5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025 Schedule : ആരാധകരെ ശാന്തരാകുവിന്‍; ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഇതാ പുറത്ത്; ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23ന്‌

Champions Trophy 2025 Schedule Complete List : എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആകെ 15 മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് എയിലും, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും

Champions Trophy 2025 Schedule : ആരാധകരെ ശാന്തരാകുവിന്‍; ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ഇതാ പുറത്ത്; ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23ന്‌
ചാമ്പ്യന്‍സ് ട്രോഫി Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 24 Dec 2024 18:41 PM

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പാകിസ്ഥാനിലും, യുഎഇയിലുമായി മത്സരങ്ങള്‍ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി, ദുബായ് എന്നിവിടങ്ങളാണ് വേദികള്‍.

ഫെബ്രുവരി 19ന് ആദ്യ മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. കറാച്ചിയിലാണ് മത്സരം. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങളും ഉണ്ടായിരിക്കും.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആകെ 15 മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് എയിലും, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.

കലാശപ്പോരാട്ടത്തിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍ ഫൈനല്‍ ലാഹോറില്‍ നടക്കും. ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചാല്‍ ദുബായിലായിരിക്കും മത്സരം. ഓരോ വേദിയിലും കുറഞ്ഞത് മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങള്‍ക്ക് ഫെബ്രുവരി 21ന് തുടക്കമാകും. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

2023ലെ ഏകദിന ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുണ്ടായിരുന്ന ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്. 2017ലാണ് അവസാനമായി ചാമ്പ്യന്‍സ് ട്രോഫി നടന്നത്. പാകിസ്ഥാനാണ് നിലവിലെ ജേതാക്കള്‍.

ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍

(തീയതി, ടീമുകള്‍, വേദി എന്നീ ക്രമത്തില്‍)

1. ഫെബ്രുവരി 19, പാകിസ്ഥാന്‍-ന്യൂസിലന്‍ഡ്, കറാച്ചി

2. ഫെബ്രുവരി 20, ഇന്ത്യ-ബംഗ്ലാദേശ്, ദുബായ്

3. ഫെബ്രുവരി 21, അഫ്ഗാനിസ്ഥാന്‍-ദക്ഷിണാഫ്രിക്ക, കറാച്ചി

4. ഫെബ്രുവരി 22, ഓസ്‌ട്രേലിയ-ഇംഗ്ലണ്ട്, ലാഹോര്‍

5. ഫെബ്രുവരി 23, ഇന്ത്യ-പാകിസ്ഥാന്‍, ദുബായ്

6. ഫെബ്രുവരി 24, ബംഗ്ലാദേശ്-ന്യൂസിലന്‍ഡ്, റാവല്‍പിണ്ടി

7. ഫെബ്രുവരി 25, ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക, റാവല്‍പിണ്ടി

8. ഫെബ്രുവരി 26, അഫ്ഗാനിസ്ഥാന്‍-ഇംഗ്ലണ്ട്, ലാഹോര്‍

9. ഫെബ്രുവരി 27, പാകിസ്ഥാന്‍-ബംഗ്ലാദേശ്, റാവല്‍പിണ്ടി

10. ഫെബ്രുവരി 28, അഫ്ഗാനിസ്ഥാന്‍-ഓസ്‌ട്രേലിയ, ലാഹോര്‍

11. മാര്‍ച്ച് 1, ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട്, കറാച്ചി

12. മാര്‍ച്ച് 2, ഇന്ത്യ-ന്യൂസിലന്‍ഡ്, ദുബായ്

സെമി ഫൈനല്‍, ഫൈനല്‍

ആദ്യ സെമി ഫൈനല്‍ മാര്‍ച്ച് നാലിന് ദുബായില്‍ നടക്കും. മാര്‍ച്ച് അഞ്ച് ആദ്യ സെമി ഫൈനലിന്റെ റിസര്‍വ് ദിനമാണ്. മാര്‍ച്ച് അഞ്ചിന് രണ്ടാം സെമി ഫൈനല്‍ നടക്കും. ലാഹോറിലാണ് ഈ മത്സരം. മാര്‍ച്ച് ആറാണ് രണ്ടാം സെമി ഫൈനലിന്റെ റിസര്‍വ് ദിനം. മാര്‍ച്ച് ഒമ്പതിന് ഫൈനല്‍ നടക്കും. മാര്‍ച്ച് പത്താണ് ഫൈനലിന്റെ റിസര്‍വ് ദിനം.

Read Also : ഇംഗ്ലണ്ട് സജ്ജം; ചാമ്പ്യന്‍സ് ട്രോഫിക്കും, ഇന്ത്യന്‍ പര്യടനത്തിനുമുള്ള ടീമുകളെ പ്രഖ്യാപിച്ചു; ബട്ട്‌ലര്‍ ക്യാപ്റ്റന്‍

ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പുറത്തുവിടുന്നതില്‍ സന്തോഷമുണ്ടെന്നും, 2017ന് ശേഷമുള്ള ടൂര്‍ണമെന്റിന്റെ ഏറെ പ്രതീക്ഷയോടെയുള്ള തിരിച്ചുവരവാണെന്നും ഐസിസി അധ്യക്ഷന്‍ ജയ് ഷാ പറഞ്ഞു. എട്ട് ടീമുകളുടെ ആവേശപ്പോരാട്ടം ആരാധകര്‍ക്ക് കായികവിനോദത്തിന്റെ 15 മത്സരങ്ങള്‍ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ടീം പ്രഖ്യാപിച്ചിരുന്നു.

Latest News