5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : ഇന്ത്യയുടെ തലവേദന തുടരും; നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ട്രാവിസ് ഹെഡ് കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

BGT 2024 Travis Head To Play Melbourn Test : ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിൽ ട്രാവിസ് ഹെഡ് കളിയ്ക്കും. ടെസ്റ്റിനുള്ള ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഓപ്പണിംഗിൽ നഥാൻ മക്സ്വീനിയ്ക്ക് പകരം 19കാരൻ സാം കോൺസ്റ്റാസും പരിക്കേറ്റ പേസ് ബൗളർ ജോഷ് ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ടും കളിയ്ക്കും.

IND vs AUS : ഇന്ത്യയുടെ തലവേദന തുടരും; നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ട്രാവിസ് ഹെഡ് കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ
ട്രാവിസ് ഹെഡ്Image Credit source: PTI
abdul-basith
Abdul Basith | Updated On: 25 Dec 2024 12:50 PM

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരം നാളെ മെൽബണിൽ. ഇന്ത്യൻ സമയം പുലർച്ച അഞ്ച് മണിയ്ക്കാണ് മത്സരം (IND vs AUS) ആരംഭിക്കുക. കഴിഞ്ഞ ഗാബ ടെസ്റ്റിൽ പരിക്കേറ്റ ട്രാവിസ് ഹെഡ് ഈ മത്സരത്തിൽ കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, ഹെഡ് പൂർണമായി ഫിറ്റായെന്നും താരം മെൽബൺ ടെസ്റ്റിൽ കളിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ടെസ്റ്റിനുള്ള ടീമിനെയും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.

നഥാൻ മക്സ്വീനിയ്ക്ക് പകരം 19 വയസുകാരൻ സാം കോൺസ്റ്റാസ് ഉസ്മാൻ ഖവാജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഇതോടെ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണറായും കോൺസ്റ്റാസ് മാറും. ഓസ്ട്രേലിയയുടെ ഭാവി താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന കോൺസ്റ്റാസ് സന്നാഹമത്സരത്തിൽ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയിരുന്നു. ആ മത്സരത്തിൽ ജസ്പ്രീത് ബുംറ ഒഴികെ ബാക്കി ബൗളർമാരെല്ലാം ഇന്ത്യക്കായി പന്തെറിഞ്ഞിരുന്നു. ബുംറയെ നേരിടാൻ കാത്തിരിക്കുകയാണെന്നാണ് കോൺസ്റ്റാസ് പറഞ്ഞത്. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരം സ്കോട്ട് ബോളണ്ട് ടീമിലെത്തി. ബോളണ്ടിൻ്റെ ഹോം ഗ്രൗണ്ടാണ് എംസിജി.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. രോഹിത് ശർമ്മ ആറാം നമ്പരിൽ തുടരുമോ എന്നത് മാത്രമാണ് ചോദ്യം. പരിശീലനത്തിനിടെ രോഹിത് ശർമ്മയുടെ കാൽമുട്ടിന് പരിക്കേറ്റെങ്കിലും താരം മത്സരത്തിൽ കളിക്കുമെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് പരിഗണിച്ച് ഇന്ത്യ ഒരു അധിക സ്പിന്നറെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദർ കളിയ്ക്കും.

Also Read : ‌IND vs AUS: ‘നെറ്റ്സിലെ പരിശീലനത്തിനിടെ ഉണ്ടായ പരിക്ക് ഗുരുതരമല്ല, നാലാം ടെസ്റ്റ് കളിക്കും’ ; രോഹിത് ശർമ്മ

എംസിജി ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം:

ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

പരമ്പരയിൽ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യയും ഓസ്ട്രേലിയയും 1-1 എന്ന നിലയിൽ സമനിലയിലാണ്. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഓസ്ട്രേലിയയും വിജയിച്ചു. കഴിഞ്ഞ മത്സരം സമനിലയിലായിരുന്നു.

ഇതിനിടെ മെൽബണിൽ ഇന്ത്യക്ക് പരിശീലനത്തിനായി നൽകിയ പിച്ചിനെച്ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ടീമിന് നൽകിയ പഴകിയ പിച്ചും ഓസ്ട്രേലിയയ്ക്ക് ഫ്രഷ് പിച്ചുമാണ് നൽകിയത് എന്നായിരുന്നു ആരോപണം. ഇക്കാര്യം രോഹിത് ശർമ്മ തന്നെ അറിയിച്ചിരുന്നു. രണ്ട് മാസം മുൻപ് തന്നെ ടീമിൻ്റെ പരിശീലന ക്രമം അധികൃതർക്ക് നൽകിയതെങ്കിലും ഉപയോഗിച്ച പിച്ചുകളാണ് ലഭിച്ചതെന്ന് വാർത്താസമ്മേളനത്തിൽ രോഹിത് ആരോപിച്ചിരുന്നു. രണ്ട് സെഷനുകളിലാണ് ഇന്ത്യൻ ടീം പഴയ പിച്ചിൽ പരിശീലിച്ചത്. ഇക്കാര്യം അധികൃതരെ അറിയിച്ചു എന്നും രോഹിത് പറഞ്ഞു.

വിരമിച്ച ആർ അശ്വിന് പകരം ഓഫ് സ്പിൻ ഓൾറൗണ്ടർ തനുഷ് കോടിയനെ ടീമിലെടുത്തിരുന്നു. ഓസ്ട്രേലിയ എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചതാണ് കോടിയന് തുണയായത്.

Latest News