5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ben Stokes : ബെൻ സ്റ്റോക്സിൻ്റെ വീട്ടിൽ വമ്പൻ കവർച്ച; മോഷണം പോയ വിലപിടിപ്പുള്ള സാധനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് താരം

Burglary in Ben Stokes home : തൻ്റെ വീട്ടിൽ മോഷണം നടന്നു എന്നറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്. വിലപിടിപ്പുള്ള പല വസ്തുക്കളും മോഷണം പോയെന്നറിയിച്ച താരം ചില സാധനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു.

Ben Stokes : ബെൻ സ്റ്റോക്സിൻ്റെ വീട്ടിൽ വമ്പൻ കവർച്ച; മോഷണം പോയ വിലപിടിപ്പുള്ള സാധനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് താരം
ബെൻ സ്റ്റോക്സ് (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 30 Oct 2024 23:41 PM

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ വീട്ടിൽ കവർച്ച. കവർച്ചയിൽ മോഷണം പോയ വിലപിടിപ്പുള്ള സാധനങ്ങളിൽ ചിലതിൻ്റെ ചിത്രം സ്റ്റോക്സ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പുറത്തുവിട്ടു. ഒക്ടോബർ 17നാണ് മോഷണം നടന്നതെന്നും ഈ ചിത്രങ്ങളിൽ കാണുന്ന സാധനങ്ങൾ ഏതെങ്കിലും എവിടെയെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്നും താരം തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘കാസിൽ ഈഡൻ ഏരിയയിലുള്ള തൻ്റെ വീട്ടിൽ ഒക്ടോബർ 17 വൈകിട്ട് മുഖംമൂടിയണിഞ്ഞ ഒരു സംഘം ആളുകൾ മോഷണം നടത്തി. ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് ചില സാധനങ്ങളുമൊക്കെ അവർ മോഷ്ടിച്ചു. അതിൽ പലതിനോടും എനിക്കും എൻ്റെ കുടുംബത്തിനും വൈകാരിക മൂല്യമുണ്ടായിരുന്നു. അവ പകരം വെക്കാൻ കഴിയാത്തതാണ്. ആരാണ് അത് ചെയ്തതെന്ന് കണ്ടെത്താനുള്ള സഹായം ലഭിക്കുമോ എന്നറിയാനുള്ള പോസ്റ്റാണ് ഇത്.’- സ്റ്റോക്സ് കുറിച്ചു.

Also Read : IPL Retention 2025 : ഐപിഎൽ റിട്ടൻഷൻ എപ്പോൾ, എവിടെ, എങ്ങനെ കാണാം?; വിശദവിവരങ്ങൾ അറിയാം

തൻ്റെ ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരിക്കെയാണ് കൊള്ള നടന്നതെന്ന് സ്റ്റോക്സ് പറയുന്നു. അവർക്കൊന്നും ശാരീരിക ആക്രമണം നേരിടേണ്ടിവന്നില്ല. എന്നാൽ അവർക്കുണ്ടായ വൈകാരിക, മാനസിക ബുദ്ധിമുട്ടുകൾ വലുതാണ്. മോഷ്ടിക്കപ്പെട്ട ചില സാധനങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നു. അവ വേഗം തിരിച്ചറിയാനാവുമെന്ന് കരുതുന്നു. ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താൻ ഈ ചിത്രങ്ങൾ സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായെങ്കിലും അത് തിരിച്ചുകിട്ടുന്നതിലുപരി ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താനാണ് താൻ ഈ ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്വർണാഭരണങ്ങൾ, ഹാൻഡ് ബാഗ് തുടങ്ങി മോഷ്ടിക്കപ്പെട്ട വിവിധ സാധനങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

 

View this post on Instagram

 

A post shared by Ben Stokes (@stokesy)

പാകിസ്താനിലെ ടെസ്റ്റ് പര്യടനം അവസാനിച്ച് കഴിഞ്ഞ ദിവസമാണ് സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങിയത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ആദ്യ ടെസ്റ്റിൽ താരം ഉണ്ടായിരുന്നില്ല. 15ന് ആരംഭിച്ച രണ്ടാം ടെസ്റ്റിലും 24ന് ആരംഭിച്ച മൂന്നാം ടെസ്റ്റിലും സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ നയിച്ചത്. ആദ്യ കളി വിജയിച്ച ഇംഗ്ലണ്ട് പിന്നെയുള്ള രണ്ട് ടെസ്റ്റുകളിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടിരുന്നു. ഈ പരമ്പരയ്ക്കിടെയാണ് സ്റ്റോക്സിൻ്റെ വീട്ടിൽ മോഷണം നടന്നത്. 53 റൺസാണ് രണ്ട് ടെസ്റ്റുകളിലുമായി സ്റ്റോക്സിന് നേടാനായത്.

 

Latest News