5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Blasters FC: ഞങ്ങടെ പിള്ളേരെ തൊടുന്നോടാ..! ആരാധകർക്ക് നേരെയുണ്ടായ അതിക്രമം, മുഹമ്മദൻസ് ആരാധകർക്കെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്

Kerala Blasters- Mohammedan SC Match: കേരളാ ബ്ലാസ്റ്റേഴ്സ് സുരക്ഷിതമായ അന്തരീക്ഷത്തിൽ മത്സരം കാണാൻ സാധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ഏതൊരു ക്ലബിന്റേയും ധാർമ്മിക ഉത്തരവാദിത്വമാണ്. ഇത്തരത്തിൽ ഇനി അതിക്രമങ്ങൾ ഉണ്ടാകരുതെന്ന് പ്രസ്താവനയിൽ പറയുന്നു.

Kerala Blasters FC: ഞങ്ങടെ പിള്ളേരെ തൊടുന്നോടാ..! ആരാധകർക്ക് നേരെയുണ്ടായ അതിക്രമം, മുഹമ്മദൻസ് ആരാധകർക്കെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്
Image Creditsl: Kerala Blasters
athira-ajithkumar
Athira CA | Published: 21 Oct 2024 08:44 AM

കൊച്ചി: കൊൽക്കത്തൻ ക്ലബ്ബ് മുഹമ്മദൻസ് ആരാധകർക്കെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബ് ഐഎസ്എൽ അധികൃതർക്ക് പരാതി നൽകിയത്. ആരാധകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബാസ്റ്റേഴ്സ് കരോളിസ് സ്കിൻകിസ് ആവശ്യപ്പെട്ടു. അവേ സ്ന്റാഡിൽ ഉണ്ടായിരുന്ന ബാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ഇരുമ്പ് കഷ്ണങ്ങൾ, മരത്തടികൾ, കുപ്പികൾ, ചെരുപ്പ് എന്നിവ എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ആരാധകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലവിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് പ്രസ്താവന പുറത്തിറക്കി. കേരളാ – ബ്ലാസ്റ്റേഴ്സ് മുഹമ്മദൻസ് എഫ്സി മത്സരത്തിനിടെ തങ്ങളുടെ ആരാധകർക്ക് അതിക്രമം നേരിടേണ്ടി വന്നു എന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഹോം ​ഗ്രൗണ്ടിലായാലും പുറത്തായാലും തങ്ങളുടെ ആരാധകരുടെ സുരക്ഷ വളരെ പ്രധാന്യത്തോടെയാണ് നോക്കി കാണുന്നതെന്നും ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കേരളാ ബ്ലാസ്റ്റേഴ്സ് പ്രസ്താവന

കിഷോർ ഭാരതി ക്രീരം​ഗൻ സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്- മുഹമ്മദൻസ് എഫ്സി മത്സരത്തിനിടെ തങ്ങളുടെ ആരാധകർ നേരിട്ട ആക്രമണത്തെ കുറിച്ചുള്ള വാർത്തയിൽ‌ ക്ലബ്ബ് വളരെയധികം ആശങ്കാകുലരാണ്. ആരാധകരുടെ സുര​ക്ഷയെ തങ്ങൾ വളരെയധികം പ്രധാന്യത്തോടെയാണ് കാണുന്നത്. അവർ ഹോം ​ഗ്രൗണ്ടിലും അവേ മത്സരങ്ങളിലും ടീമിന് അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ആരാധകർക്ക് ഉണ്ടായ അതിക്രമത്തിൽ ക്ലബ്ബ് ഇന്ത്യൻ സൂപ്പർ ലീ​ഗ് അധികാരികളുമായും കൊൽക്കത്തൻ ക്ലബ്ബിന്റെ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.

മത്സരങ്ങൾ നടക്കുമ്പോൾ ആരാധകർക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഒരോ ക്ലബ്ബിന്റെയും കടമയാണ്. ഫുട്ബോളിൽ അതിക്രമങ്ങൾക്ക് സ്ഥാനമില്ല. താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആരാധകരുടെയും സുരക്ഷയ്ക്കായി ആയുധങ്ങൾ ഉൾപ്പെടെയുള്ളവ നിരോധിക്കണം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ ക്ലബ്ബ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. സുരക്ഷിതമായ അന്തരീക്ഷത്തിൽ മത്സരം കാണാൻ സാധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ഏതൊരു ക്ലബിന്റേയും ധാർമ്മിക ഉത്തരവാദിത്വമാണ്. ഇത്തരത്തിൽ ഇനി അതിക്രമങ്ങൾ ഉണ്ടാകരുത്.

നിശ്ചിത സമയം അവസാനിക്കാൻ നിൽക്കെ മുഹമ്മദൻസ് ആരാധകർ ​ഗാലറിയിൽ നിന്ന് താരങ്ങൾക്ക് നേരെയും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും കുപ്പികളും ചെരുപ്പുകളും മറ്റും ഇരുമ്പ് കഷ്ണങ്ങളും വലിച്ചെറിയുകയായിരുന്നു. അതിക്രമം തുടർന്നതോടെ മത്സരം നിർത്തി വെച്ചു. കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മൂക്കിൽ നിന്ന് ഉൾപ്പെടെ ചോര വന്നിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ വിഐപി എൻട്രൻസിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിന് പുറത്തുകടന്നത്.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കാസിമോവ് വലയിലാക്കിയതോടെയാണ് മുഹമ്മദൻസ് ബ്ലാസ്റ്റേഴ്സിന് എതിരെ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സബസ്റ്റിറ്റ്യൂട്ടുകളെ കളത്തിലിറക്കിയതോടെയാണ് മത്സരത്തിന്റെ ​ഗതി മാറിയത്. 67-ാം മിനിറ്റിൽ ക്വാമി പെപ്രെയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സമനില ​ഗോൾ. 75ാം മിനിറ്റിൽ ജീസസ് ജിമിനസ്സിലൂടെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. അവസാന മിനിറ്റിൽ ​ഗോൾകീപ്പർ സോം കുമാർ നടത്തിയ തകർപ്പൻ സേവിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം നേടി. നിലവിൽ പോയിന്റ് പട്ടികയിൽ 5-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്