India vs Bangladesh : ചെന്നെെയിൽ അശ്വിൻ സുപ്രീമസി; ആദ്യ ടെസ്റ്റിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നും ജയം

IND vs BAN: ഇന്ന് നാലുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ് ബം​ഗ്ലാദേശ് ബാറ്റിം​ഗ് പുനരാരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലായി.

India vs Bangladesh : ചെന്നെെയിൽ അശ്വിൻ സുപ്രീമസി; ആദ്യ ടെസ്റ്റിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നും ജയം

Credits: BCCI

Published: 

22 Sep 2024 12:52 PM

ചെന്നെെ: ബാറ്റിം​ഗിലും ബൗളിം​ഗിലും ഹോം ​ഗ്രൗണ്ടിൽ ആർ അശ്വിൻ തിളങ്ങിയതിന് പിന്നാലെ ചെന്നെെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 280 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ബം​ഗ്ലാ ബാറ്റർമാർ ആർ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ബൗളിം​ഗിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. അശ്വിൻ 6 വിക്കറ്റു‍ം ജഡേജ 3 വിക്കറ്റും വീഴ്ത്തി. 515 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബം​ഗ്ലാദേശ് 234 റൺസിൽ പുറത്താകുകയായിരുന്നു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇതോടെ ഇന്ത്യ മുന്നിലെത്തി. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിം​ഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് അശ്വിൻ ആയിരുന്നു. ആദ്യ ഇന്നിം​ഗ്സിൽ തകർപ്പൻ സെഞ്ച്വറിയും അശ്വിന്റെ ബാറ്റിൽ നിന്ന് പിറന്നു. 133 പന്തിൽ നിന്ന് 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 113 റൺസാണ് താരം നേടിയത്. 86 റൺസുമായി ജഡേജയും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ 376 റൺസെന്ന ശക്തമായ നിലയിലെത്തി. നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ബൗളിം​ഗിൽ തിളങ്ങിയതോടെ ബം​ഗ്ലാദേശിന്റെ ആദ്യ ഇന്നിം​ഗ്സ് 149 റൺസിൽ അവസാനിച്ചു. 227 റൺസിന്റെ ലീഡാണ് ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യക്ക് ലഭിച്ചത്.

രണ്ടാം ഇന്നിം​ഗ്സിൽ യുവതാരങ്ങളായ ശുഭ്മാൻ ​ഗില്ലും ഋഷഭ് പന്തും തിളങ്ങി. ഇരുവരും സെഞ്ച്വറികൾ നേടി സ്കോർ ബോർഡ് അതിവേ​ഗം ചലിപ്പിച്ചു. വാഹനാപകടത്തെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ പാഡണിയുന്നത്. 128 പന്തിൽ നിന്ന് 13 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 109 റൺസാണ് പന്ത് സ്വന്തമാക്കിയത്. 119 റൺസ് നേടിയ ശുഭ്മാൻ ​ഗില്ലിന്റെ ഇന്നിം​ഗ്സിൽ 10 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടുന്നു. 287/4 എന്ന സ്കോറിൽ ഇന്ത്യ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് നിരയിൽ 82 റൺസുമായി മികച്ച പ്രകടനമാണ് നായകൻ ഷാന്റോ കാഴ്ചവച്ചത്. എന്നാൽ ബൗളിം​ഗിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയതോടെ ബം​ഗ്ലാദേശ് തകർന്നു. 21 ഓവറിൽ 88 റൺസ് വ‍ിട്ടുനൽകിയാണ് അശ്വിൻ 6 വിക്കറ്റുകൾ വീഴ്ത്തിയത്. 15.1 ഓവറിൽ 58 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ജഡേജയും ബം​ഗ്ലാദേശ് പതനം പൂർത്തിയാക്കി. പാകിസ്താനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബം​ഗ്ലാദേശ് ഇന്ത്യക്കെതിരായ മത്സരത്തിനിറങ്ങിയത്.

Related Stories
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍