Mass carnage: ഗിനിയയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; 100 പേർക്ക് ദാരുണാന്ത്യം
Football match turns bloodbath in Guinea: 1891 മുതൽ ഫ്രാൻസിന്റെ അധീനതയിലായിരുന്ന ഗിനിയ 1958- ലാണ് സ്വാതന്ത്ര്യം നേടിയത്. 2010ലാണ് രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്നത്.
ഗിനിയ: ഫുട്ബോൾ മത്സരത്തിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടതോടെ ഗിനിയയിൽ നൂറ് പേർ മരിച്ചതായി റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഞായറാഴ്ചയാണ് ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലധികം പേർ മരിച്ചത്. ഗിനിയയിലെ പ്രശസ്ത നഗരമായ എൻസെറോകോറിലാണ് ഫുട്ബോൾ ആവേശത്തിനിടയിലുണ്ടായ കൂട്ടത്തല്ല് ദുരന്തത്തിൽ കലാശിച്ചത്. ഗിനിയയുടെ തലസ്ഥാനമായ കോണാക്രിയിൽനിന്ന് 570 കിലോമീറ്റർ അകലെയാണ് എൻസെറോകോർ.
‘‘ദാരുണമായ ദൃശ്യങ്ങളാണ് ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്. മൃതദേഹങ്ങൾ ആശുപത്രി വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നത് കാണാം. മോർച്ചറി നിറഞ്ഞു കവിഞ്ഞു. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്.’ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു. നൂറിലധികം പേരാണ് ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചതെന്നും ഡോക്ടർ വ്യക്തമാക്കി. ദുരന്തത്തിന്റെ വ്യാപ്തി പ്രദേശത്തെ ആശുപത്രികൾത്ത് ഉൾക്കൊള്ളാവുന്നതിലും അപ്പുറമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രൗണ്ടിന് പുറത്ത് നിന്നുള്ളത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒട്ടനവധി ദുരന്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്റ്റേഡിയത്തെ റോഡുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ആരാധകർ ആളുകൾ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. രോക്ഷാകുലരായ ആരാധകർ എൻസെറോകോറിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടതായും റിപ്പോർട്ടുണ്ട്. റഫറിയുടെ തെറ്റായ തീരുമാനത്തെ ചൊല്ലിയാണ് ഇരുവിഭാഗം ആരാധകർ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായതെന്നും അത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് എഎഫ്‍പി റിപ്പോർട്ട് ചെയ്തു. പിന്നാലെ ആരാധകർ മൈതാനം കയ്യേറുകയായിരുന്നു.
#Alerte/N’zérékoré : La finale du tournoi doté du trophée « Général Mamadi Doumbouya » vire au dr.ame… pic.twitter.com/fjTvdxoe0v
— Guineeinfos.com (@guineeinfos_com) December 1, 2024
🔴 #URGENT | Horror in #Guinea, hundreds dead in incidents during a football match: Medical sources reported that “there are around 100 dead” after an incident that filled the local hospital and the morgue. According to their testimony, “the bodies are lined up as far as the eye… pic.twitter.com/jFuMp7PYHO
— K13 News (@K13News) December 2, 2024
2021-ൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി ഗിനിയയുടെ ഭരണം പിടിച്ചെടുത്ത, പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ജുണ്ട നേതാവ് മമാഡി ഡൗംബൗയയുടെ ബഹുമാനാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുതു. 1891 മുതൽ ഫ്രാൻസിന്റെ അധീനതയിലായിരുന്ന ഗിനിയ 1958- ലാണ് സ്വാതന്ത്ര്യം നേടിയത്. 2010ലാണ് രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ജയിപ്പിച്ച് അധികാരത്തിൽ വന്ന ആൽഫ കോണ്ടെയെ പുറത്താക്കിയാണ് മമാഡി അധികാരം പിടിച്ചെടുത്തത്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ രാഷ്ട്രീയ സഖ്യങ്ങൾ രൂപപ്പെടുമെന്ന് മമാഡി ഡൗംബൗയ പ്രതീക്ഷിക്കുന്നതിനാൽ പശ്ചിമാഫ്രിക്കൻ രാജ്യത്ത് ഫുട്ബോൾ ടൂർണമെൻ്റുകൾ നടക്കുന്നത് സാധാരണമാണ്.