5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ISL: ഹൃദയം തകര്‍ന്ന് തുടക്കം; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

Kerala Blasters vs Punjab FC: റീബൗണ്ടായ പന്തിനെ പോസ്റ്റിലേക്ക് തൊടുക്കാന്‍ മുഹമ്മദ് എയ്മന്‍ ശ്രമിച്ചെങ്കിലും ശക്തി ഇല്ലാതെ വന്നു. പഞ്ചാബ് ഗോളി രവി കുമാറിന് ആ പന്ത് അനായാസം തടുക്കാന്‍ സാധിച്ചു. പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുവെങ്കിലും ആക്രമണത്തില്‍ പഞ്ചാബ് ഒരുപടി മുന്നില്‍ തന്നെയാണ്.

ISL: ഹൃദയം തകര്‍ന്ന് തുടക്കം; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌
ഐഎസ്എല്‍ (Image Credits: Social Media)
Follow Us
shiji-mk
SHIJI M K | Updated On: 15 Sep 2024 22:43 PM

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL) പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. പഞ്ചാബ് എഫ്‌സിയോടാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. 80 മിനിറ്റോളം കാര്യമായ അനക്കമില്ലാതെ പോയ മത്സരം അവസാന മിനിറ്റിലും ഇഞ്ചുറി ടൈമിലും ആവേശ കൊടുമുടി കയറുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ ജയം. ലൂക്ക മയ്‌സെന്‍, ഫിലിപ്പ് മിര്‍സില്‍ജാക്ക് എന്നിവരാണ് പഞ്ചാബിനായി വല കുലുക്കിയത്. ജീനസ് ജിമെനെസിന്റെ ഹെഡര്‍ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജീവന്‍ പകര്‍ന്നത്.

Also Read: Sanju Samson: ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സഞ്ജുവിൻ്റെ വക വെടിക്കെട്ട്; 40 റൺസ് നേടി പുറത്ത്

4-2-3-1 ഫോര്‍മേഷനിലാണ് പഞ്ചാബ് ഇറങ്ങിയത്. അവരെ അതേ ഫോര്‍മാറ്റിലാണ് ബ്ലാസ്‌റ്റേഴസ് നേരിട്ടതും. എന്നാല്‍ മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ പഞ്ചാബ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. വിനിത് റായ് ലോങ് റേഞ്ചിലൂടെ ഗോളാക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 10ാം മിനുട്ടില്‍ രാഹുല്‍ കെപി നല്‍കിയ ത്രോ ബോളില്‍ മികച്ച ക്രോസ് ബോക്‌സിലേക്കെത്തിയെങ്കിലും പ്രതിരോധ നിര തടയിട്ടു. 12ാം മിനുട്ടില്‍ രാഹുല്‍ കെപി നടത്തിയ ലോങ് ഷോട്ടും ലക്ഷ്യം കണ്ടില്ല.

റീബൗണ്ടായ പന്തിനെ പോസ്റ്റിലേക്ക് തൊടുക്കാന്‍ മുഹമ്മദ് എയ്മന്‍ ശ്രമിച്ചെങ്കിലും ശക്തി ഇല്ലാതെ വന്നു. പഞ്ചാബ് ഗോളി രവി കുമാറിന് ആ പന്ത് അനായാസം തടുക്കാന്‍ സാധിച്ചു. പന്തടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുവെങ്കിലും ആക്രമണത്തില്‍ പഞ്ചാബ് ഒരുപടി മുന്നില്‍ തന്നെയാണ്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയില്ലാതെയാണ് ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. വേണ്ടവിധത്തില്‍ പന്തുരുട്ടാന്‍ സാധിക്കാതെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടി.

Also Read: Neeraj Chopra : ഒരു സെൻ്റിമീറ്റർ അകലത്തിൽ സ്വർണം നഷ്ടം; ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി

എന്നാല്‍ കൃത്യമായ പദ്ധതികളോടെ പഞ്ചാബ് മുന്നോട്ട് കുതിച്ചു. 85ാം മിനിറ്റില്‍ പഞ്ചാബ് താരം ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ മുഹമ്മദ് സഹീഫ് ബോക്‌സില്‍ വീഴ്ത്തി. ഇതോടെ കളി വേറെ ലെവലായി. ഈ ഫൗൡന് ലഭിച്ച പെനാല്‍റ്റിയാണ് ലൂക്ക വലയിലെത്തിച്ചത്. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന് അനങ്ങാന്‍ പോലും സാധിച്ചില്ല.

ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ പ്രീതം കോട്ടാല്‍ നല്‍കിയ പാസില്‍ ജിമെനെസ് പഞ്ചാബിന്റെ വല കുലുക്കി. എന്നാല്‍ മൂന്ന് മിനുട്ട് പിന്നിട്ടപ്പോഴേക്കും പഞ്ചാബ് അടുത്ത ഗോളും സ്വന്തമാക്കിയിരുന്നു. ഫിലിപ്പ് മിര്‍സില്‍ജാക്കാണ് രണ്ടാം ഗോള്‍ അടിച്ചെടുത്തത്.

Latest News