Sanjay Bangar’s Son: ‘ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു; വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു’: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി ബംഗാറിന്റെ മകൻ ആര്യൻ
Sanjay Bangar's Son: പുതിയ രൂപത്തിലേക്കുള്ള മാറ്റത്തെകുറിച്ച് അനായ എന്ന പേരു സ്വീകരിച്ച ആര്യൻ ബംഗാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ എന്നാണ് കുറിച്ചത്.
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎൽ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനു പിന്നാലെ ‘അനായ ബംഗാർ’ എന്ന് പേരുമാറ്റി.
പുതിയ രൂപത്തിലേക്കുള്ള മാറ്റത്തെകുറിച്ച് അനായ എന്ന പേരു സ്വീകരിച്ച ആര്യൻ ബംഗാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘‘കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ എന്നാണ് കുറിച്ചത്.
Sanjay Bangar’s son undergoes harmone replacement surgery.
Aryan becomes Anaya!
Have a look at Ananya’s instagram post!#Cricket #CricketTwitter #SanjayBangar pic.twitter.com/esePJjf4Ua
— Amit T (@amittalwalkar) November 10, 2024
ഇരുപത്തിമൂന്ന് വയസാണ് അനായ്ക്ക്. ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പിയും അനായ നടത്തിയിരുന്നു. നിലവിൽ ഇംഗ്ലണ്ടിലാണ് ഇവർ താമസിക്കുന്നത്. മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്. ട്രാൻസ് വുമൺ എന്ന നിലയിൽ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.
Also Read : India vs South Africa: തകർത്തടിച്ച് സഞ്ജു സാംസൺ; ഇന്ത്യക്ക് മികച്ച തുടക്കം
‘തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളര്‍ന്നപ്പോള്‍, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോള്‍ ആ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യത്തിനു മുന്നിലാണ് ഞാന്‍.’
View this post on Instagram
ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാന്‍സ് വുമണ്‍ എന്ന നിലയില്‍, എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാന്‍ ദീര്‍ഘകാലം ചേര്‍ത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നില്‍നിന്ന് വഴുതിപ്പോകുന്നു’ അനായ കുറിച്ചു