Emiliano Mart​inez: അശ്ലീല ആം​ഗ്യം, ക്യാമറാമാനെ തല്ലി; അവസാനം എമിലിയാനോയ്ക്ക് പൂട്ടിട്ട് ഫിഫ

Emiliano Mart​inez Suspension: 2026- ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഈ മാസം ആദ്യം ചിലി, കൊളംബിയ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ എമിലിയാനോ മാര്‍ട്ടിനെസ് നടത്തിയ പെരുമാറ്റദൂഷ്യം കണക്കിലെടുത്താണ് ഫിഫയുടെ നടപടി.

Emiliano Mart​inez: അശ്ലീല ആം​ഗ്യം, ക്യാമറാമാനെ തല്ലി; അവസാനം എമിലിയാനോയ്ക്ക് പൂട്ടിട്ട്  ഫിഫ

Credits Getty Images Editorial

Updated On: 

28 Sep 2024 11:43 AM

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീന ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മത്സരങ്ങളിൽ നിന്ന് വിലക്കി രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തെ ഫിഫയുടെ അച്ചടക്ക സമിതി വിലക്കിയിരിക്കുന്നത്. തത്ഫലമായി ഒക്ടോബര്‍ 10-ന് വെനസ്വേലക്കെതിരെയും 15-ന് ബൊളീവിയക്കെതിരെയുമുള്ള ലോകകപ്പ് യോ​ഗ്യത മത്സരങ്ങള്‍ മാര്‍ട്ടിനസിന് നഷ്ടമാകും. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

പെരുമാറ്റ ദൂഷ്യം കാരണമാണ് അർജന്റെയ്ൻ താരത്തെ മത്സരങ്ങളിൽ നിന്ന് വിലക്കിയിരിക്കുന്നത്. ഈ മാസം സെപ്തംബർ 5 ന് ചിലിക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു. 2022-ലെ ഖത്തർ ലോകകപ്പിലെ വിവാദ വിജയാഘോഷം മാർട്ടിനെസ് ചിലിക്കെതിരായ മത്സരത്തിലും ആവർത്തിച്ചു. ചിലിക്കെതിരായ വിജയാഘോഷത്തിൽ കോപ്പ അമേരിക്ക ട്രോഫിയുടെ പകര്‍പ്പ്‌ തന്റെ നെഞ്ചോട് ചേർത്ത് അശ്ലീലപ്രകടനം നടത്തിയതാണ് വിവാദത്തിന് കാരണമായത്.

സെപ്റ്റംബർ 10-നാണ് അച്ചടക്ക നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. അന്ന് കൊളംബിയയ്ക്ക് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 2-1ന് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. തോറ്റതോടെ കൊളംബിയൻ ആരാധകർ മാർട്ടിനെസിനെ ആക്ഷേപിച്ച് രം​ഗത്തെത്തി. ഇതിൽ പ്രകോപിതാനായാണ് താരം ​ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ക്യാമറാമാനെ തല്ലിയത്. ഈ സംഭവും സസ്പെൻഷന് കാരണമായി. 32 കാരനായ ഗോൾകീപ്പർ തന്നെ അടിച്ചതായി ആർസിഎൻ ക്യാമറാമാൻ ജോണി ജാക്‌സണും ആരോപിച്ചിരുന്നു.

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങളിൽ ആറിലും അർജന്റീന വിജയിച്ചു. 18 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള അർജന്റീനയ്ക്ക് ആ സ്ഥാനം നിലനിർത്താൻ അടുത്ത മത്സരങ്ങളിലും ജയം അനിവാര്യമാണ്. ​ഗോൾകീപ്പർ എമിലിയോനോ മാർട്ടിനെസിന് എതിരെയുള്ള ഫിഫയുടെ അച്ചടക്ക നടപടിയെ എതിർക്കുന്നുവെന്ന് അർജെന്റെയ്ൻ ഫുട്ബോൾ ​അസോസിയേഷൻ വ്യക്തമാക്കി.

സൂപ്പർ താരം ലയണൽ മെസിയില്ലാതെയാണ് ചിലിയ്ക്കും കൊളംബിയയ്ക്കും എതിരായ മത്സരത്തിന് അർജന്റീന ഇറങ്ങിയത്.

ചിലിക്കും കൊളംബിയയ്ക്കും എതിരായ ലോകകപ്പ് മത്സരം കളിച്ച അര്‍ജന്‍റീന ടീം:

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, വാൾട്ടർ ബെനിറ്റസ്, ജെറോനിമോ റുല്ലി, ജുവാൻ മുസ്സോ.

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല, ലിയോനാർഡോ ബലേർഡി,നിക്കോളാസ്, വാലന്‍റൈൻ ബാർകോ.

മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡസ്, ഗൈഡോ റോഡ്രിഗസ്, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ,എസെക്വൽ ഫെർണാണ്ടസ്,റോഡ്രിഗോ ഡി പോൾ.

ഫോർവേഡുകൾ: നിക്കോളാസ് ഗോൺസാലസ്,അലജാൻഡ്രോ ഗാർനാച്ചോ,മാറ്റിയാസ് സോൾ, ജിലിയാനോ സിമിയോണി,വാലന്‍റൈൻ കാർബോണി, ജൂലിയൻ അൽവാരസ്,ലൗടാരോ മാർട്ടിനെസ്,വാലന്‍റൈൻ കാസ്റ്റെലനോസ്.

 

Related Stories
Prithvi Shaw : പൃഥി ഷായെ തരംതാഴ്ത്തി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍; താരത്തിന് പുതിയ ഉത്തരവാദിത്തം
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
One8 Commune Pub: നിയമം ലംഘനം; വിരാട് കോലിയുടെ ബെംഗളൂരുവിലെ പബ്ബിനെതിരേ ബിബിഎംപി നോട്ടീസ്
Robin Uthappa : നടന്നത് വമ്പൻ തട്ടിപ്പെന്ന് ആരോപണം; റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
Vijay Hazare Trophy 2024 : വിജയ് ഹസാരെ ട്രോഫിയ്ക്ക് ഇന്ന് തുടക്കം; സഞ്ജുവില്ലാത്ത കേരളത്തിൻ്റെ ആദ്യ കളി തിങ്കളാഴ്ച
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍