ISL 2024-25: ബ്ലാസ്റ്റേഴ്സ് എന്നും ‘പഴയ’ ബ്ലാസ്റ്റേഴ്സ് തന്നെ! ജംഷഡ്പൂരിനോടും തോൽവി

Kerala Blasters vs Jamshedpur FC Match Result: ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് മിക്കേൽ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം ഹോം ​ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ മുഹമ്മദൻസ് എഫ്സിയെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.

ISL 2024-25: ബ്ലാസ്റ്റേഴ്സ് എന്നും പഴയ ബ്ലാസ്റ്റേഴ്സ് തന്നെ! ജംഷഡ്പൂരിനോടും തോൽവി

Jamshadpur

Updated On: 

29 Dec 2024 23:34 PM

ജംഷഡ്പൂർ: തോറ്റ് തോറ്റ് കടങ്ങൾ ബാക്കിയാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ തുടർ വിജയം തേടി ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഇന്നും തോൽവി. ജംഷഡ്പൂർ ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് ആണ് ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. ജംഷഡ്പൂരിനായി പ്രതീക് ചൗധരിയാണ് വലകുലുക്കിയത്. ഐഎസ്എൽ പോയിന്റ് പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്.

കേരളാ താരങ്ങൾ അവസരങ്ങൾ തുലയ്ക്കുന്നതിൽ മുന്നിട്ട് നിന്ന മത്സരത്തിൽ, ​മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ​ഗോൾകീപ്പർ ആൽബിനോ ​ഗോമസിന്റെ തകർപ്പൻ സേവുകളും കൂടിയായപ്പോൾ ജംഷഡ്പൂർ ജയിച്ച് കയറുകയായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് മിക്കേൽ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം ഹോം ​ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ മുഹമ്മദൻസ് എഫ്സിയെ കീഴടക്കി ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ആരാധകർക്ക് പുതുവത്സര സമ്മാനമായി എവേ മത്സരത്തിൽ ജയിച്ച് തുടർവിജയം സ്വന്തമാക്കാൻ ടീമിനായില്ല.

READ ALSO: Santosh Trophy Kerala Vs Manipur: റോഷലിന് ഹാട്രിക്! സന്തോഷ് ട്രോഫിയിൽ അപരാജിത കുതിപ്പുമായി കേരളം ഫെെനലിൽ, എതിരാളികൾ ബം​ഗാൾ

മത്സരത്തിന്റെ തുടക്കത്തിൽ കേരളാ താരങ്ങൾക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചത്. എങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. സ്‌ട്രൈക്കർ ജീസസ് ജിമിനസ് പരിക്ക് മൂലം ബെഞ്ചിലിരുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ് കണ്ടത്. ആദ്യ പകുതി ​ഗോൾ ​ഗോൾ രഹിതമായാണ് അവസാനിച്ചതെങ്കിലും രണ്ടാം പകുതിയിൽ കളി മാറി. ഇരുടീമുകളും വാശിയോടെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഭാ​ഗ്യം ജംഷഡ്പൂരിനൊപ്പമായിരുന്നു. മത്സരത്തിന്റെ 61-ാം മിനിറ്റിൽ ജംഷഡ്പൂർ മുന്നിലെത്തി. കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പിഴവ് മുതലെടുത്ത് പ്രതീക് ചൗധരിയി ജംഷഡ്പൂരിനായി വലകുലുക്കി. എതിരാളികൾ ഒരു ​ഗോളിന് ‌മത്സരത്തിൽ മുന്നോട്ട് നിന്നതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിച്ചില്ല.

14 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോൽവിയുമായി ‌ഈ സീസണിൽ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ 12 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും അഞ്ച് തോൽവിയുമടക്കം ജംഷ്ഡപൂർ നാലാമതാണ്. ടീമിന്റെ സഹപരിശീലകൻ ടിജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നും കളിക്കാനിറങ്ങിയത്. ജംഷഡ്പൂരിനെതിരെ തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

Related Stories
India vs Australia : പന്തുകള്‍ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളില്‍ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു
Jasprit Bumrah : പണി പാളിയോ ? ബുംറയ്ക്ക് പരിക്ക്, താരം ഗ്രൗണ്ട് വിട്ടു, പകരം കോഹ്ലി ക്യാപ്റ്റന്‍
Rohit Sharma : രോഹിത് വിരമിക്കുമെന്ന് കരുതിയോ ? എങ്കില്‍ തെറ്റി; കളി മതിയാക്കില്ലെന്ന് താരം; വമ്പന്‍ പ്രഖ്യാപനം
India vs Australia : വെല്‍ഡണ്‍ ബൗളേഴ്‌സ് ! സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ്‌
Kerala Blasters: ബ്ലാസ്റ്റേഴ്സിൽ ആടി സെയിൽ! കെ പി രാഹുൽ ടീം വിടുമെന്ന് റിപ്പോർട്ട്, താരത്തിനായി വലവിരിച്ച് ഒഡീഷ എഫ്സി
Virat Kohli: സ്വരം മാറിയ കോലിയ്ക്കും ഇനി പാട്ട് നിർത്താം, താരവുമായി ചർച്ചയ്ക്ക് ബിസിസഐ? രോ- കോ യു​ഗത്തിന് സിഡ്നിയിൽ അവസാനം?
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്