5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ : 2012ന് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറ വച്ച് ഇന്ത്യ; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം ഇനി കടുപ്പം

IND vs NZ India Lost The Seris : ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. ആദ്യ കളി തോറ്റ ഇന്ത്യ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ പരമ്പരയും നഷ്ടമായി. 12 വർഷത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്.

IND vs NZ : 2012ന് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര അടിയറ വച്ച് ഇന്ത്യ; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം ഇനി കടുപ്പം
ഇന്ത്യ – ന്യൂസീലൻഡ് (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 26 Oct 2024 16:26 PM

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം. 113 റൺസിന് ഇന്ത്യയെ വീഴ്ത്തിയ ന്യൂസീലൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്തി. അടുത്ത കളിയുടെ ഫലമെന്തായാലും പരമ്പര കിവീസിന് സ്വന്തം. 12 വർഷത്തിലാദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്. 359 റൺസിൻ്റെ വിജലയക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം 245 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻ്റ്നർ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി ന്യൂസീലൻഡ് വിജയത്തിലെ നിർണായക കണ്ണിയായി.

രണ്ടാം ഇന്നിംഗ്സിൽ ഒരു പരിധി വരെ ന്യൂസീലൻഡിനെ പിടിച്ചുനിർത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലായിരുന്നു. ടോം ബ്ലണ്ടലും (30) ഗ്ലെൻ ഫിലിപ്സും (9) ക്രീസിൽ തുടരുകയായിരുന്നു. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. നാലാം ദിനം ബ്ലണ്ടലിനെ (41) വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യയുടെ തിരിച്ചടി ആരംഭിച്ചു. പിന്നാലെ, വാലറ്റം വേഗം കീഴടങ്ങി. മിച്ചൽ സാൻ്റ്നർ (4), അജാസ് പട്ടേൽ (1) എന്നിവരെക്കൂടി ജഡേജ മടക്കിയപ്പോൾ ടിം സൗത്തി (0) അശ്വിന് മുന്നിൽ വീണു. അവസാന വിക്കറ്റായ വില്ല്യം ഒറൂർകെ റണ്ണൗട്ടായതോടെ കിവീസ് ഇന്നിംഗ്സ് അവസാനിച്ചു. ഗ്ലെൻ ഫിലിപ്സ് (48) നോട്ടൗട്ടായിരുന്നു. ഇന്ത്യക്കായി വാഷിംഗ്ടൻ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും ആർ അശ്വിൻ രണ്ടും വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്.

Also Read : Glen Maxwell: വീരേന്ദർ സെവാ​ഗ് ഏകാധിപതി; ആ സംഭവത്തിന് ശേഷം ഞങ്ങളൊരിക്കലും സംസാരിച്ചിട്ടില്ല: ​ഗ്ലെൻ മാക്സ്വെൽ

മറുപടി ബാറ്റിംഗിൽ ഇന്ത്യ പോസിറ്റീവായാണ് തുടങ്ങിയത്. രോഹിത് ശർമൗയെ (8) വേഗം നഷ്ടമായെങ്കിലും ആക്രമിച്ച് കളിച്ച് യശസ്വി ജയ്സ്വാൾ പരമ്പരയിലാദ്യമായി ഇന്ത്യക്ക് ജയപ്രതീക്ഷ നൽകി. ശുഭ്മൻ ഗില്ലും മോശമാക്കിയില്ല. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 62 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളിയായത്. 23 റൺസ് നേടിയ ഗില്ലിനെ വീഴ്ത്തി മിച്ചൽ സാൻ്റ്നർ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ആക്രമിച്ച് കളിച്ച ജയ്സ്വാളിനെയും സാൻ്റ്നർ മടക്കി അയച്ചു. പിന്നീട് ഇന്ത്യക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. വിരാട് കോലി (17), വാഷിംഗ്ടൺ സുന്ദർ (21), ആർ അശ്വിൻ (18), രവീന്ദ്ര ജഡേജ (42), ജസ്പ്രിത് ബുംറ (10) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നത്. ജഡേജ അവസാന വിക്കറ്റായപ്പോൾ ബുംറ നോട്ടൗട്ടാണ്. രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ സാൻ്റ്നർ ഇതോടെ കളിയിലാകെ 13 വിക്കറ്റ് സ്വന്തമാക്കി.

ഈ പരമ്പര പരാജയത്തോടെ നാട്ടിൽ 18 പരമ്പരകൾ നീണ്ട ഇന്ത്യയുടെ ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്. തോൽവിയറിയാത്ത 18 ഹോം പരമ്പരകൾ ലോകറെക്കോർഡാണ്. 2012/13 സീസണിൽ ഇംഗ്ലണ്ടാണ് ഇന്ത്യയിൽ ഇതിന് മുൻപ് ഒരു ടെസ്റ്റ് പരമ്പര നേടുന്നത്.

Latest News