India vs Bangladesh : ‘ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു’; ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ

India vs Bangladesh The Hindu Mahasabha : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ. ഒക്ടോബർ ആറിന് നിശ്ചയിച്ചിരിക്കുന്ന മത്സരം നടത്താൻ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ടീമിനെ തടയുമെന്നും ഹിന്ദു മഹാസഭ പറഞ്ഞു.

India vs Bangladesh : ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു; ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ

ഹിന്ദു മഹാസഭ (Image Credits - PTI)

Published: 

25 Sep 2024 18:14 PM

മധ്യപ്രദേശിലെ ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന ടി20 മത്സരം തടയുമെന്ന് ഹിന്ദു മഹാസഭ. ഒക്ടോബർ ആറിന് നിശ്ചയിച്ചിരിക്കുന്ന മത്സരം അനുവദിക്കില്ലെന്നാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. അന്ന് ഗ്വാളിയോറിൽ ഹിന്ദു മഹാസഭ ബന്ദിന് ആഹ്വാനം ചെയ്തു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്നും ഇങ്ങനെ ഒരു സമയത്ത് ബംഗ്ലാദേശിനെതിരെ ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നുമാണ് സംഘടനയുടെ വാദം.

‘ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം നടക്കുകയാണ്. ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുന്നു. ഗ്വാളിയോറിൽ മത്സരം നടത്താൻ അനുവദിക്കില്ല. ബംഗ്ലാദേശ് ടീം സ്ഥലത്തെത്തുമ്പോൾ പ്രതിഷേധിക്കും’.- സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് ആരോപിച്ചു. അവശ്യ സർവീസുകൾ തടയില്ലെന്നും ഭരദ്വാജ് പറഞ്ഞു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുമെന്ന് ഗ്വാളിയോർ ജില്ലാ പോലീസ് അറിയിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കും. അതിനായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.

Also Read : Sanju Samson : ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കിഷനും ജുറേലും ടീമിൽ

14 വര്‍ഷത്തിന് ശേഷമാണ് ഗ്വാളിയോറിൽ ഒരു രാജ്യാന്തര മത്സരം നടക്കുന്നത്. ഇവിടെ അവസാനമായി രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് 2010ലാണ്. അതുകൊണ്ട് തന്നെ സുരക്ഷാപ്രശ്നങ്ങളൊന്നും ഉണ്ടാവാതെ മത്സരം നടക്കണമെന്നത് ജില്ലാ ഭരണകൂടത്തിൻ്റെയും ആവശ്യമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കെതിരെയും ഹിന്ദു സംഘടകൾ പ്രതിഷേധമുയർത്തിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരം നടന്ന ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

ആദ്യ ടെസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയമാണ് കുറിച്ചത്. 280 റൺസിൻ്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. 515 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗ്ലാദേശ് 234 റൺസെടുക്കുമ്പോഴേക്കും ഓളൗട്ടായി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റു‍ം ജഡേജ 3 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം ആദ്യ ഇന്നിംഗ്സിൽ മാച്ച് വിന്നിങ് സെഞ്ചുറി നേടിയ അശ്വിനാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 27 മുതൽ ഒക്ടോബർ 1 വരെയാണ് രണ്ടാം ടെസ്റ്റ്.

ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇഷാൻ കിഷന് പകരം സഞ്ജുവിന് ടീമിൽ ഇടം ലഭിക്കുമെന്നാണ് സൂചന. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനമാണ് നടത്തിയത്. തുടരെ രണ്ട് മത്സരങ്ങളിൽ ഡക്കായ താരത്തിൻ്റെ ഇന്ത്യൻ ടീമിലെ സ്ഥാനം തെറിച്ചേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, ഈ സൂചനകൾ തള്ളുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. താരത്തിന് ടീമിൽ തുടരെ അവസരം നൽകാൻ സെലക്ടർമാർ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ശുഭ്മൻ ഗില്ലിനും യശസ്വി ജയ്സ്വാളിനും വിശ്രമം അനുവദിക്കാനിടയുള്ളതിനാൽ സഞ്ജു ഓപ്പണിംഗിൽ ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നു.

Also Read : India vs Bangladesh : ചെന്നെെയിൽ അശ്വിൻ സുപ്രീമസി; ആദ്യ ടെസ്റ്റിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നും ജയം

ഇറാനി കപ്പിൽ ഉൾപ്പെട്ടിട്ടുള്ള ഋതുരാജ് ഗെയ്‌ക്വാദിനും ടീമിൽ ഇടം ലഭിച്ചേക്കില്ല. ഒക്ടോബർ ഒന്ന് മുതൽ അഞ്ച് വരെയാണ് ഇറാനി കപ്പ്. ആറിന് ടി20 പരമ്പര ആരംഭിക്കും. ഇറാനി കപ്പിൽ ഇഷാൻ കിഷനും കളിക്കും. ആറ് മുതൽ 12 വരെയാണ് ടി20 പരമ്പര നടക്കുക. ഒക്ടോബർ 16 മുതൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കും. അതുകൊണ്ട് തന്നെ ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടതുണ്ടെന്നതിനാൽ ടി20യിൽ ഇവരെ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സഞ്ജു ടീമിൽ ഉൾപ്പെടും എന്നതിനൊപ്പം താരം വൈസ് ക്യാപ്റ്റൻസി സ്ഥാനത്ത് തുടരുമെന്നും റിപ്പോർട്ടുകളുണ്ട്. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ ഇറാനി കപ്പിൽ പരിഗണിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, ഇറാനി കപ്പ് കഴിയുന്നയുടൻ ടി20 പരമ്പര ആരംഭിക്കുമെന്നതിനാലാണ് താരത്തെ ടീമിൽ പരിഗണിക്കാത്തതെന്നും സൂചനയുണ്ട്.

Related Stories
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍