Gautam Gambhir: സീനിയർ താരങ്ങളുടെ മോശം പ്രകടനം, പൂജാരയെ ടീമിലെത്തിക്കാൻ ​ഗംഭീർ, ആവശ്യം തള്ളി സെലക്ടർമാർ

IND vs AUS Test Update About Cheteshwar Pujara: ഓസ്ട്രേലിയക്കെതിരായ 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടെസ്റ്റിൽ ടീമിൽ നിന്നും പുജാരയെ തഴഞ്ഞിരുന്നു. 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 14, 27 സ്‌കോറുകളുമായി താരം പൊരുതിയെങ്കിലും ഇന്ത്യ തോൽവി വഴങ്ങി.

Gautam Gambhir: സീനിയർ താരങ്ങളുടെ മോശം പ്രകടനം, പൂജാരയെ ടീമിലെത്തിക്കാൻ ​ഗംഭീർ, ആവശ്യം തള്ളി സെലക്ടർമാർ

Gambir And Cheteshwar Pujara

Published: 

01 Jan 2025 14:24 PM

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിലും തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളല്ല പുറത്ത് വരുന്നത്. രാഹുൽ ​ദ്രാവിഡിവിന്റെ പകരക്കാരനായി 2024 ജൂലെെ 9-നാണ് ​ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ചുമതല ഏറ്റെടുത്ത് ആറ് മാസമായിട്ടും ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ​ഗംഭീർ സംതൃപ്തനല്ലെന്നാണ് പുറത്തുവരുന്ന വിവരം. ടീമിന്റെ തുടർ തോൽവികളിൽ അതൃപ്തനാണ് ​ഗംഭീർ. സ്വന്തം മണ്ണിൽ നടന്ന പരമ്പരയിൽ ന്യൂസിലൻഡിനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലും തുലാസിലായി. മെൽബണിൽ തോറ്റതോടെയാണ് ​ഗംഭീർ സീനിയർ താരങ്ങൾക്കെതിരെ തുറന്നടിച്ചതും ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഹിസ്റ്ററിയുള്ള ചേതേശ്വർ പൂജാരയെ ടീമിലെടുക്കാൻ സെലക്ടർമാരോട് ആവശ്യപ്പെട്ടതും.

സീനിയർ താരങ്ങളും ​പരിശീലകനും തമ്മിൽ ഡ്രസിം​ഗ് റൂമിലുണ്ടായ ചർച്ചകൾക്ക് പിന്നാലെയാണ് ഗൗതം ഗംഭീറും മാനേജ്‌മെന്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുറത്തുവന്നത്. ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടീമിലെ സീനിയർ താരങ്ങളുടെ മോശം പ്രകടനം കണക്കിലെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെടുക്കണമെന്ന് ​ഗംഭീർ സെലക്ടർമാരോട് ആവശ്യപ്പെട്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരിശീലകന്റെ ഈ നിർദ്ദേശം സെലക്ഷൻ കമ്മറ്റി തള്ളിയതായാണ് വിവരം. പൂജാരയെ ടീമിലെടുക്കണമെന്ന തന്റെ ആവശ്യം തള്ളിയതിലെ അതൃപ്തി ​ഗംഭീർ സെലക്ടർമാരെ അറിയിച്ചതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയക്കെതിരായ 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടെസ്റ്റിൽ ടീമിൽ നിന്നും പുജാരയെ തഴഞ്ഞിരുന്നു. 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 14, 27 സ്‌കോറുകളുമായി താരം പൊരുതിയെങ്കിലും ഇന്ത്യ തോൽവി വഴങ്ങി. ഓസീസ് മണ്ണിൽ മികച്ച റെക്കോർഡാണ് പൂജാരയ്ക്ക് ഉള്ളത്. 11 ടെസ്റ്റ് മത്സരത്തിൽ നിന്നും 47.28 ശരാശരിയിൽ 993 റൺസ് ഓസ്ട്രേലിയയിൽ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 2018-ൽ ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ 521 റൺസുമായി റൺവേട്ടയിൽ ഒന്നാമാനായിരുന്നു പൂജാര. 2020-21-ലെ ഓസ്ട്രേലിയൻ പരമ്പരയിൽ 271 റൺസും, ഗാബയിലെ ചരിത്ര വിജയത്തിൽ 56 റൺസും പൂജാര നേടിയിരുന്നു.

ടോപ് ഓർഡറിലെ സീനിയർ താരങ്ങളുടെ മോശം പ്രകടനമാണ് പൂജാരയെ ടീമിലെടുക്കണമെന്ന് ​ഗംഭീർ ആവശ്യപ്പെടാൻ കാരണം. പെർത്തിലെ ആദ്യ ടെസ്റ്റിൽ ജയിച്ചതിന് പിന്നാലെയാണ് ചേതേശ്വർ പൂജാരയെ ടീമിലെടുക്കാൻ ​ഗംഭീർ ആവശ്യപ്പെട്ടത്. ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഓസീസ് പേസർ ജോഷ് ഹേസൽവുഡ് പൂജാര ടീമിൽ ഇടം പിടിക്കാത്തതിലെ സന്തോഷവും പ്രകടിപ്പിച്ചിരുന്നു. മൂന്നാം നമ്പറിലിറങ്ങുന്ന താരം മികച്ച പ്രതിരോധവുമായി ഓസ്ട്രേലിയൻ ബൗളർമാരുടെ മനോവീര്യം തകർക്കുന്നതിൽ മുൻപന്തിയിലാണ്. ഇത് മുൻനിർത്തിയാണ് ജോഷ് ഹേസൽവുഡ് പൂജാര ടീമിൽ ഇല്ലാത്തതിന്റെ സന്തോഷം പ്രകടിപ്പിച്ചത്.

Related Stories
Gautam Gambhir: ‘എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം’; സീനിയർ താരങ്ങളെ ഉന്നം വച്ച് ​ഗൗതം ​ഗംഭീർ
ISL Kerala Blasters: പഞ്ചാബിനോട് പ്രതികാരം വീട്ടി; 9 പേരുമായി കളിച്ച് ജയിച്ച് ബ്ലാസ്റ്റേഴ്സ്
Vijay Hazare Trophy : ജയിച്ച് തുടങ്ങിയപ്പോൾ ലീഗ് തീർന്നു; ബീഹാറിനെ തോല്പിച്ച് വിജയ് ഹസാരെയിൽ നിന്ന് കേരളം പുറത്ത്
India vs Australia : ‘അതെന്താ ട്രോഫി കൊടുക്കാൻ എന്നെ വിളിക്കാത്തത്?’; ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ ഗവാസ്കർ
Gautam Gambhir : നാട്ടിലെ പരമ്പര പരാജയം മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടം വരെ; പരിശീലക റോളിൽ പരാജിതനായി ഗംഭീർ
ODI Cricket : പ്രതാപം മങ്ങിയ 50 ഓവര്‍ ഫോര്‍മാറ്റ്; ഷെഡ്യൂളുകളില്‍ കൂടുതലും ടെസ്റ്റും, ടി20യും; ഏകദിനം ശരശയ്യയില്‍ ?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ