JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ

Kaloor Javaharlal Nehru Stadium Has Had Several Security Issues: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മുൻപും പലതവണ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ട്. സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി കുറച്ചതും ഐഎസ്എൽ മത്സരം നടന്നുകൊണ്ടിരിക്കെ ഗ്യാലറിയിലേക്ക് കോൺക്രീറ്റ് കഷണം വീണതുമൊക്കെ ഇവിടെ നടന്നതാണ്.

JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ

കലൂർ സ്റ്റേഡിയം

Published: 

30 Dec 2024 16:57 PM

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ എംഎൽഎ ഉമാ തോമസിന് പരിക്കേറ്റിരുന്നു. സ്റ്റേഡിയത്തിലെ നൃത്തപരിപാടി കാണാനെത്തിയപ്പോഴായിരുന്നു അപകടം. വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ നിലവിൽ റെനൈ മെഡിസിറ്റി ആശുപത്രിയിൽ ഐസിയുവിലാണ്. പരിപാടിയ്ക്കായി സ്റ്റേഡിയത്തിലൊരുക്കിയിരുന്ന സുരക്ഷാ മുന്നൊരുക്കങ്ങളിൽ ഗുരുതരവീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ, ഇതാദ്യമായല്ല കലൂർ സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചയുണ്ടാവുന്നത്. മുൻപും പലതവണ സുരക്ഷാവീഴ്ചകളിൽ കലൂർ രാജ്യാന്തര സ്റ്റേഡിയം വിവാദത്തിലായിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയം മുൻപ് ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കും വേദിയായിരുന്നു. പിന്നീട്, തിരുവനന്തപുരം കഴക്കൂട്ടത്ത് മറ്റൊരു സ്റ്റേഡിയം വന്നതോടെ ക്രിക്കറ്റ് മത്സരങ്ങൾ അവിടേക്ക് മാറ്റി. എന്നാൽ, ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾ ഇവിടെയാണ് നടക്കുന്നത്. 80,000 മുതൽ ഒരു ലക്ഷം പേർക്ക് വരെ ഇരിക്കാവുന്ന വമ്പൻ സ്റ്റേഡിയമാണ് ഇത്. എന്നാൽ, ഐഎസ്എലിൽ ഉൾപ്പെടെ ഇവിടെ അനുവദിക്കുന്നത് 35,000 സീറ്റുകൾ മാത്രം. ഇതിന് കാരണം, സ്റ്റേഡിയത്തിന് അത്രയും ആളുകളെ ഉൾക്കൊള്ളാനുള്ള കരുത്തില്ലാത്തതിനാലാണ്. ഇതോടൊപ്പം മറ്റ് പല സുരക്ഷാ പ്രശ്നങ്ങളുമുണ്ട്.

Also Read : ISL 2024-25: ബ്ലാസ്റ്റേഴ്സ് എന്നും ‘പഴയ’ ബ്ലാസ്റ്റേഴ്സ് തന്നെ! ജംഷഡ്പൂരിനോടും തോൽവി

കൃത്യമായ അറ്റകുറ്റപ്പണികളില്ലാത്തതിനാൽ സ്റ്റേഡിയം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് പല സമയങ്ങളിൽ പല തവണ പലരും പറഞ്ഞിട്ടുള്ളതാണ്. അനുവദിച്ചിരിക്കുന്നതിൻ്റെ 45 ശതമാനത്തോളം പേർ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിൻ്റെ കളി കാണാനെത്തൂ എങ്കിലും ആരാധകരുടെ ചാൻ്റുകളിലും ഗോളാഘോഷങ്ങളിലും സ്റ്റേഡിയം കുലുങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പലതവണ പുറത്തുവന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പലതവണ ചർച്ചകളും നടന്നിട്ടുണ്ട്. 80,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ 35,000 ഓളം പേർ ഒത്തുകൂടുമ്പോൾ തന്നെ ഇവിടം കുലുങ്ങുന്നത് ആശങ്കയായി പലരും പറഞ്ഞിട്ടുണ്ട്. ഇതിനിടെ, കഴിഞ്ഞ വർഷം ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായി.

2023 ഡിസംബർ 25നായിരുന്നു സംഭവം. കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയുമായാണ് അന്ന് മത്സരം നടന്നത്. ആവേശകരമായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു. ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മത്സരം കണ്ടുകൊണ്ടിരുന്ന ആരാധകരുടെ ദേഹത്തേക്ക് ഒരു കോൺക്രീറ്റ് കഷണം അടർന്നുവീണു. ഇതിൽ ചിലർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. ഈ വിഡിയോ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇങ്ങനെ പലതരം സുരക്ഷാവീഴ്ചകൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടും സ്റ്റേഡിയത്തിൻ്റെ ബലക്ഷയം മാറ്റാനുള്ള നീക്കുപോക്കുകൾ ഉണ്ടായിട്ടില്ല.

ഉമാ തോമസിന് അപകടം പറ്റിയത് പക്ഷേ, സ്റ്റേഡിയത്തിലെ സുരക്ഷാവീഴ്ച കാരണമല്ല. സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണം. ദുർബലമായ ക്യൂ ബാരിയറുകൾ ഉപയോഗിച്ച് നിർമ്മിച്ച കൈവരിയാണ് ഉമാ തോമസിനെ വീഴ്ത്തിയത്. ഒരു വരി കസേര ഇടാനുള്ള സ്ഥലങ്ങളിൽ രണ്ടുവരി കസേര ഇട്ടുവെന്നും കൃത്യമായ ബാരിക്കേഡുകൾ ഇവിടെ സ്ഥാപിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിയുടെ സംഘാടകർക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയർഫോഴ്സ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Related Stories
India vs Australia : ബുംറ ബാറ്റിംഗിനിറങ്ങും; പന്തെറിയുമോ എന്ന് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്
Kerala Blasters : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം
Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം
India vs Australia : പന്തുകള്‍ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളില്‍ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?