5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

South Africa vs India: ഇഞ്ചോടിച്ച്! രണ്ടാം ടി20യിൽ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; വരുണിന്റെ ബൗളിം​ഗിനും രക്ഷിക്കാനായില്ല

India Loss 2nd T20: ദക്ഷിണാഫ്രിക്ക ജയിച്ചതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച രാത്രി 7.30-ന് സെഞ്ചൂറിയനിൽ നടക്കും.

South Africa vs India: ഇഞ്ചോടിച്ച്! രണ്ടാം ടി20യിൽ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; വരുണിന്റെ ബൗളിം​ഗിനും രക്ഷിക്കാനായില്ല
South Africa vs India (Image Credits: Social Media)
athira-ajithkumar
Athira CA | Published: 10 Nov 2024 23:46 PM

പോർട്ട് എലിസബത്ത്: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ആറ് ബോളുകൾ ബാക്കി നിൽക്കെ 3 വിക്കറ്റിനാണ് എയ്ഡൻ മാർക്രത്തിന്റെയും സംഘത്തിന്റെയും ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പ്രോട്ടീസ് സം​ഘം 19 ഓവറിൽ മറികടന്നു. ട്രിബ്സ്റ്റൺ സ്റ്റബ്സിന്റെ (47) ഇന്നിം​ഗ്സാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നട്ടെല്ലായത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സ‍ഞ്ജുവും നായകൻ സൂര്യകുമാറും ഉൾപ്പെടെയുള്ളവർ നിരാശപ്പെടുത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയുടെ ഇന്നിം​ഗ്സിന്റെ ബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ നേടിയത് 124 റൺസ്.

47 റൺസുമാ‌യി പുറത്താകാതെ നിന്ന ട്രിബ്സ്റ്റൺ സ്റ്റബ്സാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്കോറർ. റയാൻ റികൽട്ടൺ(13), റീസ ഹെൻഡ്രിക്സ്(24), ജെറാൾഡ് കോട്ട്സീ(19) എന്നിവരാണ് രണ്ടക്കം കടന്നത്. ഏയ്ഡൻ മാർക്രം(3), മാർക്കോ യാൻസൻ(7), ഹെന്റിച്ച് ക്ലാസൻ(2), ഡേവിഡ് മില്ലർ (0), ആൻഡിൽ സിമെലനെ (7) എന്നിവർ ദക്ഷിണാഫ്രിക്കൻ നിരയിൽ നിരാശപ്പെടുത്തി.

ദേശീയ കുപ്പായത്തിൽ ആദ്യമായി വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബൗളിം​ഗിന് മൂർച്ച കൂട്ടിയത്. നാല് ഓവറിൽ 17 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. യുസ്‌വേന്ദ്ര ചഹലിന് ശേഷം ഒരു ഇന്ത്യൻ താരം കാഴ്ചവയ്ക്കുന്ന മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 25 റൺസ് വഴങ്ങി 6 വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. രവി ബിഷ്ണോയും അർഷ്ദീപ് സിം​​ഗും ‌ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കമല്ലായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങിയ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ഡക്കായാണ് സഞ്ജു മടങ്ങിയത്. മാർക്കോ യാൻസനാണ് വിക്കറ്റ്. പിന്നാലെ നാല് റൺസുമായി അഭിഷേക് ശർമ്മയും മടങ്ങി. ജെറാൾഡ് കോട്ട്സീ താരത്തെ മാർക്കോ യാൻസന്റെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ നായകൻ സൂര്യകുമാർ യാദവും(4) ഉടനെ മടങ്ങി. ആൻഡിൽ സിമെലന്റെ പന്തിൽ എൽബിയിൽ കുരുങ്ങുകയായിരുന്നു നായകൻ.

നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച് അക്സർ പട്ടേ‌ലും തിലക് വർമ്മയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് കൂട്ടത്തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. തിലക് വർമ്മയെ (20) പുറത്താക്കി എയ്ഡൻ മാർക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അക്സർ പട്ടേലും(27) റൺ ഔട്ടായി. ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവയ്ക്കാനാവാതെ റിങ്കു സിം​ഗും(9) മടങ്ങി. എൻ. പീറ്ററിനാണ് വിക്കറ്റ്. ഹാർദിക് പാണ്ഡ്യയും(39) അർഷദീപ് സിം​ഗും(7) പുറത്താകാതെ നിന്നു. കേശവ് മഹാരാജ് ഒഴികെ ദക്ഷിണാഫ്രിക്കയ്ക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

ഇതോടെ, നാല് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മത്സരം വീതം ജയിച്ചു. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച രാത്രി 7.30-ന് സെഞ്ചൂറിയനിൽ നടക്കും.

Latest News