5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ENG vs WI : ഇംഗ്ലണ്ടിനായി കളത്തിൽ ‘ഉപ്പും കുരുമുളകും’; വിൻഡീസിനെതിരെ അരങ്ങേറാനൊരുങ്ങി പെപ്പർ

Eng vs Wi Michael Pepper Earns Maiden Call Up : വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗണ്ട് ടീമിനായി ചിലപ്പോൾ ക്രീസിൽ സോൾട്ട് ആൻഡ് പെപ്പർ കളത്തിലിറങ്ങും. ഇംഗ്ലണ്ട് ടീം പട്ടിക കണ്ട് സോഷ്യൽ മീഡിയയുടെ നിരീക്ഷണമാണിത്.

ENG vs WI : ഇംഗ്ലണ്ടിനായി കളത്തിൽ ‘ഉപ്പും കുരുമുളകും’; വിൻഡീസിനെതിരെ അരങ്ങേറാനൊരുങ്ങി പെപ്പർ
ഫിൽ സാൾട്ട്, മൈക്കൽ പെപ്പർ (Image Credits – Stu Forster/Getty Images)
abdul-basithtv9-com
Abdul Basith | Published: 22 Oct 2024 15:34 PM

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടി മൈക്കൽ പെപ്പർ. ആഭ്യന്തര ക്രിക്കറ്റിൽ എസക്സിനായി കളിക്കുന്ന പെപ്പർ ക്യാപ്റ്റൻ ജോസ് ബട്ട്ലർക്ക് പകരക്കാരനായാണ് ടീമിൽ ഇടം പിടിച്ചത്. പരിക്കേറ്റ ബട്ലറുടെ അഭാവത്തിൽ ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ ടീമിനെ നയിക്കും. വിക്കറ്റ് കീപ്പറായി ഫിൽ സാൾട്ട് ഇംഗ്ലണ്ട് ടീമിലുണ്ട്. മൈക്കൽ പെപ്പർ കൂടി ഇടം നേടുന്നതോടെ ടീമിൽ സാൾട്ട് ആൻഡ് പെപ്പർ അഥവാ ഉപ്പും കുരുമുളകും ഒരുമിച്ച് കളിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

സാൾട്ടും പെപ്പറും മുൻപ് പലതവണ ആഭ്യന്തര മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരുമിച്ച് കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനായി പെപ്പർ അരങ്ങേറിയാൽ ഈ കാഴ്ചയ്ക്കും ക്രിക്കറ്റ് ലോകം സാക്ഷിയാകും. 26കാരനായ മൈക്കൽ പെപ്പർ ഹണ്ട്രഡ് ടൂർണമെൻ്റിൽ നോർത്തേൺ സൂപ്പർചാർജേഴ്സിനായും ലണ്ടൻ സ്പിരിറ്റിനായും കളിച്ചിട്ടുണ്ട്. ഇൻ്റർനാഷണൽ ലീഗ് ടി20 ടൂർണമെൻ്റിൽ അബുദാബി നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് പെപ്പർ.

Also Read : Jemimah Rodrigues: അം​ഗത്വം ദുരൂപയോ​ഗം ചെയ്ത് പിതാവിന്റെ മതപരിവർത്തനം; ഇന്ത്യൻ താരത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി ക്രിക്കറ്റ് ക്ലബ്ബ് ഖാർ ജിംഖാന

ടി20 ലോകകപ്പിൽ പരിക്കേറ്റ ജോസ് ബട്ട്ലർ പിന്നീട് ഇതുവരെ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. ഇതോടെയാണ് പെപ്പറിന് ടീമിലേക്കും ലിവിൻസ്റ്റണ് ക്യാപ്റ്റൻ സ്ഥാനത്തേക്കും അവസരമൊരുങ്ങിയത്. കരിയറിൽ ആദ്യമായാണ് ലിവിങ്സ്റ്റൺ ഇംഗ്ലണ്ട് ദേശീയ ടീമിനെ നയിക്കുക.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒക്ടോബർ 31ന് ആരംഭിക്കും. നവംബർ രണ്ട്, നവംബർ ആറ് എന്നീ ദിവസങ്ങളിലാണ് അടുത്ത രണ്ട് മത്സരങ്ങൾ. ആദ്യ രണ്ട് മത്സരങ്ങൾ ആൻ്റിഗ്വയിലും മൂന്നാമത്തെ മത്സരം ബാർബഡോസിലും നടക്കും. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇംഗ്ലണ്ടും വിൻഡീസും തമ്മിൽ ഏറ്റുമുട്ടും. ടി20 പരമ്പരയിൽ ബട്ലർ കളിക്കും. താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങൾ ബാർബഡോസിലും ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ സെൻ്റ് ലൂസിയയിലുമാവും നടക്കുക. നവംബർ 17ന് പര്യടനം അവസാനിക്കും. നിലവിൽ പാകിസ്താനെതിരായ ടെസ്റ്റ് ടീമിൽ കളിക്കുന്ന ഒരു താരവും ഏകദിന ടീമിൽ കളിക്കില്ല. ഒക്ടോബർ 28നാണ് മൂന്നാം ടെസ്റ്റ് അവസാനിക്കുക. എന്നാൽ, ടി20യിൽ ചില താരങ്ങളെ ഉൾപ്പെടുത്തിയേക്കും. അവസാന ഏകദിനത്തിലും ചില താരങ്ങൾ കളിച്ചേക്കുമെന്നാണ് സൂചന.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം: Jos Buttler (c) – T20 series only, Jofra Archer, Jacob Bethell, Jafer Chohan, Sam Curran, Will Jacks, Liam Livingstone (captain for ODIs), Saqib Mahmood, Dan Mousley, Jamie Overton, Michael Pepper, Adil Rashid, Phil Salt, Reece Topley, John Turner

 

 

Latest News