IND vs AUS Sharfuddoula Saikat : ജയ്സ്വാളിൻ്റെ വിക്കറ്റ് നൽകിയ തേർഡ് അമ്പയർ ബംഗ്ലാദേശുകാരൻ; ഷർഫുദ്ദൗല സൈകത്തിനെപ്പറ്റി

Who Is Umpire Sharfuddoula Saikat : ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംസ്ഗിൽ യശസ്വി ജയ്സ്വാളിൻ്റെ വിക്കറ്റ് വിവാദമായിരുന്നു. സ്നിക്കോമീറ്ററിൽ റീഡിങ് കാണിക്കാതിരുന്നിട്ടും ഔട്ട് നൽകിയ തേർഡ് അമ്പയറിൻ്റെ തീരുമാനമാണ് വിവാദമായത്. ഈ അമ്പയറിനെപ്പറ്റി കൂടുതൽ വിവരങ്ങളറിയാം.

IND vs AUS Sharfuddoula Saikat : ജയ്സ്വാളിൻ്റെ വിക്കറ്റ് നൽകിയ തേർഡ് അമ്പയർ ബംഗ്ലാദേശുകാരൻ; ഷർഫുദ്ദൗല സൈകത്തിനെപ്പറ്റി

ഷർഫുദ്ദൗല സൈകത്ത്

Published: 

30 Dec 2024 22:20 PM

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിൽ (IND vs AUS) വിവാദമായ പല കാര്യങ്ങളിൽ ഒന്നായിരുന്നു യശസ്വി ജയ്സ്വാളിൻ്റെ വിക്കറ്റ്. ഓൺഫീൽഡ് അമ്പയർ നോട്ടൗട്ട് വിളിച്ചത് തേർഡ് അമ്പയറാണ് ഔട്ട് നൽകിയത്. കമ്മിൻസിൻ്റെ പന്ത് ഹുക്ക് ചെയ്യാൻ ശ്രമിച്ച ജയ്സ്വാളിൻ്റെ ഗ്ലൗസിൽ പന്തുരസി വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തുകയായിരുന്നു. സ്നിക്കോമീറ്ററിൽ റീഡിങ് കാണിക്കാതിരുന്നതാണ് വിവാദത്തിനിടയാക്കിയത്.

മത്സരത്തിൽ സമനിലയ്ക്കായി പൊരുതിയ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നു ജയ്സ്വാൾ. 84 റൺസെടുത്ത് നിൽക്കെയാണ് ലെഗ് സ്റ്റമ്പിന് പുറത്തുവന്ന ഒരു ബൗൺസർ ഹുക്ക് ചെയ്യാൻ താരം ശ്രമിച്ചത്. എന്നാൽ, ഈ പന്ത് ഗ്ലൗസിൽ ഉരസി അലക്സ് കാരിയുടെ കൈകളിലെത്തി. ഓസ്ട്രേലിയ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ഇതേ തുടർന്ന് ഓസ്ട്രേലിയ തീരുമാനം തേർഡ് അമ്പയറിന് വിട്ടു. തേർഡ് അമ്പയർ ഷർഫുദ്ദൗല സൈകത്ത് റിപ്ലേകൾ പരിശോധിക്കുമ്പോൾ ഗ്ലൗസിൽ തട്ടിയ പന്തിൻ്റെ ഗതിമാറുന്നത് കാണാമായിരുന്നു. എന്നാൽ സ്നിക്കോമീറ്ററിൽ റീഡിങ് ഒന്നും ഉണ്ടായിരുന്നുമില്ല. ഇതോടെ പന്തിൻ്റെ ഗതിമാറിയത് ധാരാളമാണെന്നും അതുകൊണ്ട് തന്നെ ഇത് ഔട്ട് വിധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ജയ്സ്വാൾ തർക്കിച്ചെങ്കിലും തേർഡ് അമ്പയർ വിധിച്ചത് തിരുത്താൻ കഴിയില്ലെന്നായിരുന്നു ഓൺഫീൽഡ് അമ്പയറിൻ്റെ തീരുമാനം.

Also Read : IND vs AUS : ‘ഋഷഭ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല’; ഉദ്ദേശിച്ചത് ഇതാണെന്ന് പാറ്റ് കമ്മിൻസ്

ഷർഫുദ്ദൗല സൈകത്ത്

ബംഗ്ലാദേശുകാരനാണ് ഷർഫുദ്ദൗല ഇബ്ന് ഷാഹിദ് സൈകത്ത്. ഷർഫുദ്ദൗല എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ബംഗ്ലാദേശിലെ ധാക്കയിൽ 1976 ഒക്ടോബർ 16നാണ് ഇദ്ദേഹം ജനിച്ചത്. ബംഗ്ലാദേശിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള അദ്ദേഹം ലെഗ് സ്പിന്നറായിരുന്നു. ക്രിക്കറ്റ് താരമെന്ന നിലയിൽ കരിയർ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെയാണ് ഷർഫുദ്ദൗല അമ്പയറിങിലേക്ക് തിരിഞ്ഞത്.

2007ൽ ബാരിശാൽ ഡിവിഷനും സിൽഹറ്റ് ഡിവിഷനും തമ്മിൽ നടന്ന മത്സരത്തിൽ അദ്ദേഹം ഫസ്റ്റ് ക്ലാസ് അമ്പയറിങിൽ അരങ്ങേറി. 2010ൽ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിൽ നടന്ന മത്സമാണ് അദ്ദേഹം നിയന്ത്രിച്ച ആദ്യ രാജ്യാന്തര മത്സരം. ഐസിസി എലീറ്റ് പാനൽ അമ്പയർമാരുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ ബംഗ്ലാദേശ് അമ്പയറാണ് ഷർഫുദ്ദൗല. ദക്ഷിണാഫ്രിക്കൻ അമ്പയറായിരുന്ന മറൈസ് ഇറാസ്മസ് വിരമിച്ചതോടെയാണ് ഷർഫുദ്ദൗലയെ ഐസിസി എലീറ്റ് അമ്പയർ പാനലിൽ ഷർഫുദ്ദൗലയെ ഉൾപ്പെടുത്തിയത്.

ഇൻ്റർനാഷണൽ റിലേഷൻസിൽ ധാക്ക സർവകലാശാല ബിരുദധാരിയാണ് ഷർഫുദ്ദൗല. ബംഗ്ലാദേശിലെ അമേരിക്കൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം എംബിഎയും നേടിയിട്ടുണ്ട്.

നാലാം മത്സരത്തിൽ 184 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 474 റൺസിന് ഓൾഔട്ടായപ്പോൾ ഇന്ത്യ 369 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 234 റൺസിന് പുറത്തായ ഓസ്ട്രേലിയ 339 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രണ്ടാം ഇന്നിംഗ്സിൽ 155 റൺസിന് ഇന്ത്യ ഓൾഔട്ടായതോടെയാണ് ഓസ്ട്രേലിയ കളി വിജയിച്ചത്. ഇതോടെ പരമ്പരയിൽ ഓസ്ട്രേലിയ 2-1ന് മുന്നിലെത്തി. ഇനി ഒരു മത്സരം കൂടിയാണ് പരമ്പരയിൽ ബാക്കിയുള്ളത്.

Related Stories
India vs Australia : ബുംറ ബാറ്റിംഗിനിറങ്ങും; പന്തെറിയുമോ എന്ന് ഇതുവരെ തീരുമാനമായില്ലെന്ന് റിപ്പോർട്ട്
Kerala Blasters : താരങ്ങൾ മാത്രമല്ല, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസും ബ്ലാസ്റ്റേഴ്സ് വിടുമെന്ന് അഭ്യൂഹങ്ങൾ
Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം
Kerala Blasters : ഇനി ആരാധകർക്കും ക്ലബ് കാര്യങ്ങളിൽ ഇടപെടാം; ഫാൻ അഡ്വൈസറി ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപനം
India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം
India vs Australia : പന്തുകള്‍ അടിച്ചുപറത്തി ‘പന്ത്’; ബോളണ്ടിന്റെ ബോളില്‍ കുരുങ്ങി ഇന്ത്യ; സിഡ്‌നി ടെസ്റ്റിന് ആവേശമേറുന്നു
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?