Women’s T20 World Cup: അങ്ങനെ ഞങ്ങളെ വച്ച് നീയൊന്നും സ്വപ്നം കാണണ്ട; വനിതാ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, പാകിസ്താനെ കീഴടക്കി ന്യൂസിലൻഡ് സെമിയിൽ

Womens T20 World Cup India: വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത്. പാകിസ്താനെ തോൽപ്പിച്ച് ന്യൂസിലൻഡ് ​ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി 6 പോയിന്റോടെ സെമിയിൽന പ്രവേശിച്ചു.

Women’s T20 World Cup: അങ്ങനെ ഞങ്ങളെ വച്ച് നീയൊന്നും സ്വപ്നം കാണണ്ട; വനിതാ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്,  പാകിസ്താനെ കീഴടക്കി ന്യൂസിലൻഡ് സെമിയിൽ

Image Credits: ICC

Published: 

15 Oct 2024 06:38 AM

ദൂബായ്: ഇന്ത്യൻ വനിതകളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി ന്യൂസിലൻഡ്. വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്ത്. പാകിസ്താനെ തോൽപ്പിച്ച് ന്യൂസിലൻഡ് ​ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിൽ. 6 പോയിന്റോടെയാണ് കിവീസിന്റെ സെമി പ്രവേശനം. 54 റൺസിനായിരുന്നു കിവീസിന്റെ ജയം. ജയിച്ചാൽ സെമി ഉറപ്പിക്കാവുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലൻഡിനെ പാക് ബൗളർമാർ 110 റൺസിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിം​ഗിൽ കീവിസ് കണിശമായ ബൗളിം​ഗിലൂടെ പാക് വനിതകളെ കീഴടക്കി. കീവിസ് ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താൻ 11.4 ഓവറിൽ 56 റൺസിന് പുറത്താവുകയായിരുന്നു.

പാകിസ്താൻ കീവിസിനെ കീഴടക്കിയിരുന്നെങ്കിൽ ഇന്ത്യ സെമിയിലേക്ക് മുന്നേറുമായിരുന്നു. ​ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് നേരത്തെ ഓസ്ട്രേലിയ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. ​ഗ്രൂപ്പ് ബിയിൽ ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മത്സരം കഴിയുന്നതോടെ സെമി ഫെെനൽ ചിത്രം തെളിയും. അമേലിയ കെറും ഈഡൻ കാർസനും ചേർന്നാണ് പാക് നിരയെ ഒതുക്കിയത്. അമേലിയ മൂന്നും ഈഡൻ കാർസനും രണ്ടും വിക്കറ്റ് നേടി.

മറുപടി ബാറ്റിം​ഗിൽ പാകിസ്താൻ വനിതകൾ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഫാത്തിമ സനയും മുബീന അലിയും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കണ്ടത്. 21 റൺസെടുത്ത ഫാത്തിമ സനയാണ് പാക് നിരയിലെ ടോപ് സ്കോറർ. 9 പേർ രണ്ടക്കം കാണാതെയും 5 പേർ ഡക്കായും മടങ്ങി. സൂസി ബേറ്റ്സ് (28) ആണ് കിവീസിന്റെ ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (22), ക്യാപ്റ്റൻ സോഫി ഡിവൈൻ (19) എന്നിവരും കീവിസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

​ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെയായിരുന്നു സെമി പ്രവേശനം തുലാസിലായത്. 9 റൺസിനായിരുന്നു ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും തോൽവി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കിവീസിനോടും ഇന്ത്യ തോറ്റിരുന്നു. പുറത്താകാതെ 54 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോരാട്ടവും ഇന്ത്യയെ ജയിപ്പിക്കാനായില്ല. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും രാജ്യത്തിന് വേണ്ടി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നി ലോകകപ്പിൽ 5 വിക്കറ്റുമായി ആശ തിളങ്ങി. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

 

 

Related Stories
India vs Australia : രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റിംഗ് നിര ‘ചീട്ടുകൊട്ടാരം’; ഓസീസിന് ജയിക്കാന്‍ വേണ്ടത് 162 റണ്‍സ്; പ്രതീക്ഷ ബൗളര്‍മാരില്‍
India vs Australia : ബുംറ ബാറ്റിംഗിനിറങ്ങും; പന്തെറിയുമോ എന്ന് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്
Kerala Blasters : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം
Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?