാൻ പ്രവേശനം സൗജന്യം

സെപ്തംബർ രണ്ട് മുതൽ 18 വരെയാണ് ലീഗ് നടക്കുക. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

ഓഗസ്റ്റ് 10നാണ് ക്രിക്കറ്റ് ലീഗ് താരലേലം അവസാനിച്ചത്. താരലേലത്തിൽ ഓൾറൗണ്ടർ എംഎസ് അഖിലിനാണ് ഏറ്റവുമധികം തുക ലഭിച്ചത്. താരത്തെ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി. അഖിൽ ഉൾപ്പെടെ നാല് താരങ്ങൾക്കാണ് ഏഴ് ലക്ഷത്തിലധികം രൂപ ലഭിച്ചത്. വിക്കറ്റ് കീപ്പർ വരുൺ നായനാറിനെ 7.2 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് ടീമിലെത്തിച്ചപ്പോൾ ഓൾറൗണ്ടർ ഉണ്ണികൃഷ്ണൻ മനു കൃഷ്ണനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സും ബാറ്റർ സൽമാൻ നിസാറിനെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസും 7 ലക്ഷം രൂപ വീതം മുടക്കി ടീമിലെത്തിച്ചു. 50000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന എം നിഖിലാണ് സർപ്രൈസ് താരം. നിഖിലിനെ 4.6 ലക്ഷം രൂപയ്ക്ക് കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിൽ കളിക്കില്ല.

Related Stories
Kohli-Konstas Spark : പോണ്ടിങ് ഒരു കാര്യം ഓർക്കണം, അന്ന് ഹർഭജൻ്റെ പ്രായം 18 ആയിരുന്നു; കോലി-കോൺസ്റ്റാസ് വിഷയത്തിൽ ഓർമ്മപ്പെടുത്തലുമായി ആരാധകർ
Rohit Sharma And Virat Kohli : ചിരിക്കണ്ട എന്ന് കോഹ്ലി, കളിക്കുന്നത്‌ ഗള്ളി ക്രിക്കറ്റാണോയെന്ന് രോഹിത്; ‘റോ’യും ‘കോ’യും കട്ടക്കലിപ്പില്‍; മെല്‍ബണില്‍ സംഭവിച്ചത്‌
Mohammed Shami And Sania Mirza : സാനിയയും ഷമിയും വിവാഹിതരായോ? സത്യമിതാണ്
IND vs AUS: മെൽബണിലും കരുത്ത് കാട്ടി ഓസീസ്, ആദ്യ ദിനം അടിച്ചെടുത്തത് 311 റൺസ്; ബുമ്രയ്ക്ക് 3 വിക്കറ്റ്
R Ashwin: തനിക്കായി ആരും കണ്ണീർ പൊഴിക്കരുത്; ഗംഭീര വിടവാങ്ങൽ സൂപ്പർ സെലിബ്രിറ്റി സംസ്കാരത്തിന്റെ ഭാ​ഗമെന്ന് ആർ അശ്വിൻ
Year Ender 2024 : ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം