5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ISL 2024 : ഇനി ഐഎസ്എലിൽ പാലൊഴുകും; ലീഗിൻ്റെ ടൈറ്റിൽ സ്പോൺസറായി നന്ദിനി

ISL 2024 Nandini : ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പുതിയ ടൈറ്റിൽ സ്പോൺസറായി നന്ദിനി ഗ്രൂപ്പ്. ലീഗ് ആരംഭിച്ചത് മുതൽ ടൈറ്റിൽ സ്പോൺസറായിരുന്ന ഹീറോയ്ക്ക് പകരമാണ് നന്ദി പുതിയ സ്പോൺസറാവുന്നത്. ഇക്കാര്യം ഐഎസ്എൽ തന്നെ അറിയിച്ചു.

ISL 2024 : ഇനി ഐഎസ്എലിൽ പാലൊഴുകും; ലീഗിൻ്റെ ടൈറ്റിൽ സ്പോൺസറായി നന്ദിനി
നന്ദിനി പാൽ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Sep 2024 21:28 PM

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ടൈറ്റിൽ സ്പോൺസറായി കർണാടക മിൽക്ക് ഫെഡറേഷൻ്റെ പാൽ, പാലുത്പന്ന ബ്രാൻഡായ നന്ദിനി ഗ്രൂപ്പ്. ഐഎസ്എൽ തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ലീഗ് ആരംഭിച്ചത് മുതൽ ഹീറോ ആയിരുന്നു ലീഗിൻ്റെ പ്രധാന സ്പോൺസർമാർ. ഇതാണ് ഇപ്പോൾ മാറുന്നത്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ അയർലൻഡ്, സ്കോട്ട്ലൻഡ് ടീമുകളെ സ്പോൺസർ ചെയ്ത നന്ദിനി കായികരംഗത്തേക്ക് കടന്നുവരികയാണെന്ന സൂചന നൽകിയിരുന്നു. പിന്നാലെ, ഐഎസ്എലിനെ സ്പോൺസർ ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എകെ ജഗ്ദീഷ് അറിയിച്ചു. ഇക്കാര്യമാണ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. എല്‍ഇഡി ബോര്‍ഡുകള്‍, പ്രസന്റേഷനുകള്‍, ടിവി, ഒടിടി പരസ്യങ്ങള്‍ തുടങ്ങിയവയാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി ഉണ്ടാവുക.

ഇതിനിടെ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. 80 മിനിറ്റോളം ഗോളുകളൊന്നും പിറക്കാതെ പോയ മത്സരം അവസാന മിനിട്ടുകളിലാണ് ആവേശകരമായത്. ലൂക്ക മയ്‌സെന്‍, ഫിലിപ്പ് മിര്‍സില്‍ജാക്ക് എന്നിവർ പഞ്ചാബിനായി വല ചലിപ്പിച്ചപ്പോൾ ജീനസ് ജിമെനെസ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയില്ലാതെയാണ് ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ഇത് ടീമിൻ്റെ പ്രകടനത്തെ ബാധിച്ചു.

Also Read : ISL: ഹൃദയം തകർന്ന് തുടക്കം; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

4-2-3-1 ഫോര്‍മേഷനിലാണ് പഞ്ചാബ് ഇറങ്ങിയത്. അവരെ അതേ ഫോര്‍മാറ്റിലാണ് ബ്ലാസ്‌റ്റേഴസ് നേരിട്ടതും. രണ്ടാം മിനിറ്റില്‍ തന്നെ പഞ്ചാബ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. ലോങ് റേഞ്ചിലൂടെ ഗോളാക്കാനുള്ള വിനിത് റായുടെ പരാജയപ്പെട്ടു. 10, 12 മിനിട്ടുകളിൽ രാഹുൽ കെപി ബ്ലാസ്റ്റേഴ്സിനായി നടത്തിയ ആക്രമണങ്ങളും ഫലം കണ്ടില്ല.

പിന്നീട് ഇരു ടീമുകളും ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. 85ാം മിനിറ്റില്‍ പഞ്ചാബ് താരം ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍ഡര്‍ മുഹമ്മദ് സഹീഫ് ബോക്‌സില്‍ വീഴ്ത്തി. ഇതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക്ക പഞ്ചാബിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ പ്രീതം കോട്ടാലിൻ്റെ അസിസ്റ്റിൽ നിന്ന് ജിമെനെസ് പഞ്ചാബ് വല കുലുക്കി. സമനില ഉറപ്പിച്ച കളിയുടെ അവസാന മിനിട്ടിൽ ഫിലിപ്പ് മിര്‍സില്‍ജാക്കിലൂടെയാണ് പഞ്ചാബ് വിജയഗോൾ നേടിയത്.

Latest News