5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Retention 2025 : ഐപിഎൽ റിട്ടൻഷൻ എപ്പോൾ, എവിടെ, എങ്ങനെ കാണാം?; വിശദവിവരങ്ങൾ അറിയാം

IPL 2025 Retention Live Streaming : ഐപിഎൽ റിട്ടൻഷൻ പ്രഖ്യാപിക്കാനുള്ള അവസാന ദിവസമാണ് ഒക്ടോബർ 31. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് സമയം. ഇവൻ്റ് എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്ന് പരിശോധിക്കാം.

IPL Retention 2025 : ഐപിഎൽ റിട്ടൻഷൻ എപ്പോൾ, എവിടെ, എങ്ങനെ കാണാം?; വിശദവിവരങ്ങൾ അറിയാം
ഐപിഎൽ 2025 (Image Credits – Getty Images)
abdul-basithtv9-com
Abdul Basith | Published: 30 Oct 2024 22:45 PM

ഐപിഎൽ റിട്ടൻഷൻസ് പ്രഖ്യാപിക്കാനുള്ള അവസാന ദിവസമാണ് നാളെ. ടീമുകളെല്ലാം തങ്ങളുടെ റിട്ടൻഷൻ ലിസ്റ്റ് തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ടാവുമെന്നാണ് സൂചനകൾ. പല ഐപിഎൽ ടീമുകളും ക്യാപ്റ്റന്മാരെയടക്കം മാറ്റുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളോ പ്രതികരണങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും വരുന്ന ഐപിഎൽ സീസണിൽ പല ടീമുകളും അടിമുടി മാറും. നാടകീയത നിറഞ്ഞ ഐപിഎൽ റിട്ടൻഷസ് പ്രഖ്യാപനം എപ്പോൾ, എവിടെ, എങ്ങനെ കാണാം എന്ന് നോക്കാം.

നാളെ, അതായത് ഒക്ടോബർ 31നാണ് റിട്ടൻഷൻസ് പ്രഖ്യാപനം. കൃത്യമായി പറഞ്ഞാൽ നാളെ വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപ് തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക അതാത് ടീമുകൾ പ്രഖ്യാപിക്കണം. വൈകുന്നേരം നാല് മണി മുതൽ റിട്ടൻഷൻസ് സ്ട്രീമിങ് ആരംഭിക്കും. സ്റ്റാർ സ്പോർട്സ്, സ്പോർട്സ്18 നെറ്റ്‌വർക്കുകളിൽ തത്സമയം സ്ട്രീം ചെയ്യും. ടെലിവിഷവിൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഒടിടിയിൽ ജിയോസിനിമയിലും ഐപിഎൽ റിട്ടൻഷൻസ് ഇവൻ്റ് കാണാം.

Read More : Gautam Gambhir : അൺകാപ്പ്ഡ് താരമായി ഹർഷിത് റാണയെ നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഗംഭീറിൻ്റെ സഹായം?; സോഷ്യൽ മീഡിയയിൽ ചർച്ച

ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ ടീമുകൾ തങ്ങളുടെ ക്യാപ്റ്റന്മാരെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഋഷഭ് പന്തിനെ ഡൽഹി നിലനിർത്തില്ലെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ കിരീടം നേടിയെങ്കിലും ശ്രേയാസ് അയ്യരിനെ കൊൽക്കത്തയും റിലീസ് ചെയ്യും. യുവാക്കളിൽ ഇൻവസ്റ്റ് ചെയ്യാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ തീരുമാനം. കഴിഞ്ഞ സീസണിൽ കെഎൽ രാഹുലിൻ്റെ പ്രകടനത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് മാനേജ്മെൻ്റ് തൃപ്തരല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ടീം ഉടമ സഞ്ജീവ് ഗോയങ്ക കെഎൽ രാഹുലുമായി തർക്കത്തിലേർപ്പെട്ടത് പരസ്യമായായിരുന്നു. അതുകൊണ്ട് തന്നെ രാഹുൽ പുറത്താവുമെന്നും സൂചനകളുണ്ട്. ഫാഫ് ഡുപ്ലെസിക്ക് പകരം വിരാട് കോലിയെ ആർസിബി വീണ്ടും ക്യാപ്റ്റനാക്കുമെന്ന റിപ്പോർട്ടുകളും ഈയടുത്തായി പുറത്തുവരുന്നു. അങ്ങനെയെങ്കിൽ ഡുപ്ലെസി പുറത്താവും. മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെയും നീക്കും. പകരം ആര് എന്നതിനെപ്പറ്റി സൂചനയില്ല.

ഒരു അൺകാപ്പ്പ്ഡ് താരം ഉൾപ്പെടെ ആറ് താരങ്ങളെയാണ് ഓരോ ടീമുകൾക്കും നിലനിർത്താനാവുക. റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡും ഈ ആറ് പേരിൽ പെടും. അഞ്ച് പേർ ദേശീയ താരങ്ങളോ രാജ്യാന്തര താരങ്ങളോ ആവാം. ആകെ നിലനിർത്തുന്ന താരങ്ങൾ റിട്ടൻഷൻ വഴിയോ ആർടിഎം വഴിയോ ആവാം.

കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച ഇംപാക്ട് റൂൾ വരുന്ന സീസണിലും തുടരും എന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ ലേലത്തുകയിൽ 20 കോടി രൂപ വർധിപ്പിച്ചു. കഴിഞ്ഞ സീസണിൽ 100 കോടി രൂപയായിരുന്നു ഓരോ ടീമുകളെടും പരമാവധി ലേലത്തുക. ഇത്തവണ അത് 120 കോടിയാക്കി ഉയർത്തി.

Also Read : IPL 2025: ആരാധകരെ ശാന്തരാകുവിൻ; ചെന്നെെ ജഴ്സിയിൽ ‘തല’ കളിക്കും, റിപ്പോർട്ട്

റിട്ടൻഷൻ പ്രകാരം നിലനിർത്തുന്ന ഓരോ താരങ്ങൾക്കനുസരിച്ച് ഫ്രാഞ്ചൈസികളുടെ ആകെ തുകയിൽ നിന്ന് പണം കുറയും. ഒരാളെ നിലനിർത്തിയാൽ 18 കോടി രൂപ നഷ്ടമാവും. രണ്ടാമത്തെ റിട്ടൻഷന് 14 കോടി രൂപയും മൂന്നാമത്തെ റിട്ടൻഷന് 11 കോടി രൂപയുമാണ് കുറയുക. നാല്, അഞ്ച് റിട്ടൻഷനുകൾക്ക് യഥാക്രമം 18 കോടി രൂപയും 14 കോടി രൂപയും ആകെ തുകയിൽ നിന്ന് കുറയും. അതായത്, അഞ്ച് താരങ്ങളെ നിലനിർത്താൻ തീരുമാനിക്കുന്ന ടീം ലേലത്തിലെത്തുമ്പോൾ ആകെ അനുവദിച്ചിരിക്കുന്ന 120 കോടി രൂപയിൽ നിന്ന് 75 കോടി രൂപ കുറയും. അൺകാപ്പ്ഡ് താരത്തെ നിലനിർത്തിയാൽ പഴ്സിൽ നിന്ന് നാല് കോടി രൂപയും അധികമായി കുറയും. ഇങ്ങനെ ആറ് താരങ്ങളെ നിലനിർത്തുന്ന ടീം വെറും 41 കോടി രൂപയുമായാവും ലേലത്തിനെത്തുക.

കഴിഞ്ഞ വർഷം പല കോണുകളിൽ നിന്ന് വിമർശനം നേരിട്ട ഇംപാക്ട് പ്ലയർ നിയമം നിലനിർത്താൻ ബിസിസിഐ തീരുമാനിച്ചു എന്നും സൂചനകളുണ്ട്. ജൂലായ് 31ന് നടന്ന യോഗത്തിൽ ടീം ഉടമകൾ ഉൾപ്പെടെ സംബന്ധിച്ചിരുന്നു. ലേലത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഇംപാക്ട് റൂളിന് അനുകൂല നിലപാടാണ് എടുതെന്നും സൂചനകളുണ്ടായിരുന്നു.

 

Latest News