Kohli-Konstas Spark : പോണ്ടിങ് ഒരു കാര്യം ഓർക്കണം, അന്ന് ഹർഭജൻ്റെ പ്രായം 18 ആയിരുന്നു; കോലി-കോൺസ്റ്റാസ് വിഷയത്തിൽ ഓർമ്മപ്പെടുത്തലുമായി ആരാധകർ
Ricky Ponting- Harbhajan Singh Issue : 1998 ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തിൽ 18കാരനായ ഹർഭജൻ സിങ്ങിനെ തോളിൽ തട്ടി ശുഭിതനാക്കാൻ ശ്രമിക്കുന്ന റിക്കി പോണ്ടിങ്ങിൻ്റെ പഴയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോലി-കോൺസ്റ്റാസ് സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ വീണ്ടും ചർച്ചയായിരിക്കുന്നത്.
ആദ്യ ദിനത്തിൽ തന്നെ നാടീകയ രംഗങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഇന്ത്യ-ഓസ്ട്രേലിയ (India vs Australia) ബോക്സിങ് ഡേ ടെസ്റ്റ് മത്സരം. ഇന്ത്യയുടെ വെറ്ററൻ താരം വിരാട് കോലി (Virat Kohli) ഓസീസിൻ്റെ 19കാരനായ താരം സാം കോൺസ്റ്റാസുമായി നേർക്കുനേരെയെത്തിയത് ബോക്സിങ് ഡേയുടെ ആദ്യദിനത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമായി മാറി. മത്സരത്തിനിടെ കൗമാര താരത്തെ 36കാരനായ ഇന്ത്യൻ വെറ്ററൻ താരം തോളിൽ തട്ടി പ്രകോപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു. ഇന്ത്യൻ താരം കോൺസ്റ്റാസിൻ്റെ തോളിൽ തട്ടുകയും തുടർന്ന് ഇരുവരും നേർക്കുനേരെയെത്തുകയും അമ്പയറും സഹതാരങ്ങളും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റി.
സംഭവത്തിൽ വിരാട് കോലിയെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഈ പ്രവർത്തിയെ കമൻ്ററിക്കിടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം പോണ്ടിങ്ങിൻ്റെ വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിച്ചിരിക്കുകയാണ്. തൻ്റെ വിക്കറ്റെടുത്ത 18കാരനായ ഇന്ത്യൻ താരത്തിന് നേർക്ക് ചെന്ന് തോളിൽ തട്ടി സംഭവം ചൂണ്ടിക്കാട്ടിയാണ് ആരാധകർ പോണ്ടിങ്ങിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് ആധാരമായി 1998ൽ നടന്ന സംഭവത്തിൻ്റെ വീഡിയോയും വൈറലായി.
ഹർഭജനെ തോളിൽ തട്ടി പ്രകോപിപ്പിച്ച പോണ്ടിങ്
1998ൽ ഷാർജയിൽ വെച്ച് നടന്ന ഇന്ത്യ-ഓസ്ട്രേലിയ കൊക്ക-കോള കപ്പിനിടെ നടന്ന സംഭവമാണ് ഇതിന് ആധാരമായി ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അന്ന് ഓസീസ് ടീമിലെ രണ്ടാമനായി പോണ്ടിങ് നിലനിൽക്കുമ്പോഴാണ് 18കാരനായ ഹർഭജൻ സിങ്ങിനെ തോളിൽ തട്ടി പ്രകോപ്പിക്കാൻ ശ്രമിച്ചത്. പോണ്ടിങ്ങിനെ പുറത്താക്കിയ ഹർഭജൻ്റെ വിക്കറ്റാഘോഷത്തിൽ പ്രകോപിതനായി ഓസീസ് താരം വന്ന് തോളിൽ തട്ടുകയായിരുന്നു. ഇങ്ങനെ ചെയ്ത വ്യക്തിയാണ് ഇപ്പോൾ കോലിയെ വിമർശിക്കാൻ എത്തുന്നതെന്നാണ് ആരാധകർ വീഡിയോ സഹിതം വൈറലാക്കികൊണ്ട് ചോദിക്കുന്നത്.
1998 കൊക്ക-കോള കപ്പിലെ ദൃശ്യങ്ങൾ
കോലിക്കും കിട്ടി പണി
അതേസമയം ഈ വിവാദ സംഭവത്തിൽ വിരാട് കോലിക്കെതിരെ ഐസിസി നടിപടിയെടുത്തു. ഒരു മത്സരത്തിൽ നിന്നും വിലക്കുൾപ്പെടെ ലഭിക്കാവുന്ന കുറ്റത്തിന് താരത്തിന് ലഭിച്ചത് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഡീമെറിറ്റ് പോയിൻ്റുമായി ചുമത്തിയിരിക്കുന്നത്. അനാവശ്യമായി എതിർ താരത്തെ ശാരീരികമായി ബുദ്ധിമുട്ടിച്ചതിനായി നടപടി.
കോലി കോൺസ്റ്റാസിനെ തോളിൽ തട്ടുന്നു
An exchange between Virat Kohli and Sam Konstas.
– THE BOXING DAY TEST IS HERE.pic.twitter.com/x8O4XCN1Sj
— Mufaddal Vohra (@mufaddal_vohra) December 26, 2024