2024 Test Team: പാറ്റ് കമ്മിൻസ് കളത്തിലില്ല, 2024-ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങളും
Cricket Australia Test Team 2024: ജോ റൂട്ടാണാണ് ടീമിലെ വൺഡൗൺ ബാറ്റർ. നാലാം നമ്പറിൽ ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ് എന്നിവർ ടീമിലെ മധ്യനിരയിൽ ഉൾപ്പെട്ടപ്പോൾ ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ് വിക്കറ്റ്- കീപ്പർ ബാറ്റർ.
ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ ടീമിന് മിന്നും ജയം സമ്മാനിക്കുന്ന നായകൻ പാറ്റ് കമ്മിൻസ് അല്ല ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത ടെസ്റ്റ് ഇലവനെ നയിക്കുന്നത് എന്നതാണ് സവിശേഷത. രണ്ട് ഇന്ത്യൻ താരങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ലോകത്തെ 2024-ലെ ഏറ്റവും വലിയ സർപ്രെെസുകളിൽ ഒന്നാണ് ഓസ്ട്രലിയുടെ ടെസ്റ്റ് ഇലവൻ തിരഞ്ഞെടുപ്പ്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന നായകൻ പാറ്റ് കമ്മിൻസിന് പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം ഇല്ല. ടീം ഇന്ത്യയുടെ സ്ഥിരം നായകനല്ലാത്ത സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത 2024-ലെ ടെസ്റ്റ് ഇലവനെ നയിക്കുന്നത്. ബുമ്രയുടെ പന്തുകൾ പോലെ സർപ്രെെസ് ഓസ്ട്രേലിയയുടെ ഈ തീരുമാനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
ഇക്കൊല്ലം ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ പെർത്ത് ടെസ്റ്റിൽ മാത്രമാണ് ജസ്പ്രീത് ബുമ്ര ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ചത്. നായകൻ രോഹിത് ശർമ്മ പിതൃത്വ അവധി എടുത്തതിനെ തുടർന്നായിരുന്നു ബുമ്ര ക്യാപ്റ്റനായത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഇന്ത്യയുടെ ഓരേയൊരു ജയവും പെർത്തിൽ ആയിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം യുവതാരം യശസ്വി ജയ്സ്വാളും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഇലവനിൽ ഇടംപിടിച്ചു. ഓസീസ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുമ്രയ്ക്കും ജയ്സ്വാളിനും ടീമിലേക്കുള്ള വഴി ഒരുക്കിയത്. 2024-ൽ 71 ടെസ്റ്റ് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ യശസ്വി ജയ്സ്വാളിനും 2024 മികച്ച വർഷമായിരുന്നു. മൂന്ന് സെഞ്ച്വറികൾ അടക്കം 1478 റൺസാണ് 2024-ൽ യശസ്വി ജയ്സ്വാൾ അടിച്ചെടുത്തത്.
What a year from this XI including Jasprit Bumrah who leads the side 🙌
Full story: https://t.co/zM0nfiRxz9 pic.twitter.com/cn8Zu7zlxw
— cricket.com.au (@cricketcomau) December 31, 2024
“>
യശസ്വി ജയ്സ്വാളിനൊപ്പം ഇംഗ്ലണ്ടിൻ ബെൻ ഡക്കറ്റ്സ് ഓപ്പണറായി ടീമിൽ ഇടംപിടിച്ചു. ജോ റൂട്ടാണാണ് ടീമിലെ വൺഡൗൺ ബാറ്റർ. നാലാം നമ്പറിൽ ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ് എന്നിവർ ടീമിലെ മധ്യനിരയിൽ ഉൾപ്പെട്ടപ്പോൾ ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ് വിക്കറ്റ്- കീപ്പർ ബാറ്റർ. ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം മാറ്റ് ഹെന്റിയും ജോഷ് ഹേസൽവുഡും പേസർമാരായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ഇലവനിൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ആണ് ടീമിൽ ഇടംപിടിച്ച ഏക സ്പിന്നർ.
ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത 2024-ലെ ടെസ്റ്റ് ഇലവൻ
യശസ്വി ജയ്സ്വാൾ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, രചിൻ രവിന്ദ്ര, ഹരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, അലക്സ് ക്യാരി, മാറ്റ് ഹെന്റി, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽപുഡ്, കേശവ് മഹാരാജ്.