5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: അവസരം മുതലാക്കാൻ അറിയാത്തവൻ, ബം​ഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും നിറം മങ്ങി; സഞ്ജുവിനെതിരെ ആരാധകർ

Sanju Samson: ടി20 ടീമിൽ അവസരം കിട്ടിയിട്ടും തിളങ്ങാനാവാത്ത മലയാളി താരം സഞ്ജുവിനെതിരെ ആരാധക രോഷം.

Sanju Samson:  അവസരം മുതലാക്കാൻ അറിയാത്തവൻ, ബം​ഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിലും നിറം മങ്ങി; സഞ്ജുവിനെതിരെ ആരാധകർ
Image Credits: Social Media
athira-ajithkumar
Athira CA | Updated On: 09 Oct 2024 20:56 PM

ന്യൂഡൽഹി: ടി20 ടീമിൽ അവസരം കിട്ടിയിട്ടും തിളങ്ങാനാവാത്ത മലയാളി താരം സഞ്ജുവിനെതിരെ ആരാധക രോഷം. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി മടങ്ങി. പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിമർശനവുമായി ആരാധകരെത്തിയത്.  സമൂഹമാധ്യമങ്ങളിലും സഞ്ജുവിനെതിരെ ആരാധകർ വിമർശനമുന്നയിച്ചു. ഇനിയും കഴിവ് തെളിയിക്കാൻ എത്ര അവസരം വേണമെന്നായിരുന്നു ചോദ്യം. സഞ്ജുവിനെക്കാൾ അർഹൻ കെഎൽ രാഹുലാണെന്നും ആരാധകർ പറയുന്നു.

2-ാം ഓവറിൽ ബം​ഗ്ലാ താരം ടസ്കിന്‍ അഹമ്മദ് എറിഞ്ഞ സ്ലോ ബോൾ മനസിലാകാതിരുന്ന സഞ്ജു നിസാര ഷോട്ടിന് ശ്രമിക്കവേയാണ് കൂടാരം കയറിയത്. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു തിളങ്ങിയെങ്കിലും ആ ഫോം തുടരാനായില്ല. ആദ്യ മത്സരത്തിൽ 29 റൺസുമായി സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

സഹ ഓപ്പണർ അഭിഷേക് ശർമ്മയും 11 പന്തിൽ നിന്ന് 15 റൺസുമായി പുറത്തായി. വൺഡൗണായി എത്തിയ നായകൻ സൂര്യകുമാർ യാദവും 8 റൺസുമായി മടങ്ങി. മുസ്താഫിസൂർ റഹ്മാനായിരുന്നു വിക്കറ്റ്.

ചില ട്വീറ്റുകൾ വായിക്കാം..

“>

“>

“>

“>

“>

“>

“>

 

 

 

 

 

 

 

 

 

 

 

Latest News