Yuzvendra Chahal: യുസ്വേന്ദ്ര ചഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? റിപ്പോർട്ട്
Yuzvendra Chahal - Dhanashree Verma Divorce: . 2020 ഡിസംബർ 22-നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം.
ന്യൂഡൽഹി: 2024-ൽ നിരവധി താര വിവാഹമോചന വാർത്തകളാണ് ആരാധകരെ തേടി എത്തിയത്. വിവാഹമോചനം എന്ന വാക്ക് സുപരിചിതമാണെങ്കിലും ചില വിവാഹ മോചന വാർത്തകൾ ഞെട്ടലോടെയാണ് നാം കേൾക്കാറ്. ഈ വർഷം അപ്രതീക്ഷിതമായ പല വിവാഹമോചന വാർത്തകളും കേട്ട് ഞെട്ടി. 2024-ന്റെ തുടക്കത്തിലാണ് ടെന്നീസ് താരം സാനിയ മിർസ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്. പിന്നാലെ ജയം രവി – ആരതി, ജി.വി. ക്രിക്കറ്റിലെ പ്രകാശ്-ചൈന്ദവി, എആർ റഹ്മാൻ – സൈറ ബാനു, ഹാർദിക് പാണ്ഡ്യ- നടാഷ നിരവധി പേരും വിവാഹ മോചിതരായി. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുകയാണ് യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമ്മയും വേർപിരിയുന്നുവെന്ന വാർത്ത. ഇരുവരും ഉടൻ വിവാഹ മോചിതരാക്കുമെന്നാണ് റിപ്പോർട്ട്.
ചഹലും ധനശ്രീയും ഏറെ നാളായി അകന്ന് കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 ഡിസംബർ 22-നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹ വാർഷിക ദിനത്തിൽ ഇരുവരും സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കാതിരുന്നതിന് പിന്നാലെയാണ് ഇരുവരും വേർപിരിയാൻ പോവുകയാണെന്ന അഭ്യൂഹം ശക്തമായത്.
. ബോളിവുഡ് നിർമ്മാതാവും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാൻ യുസ്വേന്ദ്ര ചഹലും ധനശ്രീയും വേർപിരിഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്.
“ചഹൽ -തനശ്രീയുടെ വിവാഹം അധികനാൾ നീണ്ടുനിൽക്കില്ലെന്ന് എനിക്ക് തുടക്കം മുതലേ അറിയാമായിരുന്നു. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു,” കമാൽ ആർ ഖാനെ ഉദ്ധരിച്ചു കൊണ്ട് ടിവി തമിഴ് റിപ്പോർട്ട് ചെയ്തു.
അവസാന പോസ്റ്റ് എപ്പോഴായിരുന്നു..?
യുസ്‌വേന്ദ്ര ചഹലും ധനശ്രീ വർമ്മയും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചുള്ള ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നാണ് ധനശ്രീ ചഹലിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചത്. സെപ്തംബർ 27 ന് ധനശ്രീയുടെ ജന്മദിനത്തിലാണ് പങ്കാളിക്ക് ആശംസകൾ അറിയിച്ചുള്ള പോസ്റ്റ് ചഹൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചഹൽ ഇസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് അഭ്യൂഹങ്ങൾ ശരിയാണെന്ന് പറയാൻ കാരണം. വിഷാദവും ദുഃഖവും നിറഞ്ഞ പോസ്റ്റ് പങ്കുവച്ചതോടെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള ചർച്ച. ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഇതുവരെയും ചഹലും ധനശ്രീയും തയ്യാറായിട്ടില്ല. നർത്തകിയും ദന്ത ഡോക്ടറുമാണ് ധനശ്രീ വർമ്മ.
ഐപിഎൽ 2025 സീസണിലെ ഏറ്റവും വില കൂടിയ സ്പിന്നറാണ് യുസ്വേന്ദ്ര ചഹൽ. 18 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഒരു സ്പിന്നർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൽ നിന്നാണ് താരം പഞ്ചാബിലേക്ക് കിംഗ്സിലേക്ക് എത്തിയത്.