Women’s T20 World Cup: ദുബായിൽ ‘ലങ്കാ’ദഹനം; സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യൻ പെൺപുലികൾ

Women's T20 World Cup India vs Srilanka: ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ശ്രീലങ്കയുടെ മറുപടി 19.5 ഓവറിൽ 90 റൺസിൽ അവസാനിച്ചു. ഈ വിജയത്തോടെ റൺറേറ്റിലും മുന്നേറിയ ഇന്ത്യ, പാകിസ്താനെ മറികടന്ന് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.

Womens T20 World Cup: ദുബായിൽ ലങ്കാദഹനം; സെമി സാധ്യതകൾ സജീവമാക്കി ഇന്ത്യൻ പെൺപുലികൾ

Image Credits: BCCI Women

Published: 

09 Oct 2024 23:43 PM

ദുബായിൽ ലങ്കാ ദഹനം പൂർത്തിയാക്കി ഇന്ത്യൻ വനിതകൾ. ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തിയെങ്കിലും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ വനിതാ ടി20 ലോകകപ്പിന്റെ സെമി സാധ്യതകൾ സജീവമാക്കി. ശ്രീലങ്കയ്ക്കെതിരെ 82 റൺസിന്റെ ജയമാണ് ഹർമ്മൻപ്രീതും സംഘവും സ്വന്തമാക്കിയത്. 19.5 ഓവറിൽ ശ്രീലങ്ക 90 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അരുന്ധതി റെഡ്ഡിയുടെയും ആശാ ശോഭനയുടെയും തകർപ്പൻ പ്രകടനമാണ് ലങ്കൻ നിരയുടെ നട്ടെല്ലൊടിച്ചത്.ജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റെന്ന ബാലിക്കേറാ മലയും താണ്ടി. +0.576 റൺറേറ്റും രണ്ടു ജയവുമായി പാകിസ്താനെ പിന്തള്ളി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യയുയർത്തിയ 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലെ പിഴച്ചു. ഇന്നിം​ഗ്സിന്റെ രണ്ടാം പന്തിൽ വിഷ്മി ​ഗുണരത്ന ഡക്കായി മടങ്ങി. രേണുക സിം​ഗിനായിരുന്നു വിക്കറ്റ്. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് പിഴുതതോടെ ശ്രീലങ്ക തോൽവി മണത്തു. നാലാം വിക്കറ്റിൽ കവിഷ ദിൽഹരി (21)- അനുഷ്ക സഞ്ജീവനി ദിൽഹരി(20) സഖ്യം പൊരുതാനുറച്ചെങ്കിലും അൽപ്പായുസായിരുന്നു. സ്കോർ ബോർഡിൽ ഇരുവരും ചേർന്ന് 37 റൺസ് ചേർത്തെങ്കിലും ആശാ ശോഭന അനുഷ്ക സഞ്ജീവനിയുടെ സ്റ്റംമ്പ് തെറിപ്പിച്ചതോടെ ലങ്കൻ പ്രതീക്ഷകൾ അവസാനിച്ചു.

കവിഷ ദിൽഹരി (21)- അനുഷ്ക സഞ്ജീവനി ദിൽഹരി(20) എന്നിവർക്ക് പുറമെ അമ കാഞ്ചന (19)യാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റൊല്ലാവരും ഒന്നും രണ്ടും മൂന്നും റൺസുമായി അമ്പേ നിരാശപ്പെടുത്തി. 3 വിക്കറ്റ് വീതം പിഴുത്ത് അരുന്ധതി റെഡ്ഡിയും ആശാ ശോഭനയും ബൗളിം​ഗിൽ ഉ​ഗ്രൻ പ്രകടനം കാഴ്ചുവച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിലും ആശ എതിരാളികളുടെ സ്റ്റംമ്പ് തെറിപ്പിച്ചു. രേണുക സിം​ഗ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശ്രേയങ്ക പാട്ടീൽ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഹർമൻ പ്രീത് ആണ് കളിയിലെ താരം.

നേരത്തെ ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (52*), ഓപ്പണർ സ്മൃതി മന്ഥന (50) എന്നിവരുടെ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ഇതോടെ ടി20 ലോകകപ്പിൽ 500 റൺസ് എന്ന നേട്ടവും സ്മൃതി മന്ഥന സ്വന്തമാക്കി. 43 റൺസുമയി ഷെഫാലി വർമ്മയും ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തേകി. അന്താരാഷ്ട്ര ടി20യിൽ അതിവേ​ഗം 2000 റൺസ് തികയ്ക്കുന്ന പ്രായം കുറ‍ഞ്ഞ താരമായും ഷെഫാലി മാറി.

Related Stories
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല