IPL Auction 2025: കോടികൾ വാരാൻ താരങ്ങൾ, കടൽ കടന്ന് ഐപിഎല്‍ താരം ലേലം; റിപ്പോർട്ട്
IPL Auction: താരലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്താനായി ചെലവഴിച്ച തുക 558.5 കോടിയാണ്. നിലനിർത്തിയ 46 താരങ്ങളിൽ 36 പേരും ഇന്ത്യക്കാരാണ്.
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ താരലേലം വീണ്ടും രാജ്യത്തിന് പുറത്തേക്ക്. നവംബർ അവസാനത്തോടെയായിരിക്കും ഇത്തവണത്തെ ഐപിഎൽ താരലേലം നടക്കുക. മുൻ സീസണ് സമമായി ഇത്തവണയും ലേലം കടൽക്കടക്കും. റിയാദിൽ വച്ചായിരിക്കും ഐപിഎൽ 2025 സീസണിന്റെ താരലേലം നടക്കുകയെന്ന് ബിസിസിഐയെ ഉദ്ധരിച്ച് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടാം തവണയാണ് റിയാദ് താരലേലത്തിന് വേദിയാകുന്നത്. നവംബർ 24,25 തീയതികളിൽ താരലേലം നടക്കുമെന്നാണ് സൂചന.
46 താരങ്ങൾക്ക് വേണ്ടി ടീമുകൾ ആകെ ചെലവഴിച്ച തുക 558.5 കോടിയാണ്. ടീമുകൾ നിലനിർത്തിയ 46 താരങ്ങളിൽ 36 പേരും ഇന്ത്യക്കാരാണ്. ഇവരിൽ 10 താരങ്ങൾ അൺക്യാപ്ഡ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. പ്രമുഖരായ പലതാരങ്ങളെ നിലനിർത്തിയും ചിലരെ ഒഴിവാക്കിയും ടീമുകൾ ഐപിഎൽ പുതിയ സീസണുള്ള തയ്യാറെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. താരലേലത്തിൽ കോടികൾ കൊയ്യാനൊരുങ്ങിയിരിക്കുകയാണ് പൊന്നും വിലയുള്ള താരങ്ങൾ.
ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയവരെ ഏത് ടീമുകൾ കൊത്തിയെടുക്കുമെന്ന് വരും നാളുകളിൽ അറിയാം. ചില ടീമുകളുടെ പേഴ്‌സസിൽ പണം കുറവാണെങ്കിൽ ചില ടീമുകളുടെ കരുതൽ ധനം വളരെയധികം കൂടുതലാണ്. ഏറ്റവും കൂടുതൽ പണം കയ്യിലുള്ള ടീം പഞ്ചാബ് കിംഗ്സാണ് , അവരുടെ പക്കൽ 110.5 കോടിയാണുള്ളത്. കഴിഞ്ഞ സീസണിൽ മൂന്ന് ടീമുകളുടെ ക്യാപ്റ്റൻമാരായിരുന്ന ഋഷഭ് പന്തും ശ്രേയസ് അയ്യരും കെ.എൽ. രാഹുലുമായിരിക്കും താരലേലത്തിന് മാറ്റ് കൂട്ടുക.
ഫ്രാഞ്ചൈസികൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഋതുരാജ് ഗെയ്‌ക്‌വാദ്, മതീശ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി
ഡൽഹി ക്യാപിറ്റൽസ്: അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ
ഗുജറാത്ത് ടൈറ്റൻസ്: റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, ഹർഷിത് റാണ, രമൺദീപ് സിംഗ്
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്: നിക്കോളാസ് പൂരൻ, രവി ബിഷ്‌നോയ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി
മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ
പഞ്ചാബ് കിംഗ്സ്: ശശാങ്ക് സിംഗ്, പ്രഭ്സിമ്രാൻ സിംഗ്
രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ്മ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, രജത് പടിദാർ, യാഷ് ദയാൽ
സൺറൈസേഴ്സ് ഹൈദരാബാദ്: പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്.