5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chess Olympiad: ആഹാ അര്‍മാദം, ‌ഇന്ത്യൻ അര്‍മാദം! ചെസ് ഒളിമ്പ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ

India in Chess Olympiad: ചെസ് ഒളിമ്പ്യാഡിൽ ചെെനയേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് ഇന്ത്യ. വ്യക്തി​ഗത വിഭാ​ഗത്തിലും ഇന്ത്യൻ താരങ്ങളാണ് മുന്നിൽ.

Chess Olympiad: ആഹാ അര്‍മാദം, ‌ഇന്ത്യൻ അര്‍മാദം! ചെസ് ഒളിമ്പ്യാഡിൽ ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ
Credits: PTI
athira-ajithkumar
Athira CA | Updated On: 22 Sep 2024 10:23 AM

ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ ചരിത്ര മെഡലിന് തൊട്ടരികി‌ൽ ഇന്ത്യ. 19 പോയിന്റുമായി ഇന്ത്യ സ്വർണ മെഡൽ ഉറപ്പിച്ചു. ഇന്നലെ രാത്രി (സെപ്റ്റംബർ 21) രാത്രി നടന്ന പത്താം റൗണ്ടിൽ അമേരിക്കയെ കീഴടക്കിയതോടെയാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സ്കോർ 2.5-1.5. വനിതാ വിഭാ​ഗത്തിലും ഇന്ത്യക്ക് കിരീട പ്രതീക്ഷയാണ് ഉള്ളത്. 17 പോയിന്റുമായി ചെെനയാണ് രണ്ടാം സ്ഥാനത്ത്. അവസാന റൗണ്ടിൽ ഇന്ത്യ തോൽക്കുകയും ചെെന ജയിക്കുകയും ചെയ്താൽ ഇരു രാജ്യങ്ങൾക്കും പോയിന്റ് തുല്യമാകും. ​ഗെയിം പോയിന്റിലുള്ള മുൻതൂക്കം ഇന്ത്യക്ക് ​ഗുണം ചെയ്യും.

ബുഡാപെസ്റ്റ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവച്ചത്. പഴയകാല സോവിയറ്റ് മേധാവിത്വത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ആദ്യ എട്ട് റൗണ്ടുകളി‍ലും എതിരാളികളെ അനായാസമായി തോൽപ്പിച്ചെങ്കിലും മുൻ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്താനോട് (2-2) സമനില വഴങ്ങി. വ്യക്തി​ഗത റൗണ്ടിലും ഇന്ത്യൻ താരങ്ങൾ എതിരാളികളെ തോൽപ്പിച്ചു.

ഇന്നലെ നടന്ന പത്താംറൗണ്ടിൽ അമേരിക്കയുടെ വെസ്ലി സോ പ്രഗ്നാനന്ദയെ തോൽപ്പിച്ചതോടെയാണ് ഇത്തവണത്തെ ടൂർണമെന്റിൽ ഇന്ത്യ ആദ്യമായി പരാജയം രുചിച്ചത്. എന്നാൽ ഇന്ത്യൻ താരങ്ങളായ ഡി. ഗുകേഷും അർജുൻ എറിഗൈസിയെയും തോൽപ്പിച്ചതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ഇന്ന് നടക്കുന്ന ഓപ്പൺ വിഭാ​ഗം ഫെെനലിൽ എതിരാളികളെക്കാൾ ലീഡുമായാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നത്. ഫെെനൽ റൗണ്ടിൽ ഇന്ത്യക്ക് എതിരാളി സ്ലൊവേനിയയാണ്. വ്യക്തി​ഗത വിഭാ​ഗത്തിൽ ഡി ​ഗുകേഷും അർജുൻ എറിഗൈസും സ്വർണ നേട്ടത്തിന് അരികിലാണ്.

വനിതാ വിഭാഗത്തിൽ ശക്തരായ ചൈനയെ തോൽപ്പിച്ച് ഇന്ത്യ സ്വർണ പ്രതീക്ഷ നിലനിർത്തി. സ്കോർ: 2.5-1.5. 17 പോയിന്റുള്ള ഇന്ത്യയും കസാക്കിസ്ഥാനും പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ചെെനീസ് താരം നി ഷികുനെ പരാജയപ്പെടുത്തിയ ദിവ്യ ദേശ്മുഖാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഹരിക ദ്രോണവല്ലി, ആർ. വൈശാലി, വന്തിക അഗർവാൾ എന്നിവർ രാജ്യത്തിനായി സമനില പിടിച്ചു. എട്ടാം റൗണ്ടിൽ പോളണ്ടിനോട് തോൽവി വഴങ്ങിയ ഇന്ത്യ അമേരിക്കയുമായുള്ള മത്സരത്തിൽ സമനില വഴങ്ങി.

കോവിഡിനെ തുടർന്ന് 2020-ൽ വെർച്വലായി നടന്ന ചെസ് ഒളിമ്പ്യാഡിലും ഇന്ത്യ ചാമ്പ്യന്മാരായിരുന്നു. അന്ന് റഷ്യയുമായി ഇന്ത്യ കിരീടം പങ്കിട്ടു. 2021-ൽ വെങ്കലം നേടിയ ഇന്ത്യ കഴിഞ്ഞവർഷം ഓപ്പൺവിഭാഗത്തിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.

Latest News