5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IND vs AUS : സ്മിത്തിന് സെഞ്ചുറി; മൂന്ന് അർദ്ധസെഞ്ചുറികൾ; മെൽബണിൽ വമ്പൻ സ്കോർ ഉയർത്തി ഓസ്ട്രേലിയ

IND vs AUS BGT 2024 Steve Smith Scores Century : ഇന്ത്യക്കെതിരായ നാലാം മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ സ്കോർ. സ്റ്റീവൻ സ്മിത്തിൻ്റെ സെഞ്ചുറിയും മറ്റ് മൂന്ന് താരങ്ങളുടെ അർദ്ധസെഞ്ചുറികളും തുണയായപ്പോൾ 474 എന്ന പടുകൂറ്റൻ സ്കോറാണ് ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ അടിച്ചെടുത്തത്.

IND vs AUS : സ്മിത്തിന് സെഞ്ചുറി; മൂന്ന് അർദ്ധസെഞ്ചുറികൾ; മെൽബണിൽ വമ്പൻ സ്കോർ ഉയർത്തി ഓസ്ട്രേലിയ
സ്റ്റീവൻ സ്മിത്ത്Image Credit source: PTI
abdul-basith
Abdul Basith | Updated On: 27 Dec 2024 08:34 AM

ബോർഡർ – ഗവാസ്കർ ട്രോഫി നാലാം മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വമ്പൻ സ്കോറുയർത്തി ഓസ്ട്രേലിയ (Australia). ആദ്യ ഇന്നിംഗ്സിൽ 474 റൺസിനാണ് ഓസ്ട്രേലിയ ഓൾഔട്ടായത്. ഓസ്ട്രേലിയക്കായി സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയപ്പോൾ ടോപ്പ് ഓർഡറിലെ മറ്റ് മൂന്ന് താരങ്ങൾ ഫിഫ്റ്റിയടിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. ഇനിയും മൂന്നര ദിവസം കൂടി അവശേഷിക്കെ കളിയിൽ ഓസ്ട്രേലിയ പിടിമുറുക്കിക്കഴിഞ്ഞു.

ആറ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സെക്കൻഡ് ന്യൂബോളിൻ്റെ ഗുണങ്ങളൊന്നും ഉപയോഗപ്പെടുത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ സ്മിത്ത്-കമ്മിൻസ് സഖ്യം അനായാസം റൺസ് അടിച്ചെടുത്തു. ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സെഞ്ചുറി നേടി ഫോമിലേക്ക് തിരികെയെത്തിയ സ്മിത്ത് തൻ്റെ തകർപ്പൻ ഫോം തുടരുകയായിരുന്നു. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ അല്പം വിഷമിച്ച താരം പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ കത്തിക്കയറി. ഇതിനിടെ സ്റ്റീവ് സ്മിത്ത് തൻ്റെ സെഞ്ചുറിയിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ 34ആമത്തെയും എംസിജിയിലെ അഞ്ചാമത്തെയും സെഞ്ചുറിയാണ് താരം തികച്ചത്.

Also Read : Rohit Sharma And Virat Kohli : ചിരിക്കണ്ട എന്ന് കോഹ്ലി, കളിക്കുന്നത്‌ ഗള്ളി ക്രിക്കറ്റാണോയെന്ന് രോഹിത്; ‘റോ’യും ‘കോ’യും കട്ടക്കലിപ്പിൽ; മെൽബണിൽ സംഭവിച്ചത്‌

ഏഴാം വിക്കറ്റിൽ ഈ കൂട്ടുകെട്ടുയർത്തിയത് നിർണായകമായ 112 റൺസാണ്. 6 വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിൽ നിന്ന് 311 റൺസിലെത്തിച്ചാണ് ഈ സഖ്യം വേർപിരിയുന്നത്. ഫിഫ്റ്റിയ്ക്ക് ഒരു റൺ അകലെ കമ്മിൻസിനെ ജഡേജ മടക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിനെയും (15) ജഡേജ തന്നെ മടക്കി. മറുവശത്ത് വേഗം വിക്കറ്റുകൾ നഷ്ടമാവുന്നതിനാൽ സ്മിത്ത് ആക്രമിച്ചുകളിക്കാൻ തുടങ്ങി. ഇതോടെ താരത്തിന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആകാശ് ദീപാണ് സ്മിത്തിനെ മടക്കിയത്. 197 പന്ത് നേരിട്ട സ്മിത്ത് 140 റൺസെടുത്താണ് മടങ്ങിയത്.

അവസാന വിക്കറ്റിൽ സാവധാനത്തിലെങ്കിലും 19 റൺസ് കൂട്ടിച്ചേർക്കാൻ സ്കോട്ട് ബോളണ്ട് – നഥാൻ ലിയോൺ സഖ്യത്തിനായി. ഒടുവിൽ ലിയോണിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് തകർത്തത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തകർപ്പൻ തുടക്കമാണ് അരങ്ങേറ്റക്കാരനായ 19 വയസുകാരൻ സാം കോൺസ്റ്റാസ് നൽകിയത്. ആദ്യ ചില പന്തുകൾ ബഹുമാനിച്ച കോൺസ്റ്റാസ് പിന്നെ ആക്രമണം അഴിച്ചുവിട്ടു. പരമ്പരയിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയെ കടന്നാക്രമിച്ച താരം ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്കൂപ്പ്, റിവേഴ്സ് സ്കൂപ്പ് തുടങ്ങി ടി20 ഷോട്ടുകളും കളിച്ച കോൺസ്റ്റാസിൻ്റെ 60 റൺസാണ് ഓസ്ട്രേലിയയ്ക്ക് തകർപ്പൻ തുടക്കം നൽകിയത്. പരമ്പരയിൽ ആദ്യമായാണ് ഒരു ഓസീസ് ഓപ്പണർ ഫിഫ്റ്റിയടിച്ചത്. 65 റൺസ് നീണ്ടുനിന്ന ഈ ഇന്നിംഗ്സിൽ താരം ബുംറയുടെ കൂടുതൽ പന്തുകൾ നേരിട്ടതിനാൽ ഉസ്മാൻ ഖവാജയ്ക്ക് (57) സാവധാനം പരമ്പരയിൽ തൻ്റെ ആദ്യ ഫിഫ്റ്റി തികയ്ക്കാൻ സാധിച്ചു. പിന്നാലെ മാർനസ് ലബുഷെയ്നും (72) അർദ്ധസെഞ്ചുറിയിലെത്തി.

Latest News