5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Sindhu Marriage: പി.വി സിന്ധു വിവാഹിതയായി, ആദ്യ ചിത്രം പുറത്ത്

PV Sindhu Marriage Photos: കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തും ചടങ്ങിൽ പങ്കെടുത്തിരുന്നു, ദമ്പതികൾക്ക് ആശംസ നേർന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു

PV Sindhu Marriage: പി.വി സിന്ധു വിവാഹിതയായി, ആദ്യ ചിത്രം പുറത്ത്
Pv Sindhu Marriage PicturesImage Credit source: Social Media
arun-nair
Arun Nair | Updated On: 23 Dec 2024 13:35 PM

ഇന്ത്യൻ- ബാഡ്മിൻ്റൺ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്പരാഗത വിവാഹ വസ്ത്രത്തിൽ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ്പതികളുടെ ആദ്യ ചിത്രം സാമൂഹിക മാധ്യമങ്ങളിലെത്തിയിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തും ചടങ്ങിൽ പങ്കെടുത്തു. രാജസ്ഥാനിലെ ഉദയ് പൂരിൽ വെച്ചായിരുന്നു വിവാഹം.

ബാഡ്മിൻ്റൺ ചാമ്പ്യൻ ഒളിമ്പ്യൻ പി.വി. സിന്ധുവിൻ്റെയും  വെങ്കട്ട ദത്ത സായിയുടെയും വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ സന്തോഷമുണ്ട്, ദമ്പതികൾക്ക് അവരുടെ പുതിയ ജീവിതത്തിന് എൻ്റെ ആശംസകളും അനുഗ്രഹങ്ങളും ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് ട്വീറ്റ് ചെയ്തു.

 

ഡിസംബർ 24-ന് സിന്ധുവിൻ്റെ ജന്മനാടായ ഹൈദരാബാദിൽ വെച്ചാണ് ദമ്പതികളുടെ വിവാഹ റിസപ്ഷൻ. രണ്ട് കുടുംബങ്ങൾക്കും പരസ്പരം മനസ്സിലായതിന് പിന്നാലെ ആലോചന വിവാഹത്തിലേക്ക് എത്തുകയായിരുന്നെന്ന് സിന്ധുവിൻ്റെ പിതാവ് നേരത്ത തന്നെപറഞ്ഞിരുന്നു.  അടുത്ത വർഷം ആരംഭിക്കുന്ന പരിശീലനത്തിൻ്റെയും മത്സരങ്ങളുടെയും തിരക്കുള്ളതിനാലാണ് സിന്ധു ഈ വിവാഹ തീയതി തിരഞ്ഞെടുത്തത്.

അടുത്തിടെ, ലഖ്‌നൗവിൽ നടന്ന സയ്യിദ് മോദി ഇന്ത്യ ഇൻ്റർനാഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ ഫൈനലിൽ ചൈനയുടെ വു ലുവോ യുവിനെ പരാജയപ്പെടുത്തി സിന്ധു ബാഡ്മിൻ്റൺ വേൾഡ് ഫെഡറേഷൻ്റെ (BWF) കിരീടം നേടിയിരുന്നു. 47 മിനിറ്റ് നീണ്ടുനിന്ന കിരീടപ്പോരാട്ടത്തിൽ 21-14, 21-16 എന്ന സ്‌കോറിനാണ് സിന്ധു ലുവോ യുവിനെ കീഴടക്കിയത്

2022 ജൂലൈയിൽ സിംഗപ്പൂർ ഓപ്പൺ കിരീടത്തിന് ശേഷമുള്ള സിന്ധുവിൻ്റെ ആദ്യ BWF വേൾഡ് ടൂർ കിരീടമാണിത്, ഇത് BWF സൂപ്പർ 500 ടൂർണമെൻ്റായിരുന്നു, ഇത് 2023-ലും 2024-ലും സ്പെയിൻ മാസ്റ്റേഴ്സിൻ്റെയും മലേഷ്യ മാസ്റ്റേഴ്സിൻ്റെയും ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല.

Latest News