5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Retentions 2025 : രോഹിത് മുംബൈയിൽ തുടരും, ഋഷഭ് പന്തും ശ്രേയാസ് അയ്യരും കെഎൽ രാഹുലും പുറത്ത്

IPL Retentions 2025 Rohit Sharma : ഐപിഎൽ റിട്ടൻഷൻസ് പട്ടിക പുറത്തുവന്നപ്പോൾ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പലതും ശരിയാവുകയാണ്. വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർ പുറത്തായപ്പോൾ ഹെയ്ൻറിച് ക്ലാസൻ ഐപിഎൽ ചരിത്രത്തിലേറ്റവും വലിയ തുക സ്വന്തമാക്കി.

IPL Retentions 2025 : രോഹിത് മുംബൈയിൽ തുടരും, ഋഷഭ് പന്തും ശ്രേയാസ് അയ്യരും കെഎൽ രാഹുലും പുറത്ത്
രോഹിത് ശർമ (Image Credits – PTI)
abdul-basith
Abdul Basith | Updated On: 31 Oct 2024 19:08 PM

ഐപിഎൽ റിട്ടൻഷൻസ് പട്ടിക പുറത്തുവന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഋഷഭ് പന്തും ശ്രേയാസ് അയ്യരും കെഎൽ രാഹുലും പുറത്തായി. 23 കോടി രൂപ മുടക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഹെയ്ൻറിച് ക്ലാസനെ നിലനിർത്തി. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം തുക മുടക്കി നിലനിർത്തുന്ന താരമെന്ന റെക്കോർഡും ക്ലാസന് ലഭിച്ചു. മുംബൈ ക്യാമ്പിലെ പ്രശ്നങ്ങളിൽ രോഹിത് ശർമ ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും രോഹിതും ഹാർദികും ടീമിൽ തുടരും.

Also Read : IPL Retention 2025 : കോലിയുടെ റെക്കോർഡ് തകർക്കാൻ ക്ലാസൻ; ബട്ലറെയും ബോൾട്ടിനെയും കൈവിടാൻ റോയൽസ്

മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും ഉയർന്ന റിട്ടൻഷൻ ജസ്പ്രീത് ബുംറയാണ്. 18 കോടി രൂപയ്ക്കാണ് ബുംറയെ മുംബൈ നിലനിർത്തിയത്. സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയെയും 16.5 കോടി രൂപയ്ക്ക് നിലനിർത്തിയ മുംബൈ 16.30 കോടി രൂപ നൽകി രോഹിത് ശർമയെയും നിലനിർത്തി. തിലക് വർമയാണ് നിലനിർത്തിയ അഞ്ചാമത്തെ താരം. തിലകിന് 8 കോടി രൂപ ലഭിച്ചു.

ആറ് താരങ്ങളെ രാജസ്ഥാൻ റോയൽസ് നിലനിർത്തി. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്ക് 18 കോടി രൂപ വീതം നൽകിയ രാജസ്ഥാൻ റിയാൻ പരഗ്, ധ്രുവ് ജുറേൽ എന്നിവർക്ക് 14 കോടി രൂപ വീതം നൽകി. 4 കോടി രൂപയ്ക്ക് അൺകാപ്പ്ഡ് പ്ലയറായി സന്ദീപ് ശർമയെ നിലനിർത്തിയ രാജസ്ഥാൻ്റെ ആറാമത്തെ റിട്ടൻഷൻ ഷിംറോൺ ഹെട്മെയർ ആണ്. 11 കോടി രൂപയാണ് ഹെട്മെയറിന് ലഭിക്കുക.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആറ് താരങ്ങളെ നിലനിർത്തി. ശ്രേയാസ് അയ്യർ ടീം വിട്ടു. 13 കോടി രൂപയ്ക്ക് നിലനിർത്തിയ റിങ്കു സിംഗ് ആണ് കൊൽക്കത്തയുടെ ആദ്യ റിട്ടൻഷൻ. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ആന്ദ്രേ റസൽ എന്നിവരെ 12 കോടി രൂപ വീതം മുടക്കി നിലനിർത്തിയ കൊൽക്കത്ത ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നീ അൺകാപ്പ്ഡ് താരങ്ങളെ 4 കോടി രൂപ വീതം മുടക്കി നിലനിർത്തി.

അഞ്ച് താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തിയത്. 18 കോടി രൂപ നൽകിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ആദ്യ റിട്ടൻഷൻ. 18 കോടി രൂപ തന്നെ നൽകി രവീന്ദ്ര ജഡേജയെയും ചെന്നൈ നിലനിർത്തി. മതീഷ പതിരന (13 കോടി), ശിവം ദുബെ (12 കോടി) എന്നിവർക്കൊപ്പം അൺകാപ്പ്ഡ് താരമായി 4 കോടി രൂപയ്ക്ക് എംഎസ് ധോണിയെയും ചെന്നൈ നിലനിർത്തി.

വെറും മൂന്ന് താരങ്ങളെ മാത്രമേ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തിയുള്ളൂ. വിരാട് കോലിയെ 21 കോടി രൂപ മുടക്കിയും രജത് പാടിദാറിനെ 11 കോടി രൂപ മുടക്കിയും നിലനിർത്തിയ ബെംഗളൂരു യഷ് ദയാലിന് അഞ്ച് കോടി നൽകി റിട്ടെയിൻ ചെയ്തു. ഡൽഹി ക്യാപിറ്റൽസ് നാല് താരങ്ങളെ നിലനിർത്തി. അക്സർ പട്ടേൽ (16.5 കോടി രൂപ) പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ കുൽദീപ് യാദവ് (13.25 കോടി), ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി രൂപ), അഭിഷേക് പോറൽ (അൺകാപ്പ്ഡ് – 4 കോടി രൂപ) എന്നിവരാണ് മറ്റ് റിട്ടൻഷനുകൾ.

Also Read : IPL Retention 2025 : ഐപിഎൽ റിട്ടൻഷൻ എപ്പോൾ, എവിടെ, എങ്ങനെ കാണാം?; വിശദവിവരങ്ങൾ അറിയാം

ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഏറ്റവും ഉയർന്ന റിട്ടൻഷൻ നിക്കോളാസ് പൂരാൻ ആണ്. 21 കോടി രൂപയാണ് പൂരാന് ലക്നൗ നൽകുക. രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി) എന്നിവർക്കൊപ്പം അൺകാപ്പ്ഡ് താരങ്ങളായി മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെ നാല് കോടി രൂപ വീതം നൽകി റിട്ടെയ്ൻ ചെയ്തു. അഞ്ച് താരങ്ങളെയാണ് ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയത്. റാഷിദ് ഖാനാണ് (18 കോടി) അവരുടെ ഏറ്റവും മൂല്യമുള്ള റിട്ടൻഷൻ. ശുഭ്മൻ ഗിൽ (16.5 കോടി), സായ് സുദർശൻ (എട്ടരക്കോടി) എന്നിവർക്കൊപ്പം അൺകാപ്പ്ഡ് താരങ്ങളായി രാഹുൽ തെവാട്ടിയയെയും ഷാരൂഖ് ഖാനെയും നിലനിർത്തി.

സൺറൈസേഴ്സ് ഹൈദരാബാദ് റെക്കോർഡ് തുക മുടക്കി ക്ലാസനെ നിലനിർത്തിയതിനൊപ്പം അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർക്ക് 14 ലക്ഷം രൂപ വീതം നൽകി ടീമിൽ നിലനിർത്തി. പാറ്റ് കമ്മിൻസിന് 18 കോടി രൂപയും നിതീഷ് കുമാർ റെഡ്ഡിക്ക് 6 കോടി രൂപയുമാണ് നിലനിർത്താനായി ഹൈദരാബാദ് നൽകുക. വെറും രണ്ട് താരങ്ങളെയാണ് പഞ്ചാബ് കിംഗ്സ് നിലനിർത്തിയത്. ശശാങ്ക് സിംഗ് (5.5 കോടി), പ്രഭ്സിമ്രൻ സിംഗ് (4 കോടി) എന്നിവർ മാത്രമേ ടീമിൽ സ്ഥാനം നിലനിർത്തിയുള്ളൂ.

Latest News