IND vs NZ : ബാറ്റ് ചെയ്യുമ്പോ ബൗളിംഗ് പിച്ച്, പന്തെറിയുമ്പോ ബാറ്റിംഗ് പിച്ച്; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്

IND vs NZ India Set An Unwanted Record : ന്യൂസീലൻഡിനെതിരെ പൂനെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്. രണ്ടാം ഇന്നിംഗ്സിൽ ഇതിനകം ന്യൂസീലൻഡിന് 301 റൺസ് ലീഡ് ആയിട്ടുണ്ട്. അഞ്ച് വിക്കറ്റ് കൂടി ശേഷിക്കെ ഇന്ത്യ കളി പരാജയപ്പെടാനാണ് സാധ്യതകളെല്ലാം. ഇതിനിടയിലാണ് മറ്റൊരു മോശം റെക്കോർഡ്.

IND vs NZ : ബാറ്റ് ചെയ്യുമ്പോ ബൗളിംഗ് പിച്ച്, പന്തെറിയുമ്പോ ബാറ്റിംഗ് പിച്ച്; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിൻ്റെ റെക്കോർഡ്

ടോം ലാതം (Image Credits - PTI)

Updated On: 

25 Oct 2024 18:18 PM

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ന്യൂസീലൻഡിന് 301 റൺസ് ലീഡ് ആയിട്ടുണ്ട്. പരമ്പര നഷ്ടപ്പെടുന്നതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സ്ഥാനവും ഈ പരാജയത്തോടെ ഇന്ത്യക്ക് നഷ്ടമാവും. ഇതിനിടെ മറ്റൊരു നാണക്കേടിൻ്റെ റെക്കോർഡും ഇന്ത്യ പൂനെയിൽ സ്ഥാപിച്ചു.

23 വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ തുടർച്ചയായ ടെസ്റ്റുകളിൽ 100 റൺസിന് മുകളിൽ ലീഡ് വഴങ്ങുന്നത്. ബെംഗളൂരുവിൽ നടന്ന കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ 46 റൺസിന് ഓൾ ഔട്ടായ ഇന്ത്യ 356 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഈ കളി ആദ്യ ഇന്നിംഗ്സിൽ തന്നെ 103 റൺസിൻ്റെ ലീഡ് വഴങ്ങി. 2001ലാണ് ഇന്ത്യ ഇതിന് മുൻപ് തുടരെ രണ്ട് ടെസ്റ്റുകളിൽ 100 റൺസിന് മുകളിൽ ലീഡ് വഴങ്ങുന്നത്. വാംഖഡെയിൽ 173 റൺസിൻ്റെ ലീഡും ഈഡൻ ഗാർഡൻസിൽ 274 റൺസിൻ്റെ ലീഡും വഴങ്ങിയ ഇന്ത്യ തിരികെവന്ന് കളി ജയിച്ച് പരമ്പര പിടിച്ചിരുന്നു.

Also Read : Ind vs Nz : വാഷിംഗ്ടൺ സുന്ദറിനെ എന്തിന് ടീമിലെടുത്തു എന്ന് കളിക്ക് മുൻപേ വിമർശനം; കളി കഴിഞ്ഞതോടെ യുടേണടിച്ച് ഗവാസ്കർ

നാളെ രണ്ട് സെഷൻ ബാറ്റ് ചെയ്താൽ പോലും 400ന് മുകളിൽ സ്കോർ ചെയ്യാൻ ന്യൂസീലൻഡിന് സാധിക്കും. ഇനിയും മൂന്ന് ദിവസം അവശേഷിക്കുന്നതിനാൽ സമനില ഉണ്ടാവില്ലെന്നുറപ്പ്. അവസാന ഇന്നിംഗ്സിൽ 300 പ്ലസ് സ്കോർ പിന്തുടരുകയെന്നത് ഹിമാലയൻ ടാസ്കാണ്. അതുകൊണ്ട് തന്നെ ഈ കളി പരാജയത്തിനൊപ്പം രോഹിത് ശർമ ഉൾപ്പെടെ ചില സീനിയർ തലകൾ കൂടി ഉരുളാനും സാധ്യതയുണ്ട്.

രണ്ടാം ദിനം അവസാനിക്കുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. 86 റൺസ് നേടിയ ക്യാപ്റ്റൻ ടോം ലാതം ആണ് കിവീസിനെ തകർപ്പൻ സ്കോറിലെത്തിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദർ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് വീഴ്ത്തി ആകെ വിക്കറ്റ് നേട്ടം 11 ആക്കി ഉയർത്തി. നിലവിൽ ടോം ബ്ലണ്ടലും (30) ഗ്ലെൻ ഫിലിപ്സും (9) ക്രീസിൽ തുടരുകയാണ്.

ന്യൂസീലൻഡിൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 259 റൺസിന് മറുപടിയായി ഇറങ്ങിയ ഇന്ത്യ 156 റൺസിനാണ് ഓൾ ഔട്ടായത്. 38 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ടോപ്പ് സ്കോററായത്. യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും 30 റൺസ് വീതമെടുത്ത് പുറത്തായി. 7 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നറാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. ഇന്ത്യൻ നിരയിൽ അഞ്ച് താരങ്ങൾ ഒറ്റയക്കത്തിന് പുറത്തായി. മറുപടി ബാറ്റിംഗിൽ ന്യൂസീലൻഡും പതറിയെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾ ഇന്ത്യൻ ബാറ്റർമാരെക്കാൾ നന്നായി കൈകാര്യം ചെയ്ത കിവികൾ മത്സരത്തിൽ ആധിപത്യം നേടുകയായിരുന്നു.

 

 

Related Stories
Fraudulent Scheme: 450 കോടിയുടെ ചിട്ടി തട്ടിപ്പ്; ​ഗിൽ ഉൾപ്പെടെയുള്ള നാല് ഇന്ത്യൻ താരങ്ങൾക്ക് നോട്ടീസ്
IND vs AUS: സിഡ്നിയിൽ ഇന്ത്യക്ക് ബാറ്റിം​ഗ്, മോശം തുടക്കം; ഓപ്പണർമാർ മടങ്ങി
Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇനി ഒരു മാസം; ഇതുവരെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ പ്രധാന സ്റ്റേഡിയം
India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ
BCCI Website Down: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്; പക്ഷേ, വെബ്സൈറ്റ് പണിമുടക്കിയിട്ട് മണിക്കൂറുകൾ
IND vs AUS : പുറത്താക്കാൻ സമ്മതിക്കില്ല; അവസാന ടെസ്റ്റിൽ നിന്ന് ‘മാറിനിൽക്കുന്നു’ എന്ന് രോഹിത് ശർമ്മ: റിപ്പോർട്ട്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?