India vs Bangladesh : കാൺപൂർ ടെസ്റ്റിനിടെ ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയ്ക്ക് മർദ്ദനമേറ്റെന്ന് ആരോപണം; നിഷേധിച്ച് പോലീസ്

Bangladesh Fan Tiger Robby Attacked : ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ തന്നെ ചിലർ മർദ്ദിച്ചു എന്ന ആരോപണവുമായി ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബി. രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. എന്നാൽ, മർദ്ദിച്ചു എന്ന ആരോപണം പോലീസ് നിഷേധിച്ചു.

India vs Bangladesh : കാൺപൂർ ടെസ്റ്റിനിടെ ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബിയ്ക്ക് മർദ്ദനമേറ്റെന്ന് ആരോപണം; നിഷേധിച്ച് പോലീസ്

ടൈഗർ റോബി (Image Courtesy - Social Media)

Published: 

27 Sep 2024 17:11 PM

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ ബംഗ്ലാദേശ് ആരാധകന് മർദ്ദനമേറ്റെന്ന് ആരോപണം. കാൺപൂരിലെ ഗ്രീൻപാർക്കിൽ നടക്കുന്ന മത്സരത്തിനിടെയാണ് പ്രശസ്ത ബംഗ്ലാദേശ് ആരാധകൻ ടൈഗർ റോബി ഇക്കാര്യം ആരോപിച്ചത്. ചിലർ തന്നെ മർദ്ദിച്ചു എന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി എന്നും റോബി പറഞ്ഞു. എന്നാൽ, ഈ ആരോപണം പോലീസ് നിഷേധിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തന്നെ ചിലർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നാണ് ടൈഗർ റോബി ആരോപിച്ചത്. പുറത്തും അടിവയറ്റിലും മർദ്ദനമേറ്റെന്നും അതുകൊണ്ട് തന്നെ തനിക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞില്ലെന്നും റോബി പറഞ്ഞു. എന്നാൽ മർദ്ദിച്ചു എന്ന ആരോപണം തെറ്റാണെന്ന് പോലീസ് അറിയിച്ചു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നിർജലീകരണം കാരണം സംഭവിച്ചതാണെന്ന് കരുതുന്നു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കായി തങ്ങൾ കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Also Read : India VS Bangaladesh: കാൺപൂരിൽ ഇന്ന് രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് ടോസ്, ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയച്ചു

മഴയെതുടർന്ന് ആദ്യ ദിനം നേരത്തെ കളിനിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്. മോമിനുൽ ഹഖ് (40) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്നും ആർ അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. നാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കാനായില്ലെങ്കിൽ ഇതാവും ഷാക്കിബ് അൽ ഹസൻ്റെ അവസാന ടെസ്റ്റ് മത്സരം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർ തകർത്ത് പന്തെറിഞ്ഞെങ്കിലും ഓപ്പണിങ് സ്പെൽ എറിഞ്ഞ ബുംറയ്ക്കും സിറാജിനും വിക്കറ്റൊന്നും കിട്ടിയില്ല. ആകാശ് ദീപാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സാക്കിർ ഹുസൈനെ (0) വീഴ്ത്തി ആദ്യ വിക്കറ്റിട്ട ആകാശ് ദീപ് ഷദ്മൻ ഇസ്ലാമിനെ (24) പുറത്താക്കി രണ്ടാം വിക്കറ്റും സ്വന്തമാക്കി. മൂന്നാം വിക്കറ്റിൽ മോമിനുൽ ഹഖും ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോയും ചേർന്ന് 51 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഷാൻ്റോയെ പുറത്താക്കി ആർ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. നിലവിൽ മോമിനുൽ ഹഖിനൊപ്പം മുഷ്ഫിക്കർ റഹീമാണ് (6) ക്രീസിൽ.

ബംഗ്ലാദേശ് മുൻ നായകനായ ഷാക്കിബ് അൽ ഹസൻ ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ടി20യിൽ നിന്ന് വിരമിക്കുകയാണെന്നറിയിച്ച താരം, നാട്ടിൽ വിടവാങ്ങൽ മത്സരം ലഭിച്ചില്ലെങ്കിൽ ഇന്ത്യക്കെതിരെ കാൺപൂരിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന്നറിയിക്കുകയായിരുന്നു. ഏകദിനത്തിൽ കളി തുടരുമെന്നും 37 കാരനായ താരം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിൻ്റെ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമാണ് മുൻ ക്യാപ്റ്റൻ കൂടിയായ ഷാക്കിബ് അൽ ഹസൻ. ഏറെക്കാലം ലോക ഒന്നാം നമ്പർ ഓൾറൗണ്ടറായിരുന്നു. 2007ൽ ഇന്ത്യക്കെതിരെയാണ് ഷാക്കിബ് ടെസ്റ്റിൽ അരങ്ങേറിയത്. ബംഗ്ലാദേശിനായി 70 ടെസ്റ്റിൽ കളിച്ച താരം അഞ്ച് സെഞ്ചുറികളും 31 ഹാഫ് സെഞ്ചുറികളും സഹിതം 4600 റൺസ് നേടി. ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ മൂന്നാമതായ ഷാക്കിബ് 242 വിക്കറ്റുകളുമായി ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരം കൂടിയാണ്.

Also Read : Shakib Al Hasan : അവസാന ടെസ്റ്റ് ഇന്ത്യക്കെതിരെ; വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിനെതിരെ ടി20 പരമ്പര കളിക്കും. ഒക്ടോബർ ആറ് മുതലാണ് ടി20 പരമ്പര ആരംഭിക്കുക. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു ലോകകപ്പിന് പിന്നാലെ ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയിലെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഡക്കായിരുന്നു. ഇത് സെലക്ടർമാർ കണക്കാക്കുന്നില്ലെന്നും താരത്തിൻ തുടരെ അവസരം നൽകാനാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ശുഭ്മൻ ഗില്ലിനും യശസ്വി ജയ്സ്വാളിനും വിശ്രമം അനുവദിക്കുന്നതിനാൽ സഞ്ജു ബാറ്റിംഗ് ഓപ്പൺ ചെയ്തേക്കും. ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിൽ സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നെങ്കിൽ റൺ ഒന്നും നേടാനാവാതെ പുറത്തായിരുന്നു.

Related Stories
IND vs AUS Sharfuddoula Saikat : ജയ്സ്വാളിൻ്റെ വിക്കറ്റ് നൽകിയ തേർഡ് അമ്പയർ ബംഗ്ലാദേശുകാരൻ; ഷർഫുദ്ദൗല സൈകത്തിനെപ്പറ്റി
JLN Stadium Kaloor: ഇളകിവീണ കോൺക്രീറ്റ് കഷണവും ചുരുക്കിയ സീറ്റിംഗ് കപ്പാസിറ്റിയും; കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ സുരക്ഷാവീഴ്ചകൾ തുടർക്കഥ
IND vs AUS : ‘ഋഷഭ് പന്തിൻ്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ട്രാവിസ് ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമല്ല’; ഉദ്ദേശിച്ചത് ഇതാണെന്ന് പാറ്റ് കമ്മിൻസ്
World Test Championship Final : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇനി ഇന്ത്യ എങ്ങനെ കയറും ? മെല്‍ബണിലെ തോല്‍വി പണിയാകുമോ ?
India Vs Australia Test : മെല്‍ബണില്‍ തരിപ്പണം; ബാറ്റര്‍മാര്‍ കളി മറന്നു, ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി
India Vs Australia Test : മെല്‍ബണില്‍ ഇന്ന് വിധി ദിനം; ഇന്ത്യയുടെ വിജയലക്ഷ്യം 340; വീണ്ടും നിരാശപ്പെടുത്തി രോഹിതും കോഹ്ലിയും
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...