5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India football Team : ജിതിനും വിബിനും ഇന്ത്യൻ ടീമിൽ; മലേഷ്യക്കെതിരായ ടീം പ്രഖ്യാപിച്ച് പരിശീലകൻ

Jithin MS Vibin Mohanan : മലേഷ്യക്കെതിരായ സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ ജിതിൻ എംഎസും വിബിൻ മോഹനനും. 26 അംഗ ടീമിലാണ് ഇരു താരങ്ങളും ഇടം പിടിച്ചത്. ഈ മാസം 18നാണ് മത്സരം.

India football Team : ജിതിനും വിബിനും ഇന്ത്യൻ ടീമിൽ; മലേഷ്യക്കെതിരായ ടീം പ്രഖ്യാപിച്ച് പരിശീലകൻ
ജിതിൻ എംഎസ്, വിബിൻ മോഹനൻ (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 05 Nov 2024 15:25 PM

മലേഷ്യക്കെതിരായ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് മലയാളികളായ ജിതിൻ എംഎസും വിബിൻ മോഹനനനും. പരിശീലകൻ മനോലോ മാർക്കസ് പ്രഖ്യാപിച്ച 26 അംഗ ടീമിൽ മലയാളി താരങ്ങളും ഇടം പിടിച്ചു. ഇരുവരും ദേശീയ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല. ഈ മാസം 18നാണ് മലേഷ്യക്കെതിരായ സൗഹൃദമത്സരം. ഹൈദരാബാദിനെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മധ്യനിരതാരമാണ് വിബിൻ മോഹനൻ. 2017ൽ കേരള പോലീസ് അക്കാദമിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിലെത്തിയ വിബിൻ 2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിനായി സീനിയർ ടീമിൽ അരങ്ങേറി. പിന്നീട് 2022 വരെ ഐലീഗ് ടീമായ ഇന്ത്യൻ ആരോസിൽ വായ്പാടിസ്ഥാനത്തിൽ കളിച്ച വിബിൻ 2022 സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറി. ഇന്ത്യയുടെ അണ്ടർ 20, അണ്ടർ 23 ടീമുകളിൽ വിബിൻ കളിച്ചിട്ടുണ്ട്. 21 വയസുകാരനായ വിബിൻ തൃശൂർ സ്വദേശിയാണ്.

Also Read : Imane Khelif: ‘ ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ’; പാരീസ് ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

26 വയസുകാരനായ ജിതിൻ എംഎസ് കേരളത്തിൻ്റെ സന്തോഷ് ട്രോഫി ടീമിൽ കളിച്ചതാണ്. 2016 – 17 സീസണിൽ കേരള പ്രീമിയർ ലീഗ് ക്ലബായ എഫ്സി കേരളയിലൂടെ സീനിയർ കരിയർ ആരംഭിച്ച ജിതിൻ 2017 ൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിലെത്തി. 2020ൽ ഐലീഗ് ക്ലബായ ഗോകുലം കേരളയിലെത്തിയ ജിതിൻ 2022ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തി. മുന്നേറ്റ താരമായ ജിതിൻ നോർത്ത് ഈസ്റ്റിൻ്റെ പ്രധാന താരമാണ്.

ഈ മാസം 11 ന് ഹൈദരാബാദിൽ ആരംഭിക്കുന്ന പരിശീലന ക്യാമ്പിൽ ഇരുവരും പങ്കെടുക്കും. 26 അംഗ ടീം ഇങ്ങനെ :

ഗോൾ കീപ്പർമാർ: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

പ്രതിരോധ താരങ്ങൾ : Aakash Sangwan, Anwar Ali, Asish Rai, Chinglensana Singh Konsham, Hmingthanmawia Ralte, Mehtab Singh, Rahul Bheke, Roshan Singh Naorem, Sandesh Jhingan.

മധ്യനിര താരങ്ങൾ : Anirudh Thapa, Brandon Fernandes, Jeakson Singh Thounaojam, Jithin MS, Lalengmawia Ralte, Liston Colaco, Suresh Singh Wangjam, Vibin Mohanan.

മുന്നേറ്റ താരങ്ങൾ : Edmund Lalrindika, Irfan Yadwad, Farukh Choudhary, Lallianzuala Chhangte, Manvir Singh, Vikram Partap Singh.

Latest News