രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തിൻ്റെ തിരിച്ചുവരവ്; തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു | Bangladesh Loses 4 Wickets To India In The Second Innings Of The First Test Match Malayalam news - Malayalam Tv9

India vs Bangladesh : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തിൻ്റെ തിരിച്ചുവരവ്; തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു

Published: 

21 Sep 2024 17:27 PM

Bangladesh Loses 4 Wickets : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. 516 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനായി ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ ഫിഫ്റ്റി നേടി പുറത്താവാതെ നിൽക്കുകയാണ്.

India vs Bangladesh : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്തിൻ്റെ തിരിച്ചുവരവ്; തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു

ബംഗ്ലാദേശിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (Image Credits - PTI)

Follow Us On

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശ് പൊരുതുന്നു. 516 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവിൻ്റെ പേരിൽ മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയിട്ടുണ്ട്. 357 റൺസ് കൂടിയുണ്ടെങ്കിലേ ബംഗ്ലാദേശിന് ടെസ്റ്റിൽ വിജയിക്കാനാവൂ. ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ (51), മുൻ നായകൻ ഷാക്കിബ് അൽ ഹസൻ (5) എന്നിവരാണ് ക്രീസിൽ.

രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. 119 റൺസ് നേടി പുറത്താവാതെ നിന്ന ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരികെയെത്തിയ ഋഷഭ് പന്ത് 109 റൺസെടുത്ത് പുറത്തായി.

Also Read : India vs Bangladesh : കടുവകളുടെ പല്ലുകൊഴിച്ച് ഇന്ത്യ; ആദ്യ ഇന്നിംഗ്സിൽ വമ്പൻ ലീഡ്

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു. ടോപ്പ് ഓർഡറിൻ്റെ തകർച്ചയ്ക്ക് ശേഷം ക്രീസിൽ ഒത്തുചേർന്ന ഗില്ലും പന്തും അനായാസം ബാറ്റ് ചെയ്തതോടെ ബംഗ്ലാദേശ് കളി കൈവിട്ടു. 3 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിൽ ക്രീസിലൊത്തുചേർന്ന ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ബംഗ്ലാദേശിന് അവസരങ്ങളൊന്നും നൽകിയില്ല. ഇതിനിടെ രണ്ടുപേരും സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 167 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടിനൊടുവിൽ ഋഷഭ് പന്ത് മടങ്ങി. മെഹദി ഹസൻ മിറാസിനായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ ഗിൽ – രാഹുൽ സഖ്യം അപരാജിതമായ 53 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയപ്പോൾ രോഹിത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ശുഭ്മൻ ഗില്ലും (119) കെഎൽ രാഹുലും (22) നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ സാക്കിർ ഹസനും ഷദ്മൻ ഇസ്ലാമും ചേർന്ന് ബംഗ്ലാദേശിന് മികച്ച തുടക്കം നൽകി. ഇന്ത്യൻ പേസ് ത്രയത്തെ ഫലപ്രദമായി നേരിട്ട സഖ്യം 62 റൺസാണ് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. ഒടുവിൽ 33 റൺസ് നേടിയ സാക്കിറിനെ വീഴ്ത്തി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ഷദ്മൻ ഇസ്ലാം (33), മോമിനുൽ ഹഖ് (13), മുഷ്ഫിക്കർ റഹീം (13) എന്നിവരെ മടക്കി അശ്വിൻ ഇന്ത്യക്ക് മേൽക്കൈ സമ്മാനിച്ചു. ആക്രമിച്ചുകളിച്ച ഷാൻ്റോയാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഷാൻ്റോയും ഷാക്കിബും ക്രീസിൽ തുടരുകയാണ്.

227 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിരുന്നെങ്കിലും ബംഗ്ലാദേശിനെ ഫോളോ ഓണിനയക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, അഞ്ച് റൺസ് മാത്രമെടുത്ത രോഹിതിനെ ടാസ്കിൻ അഹ്മദും ആദ്യ ഇന്നിംഗ്സിൽ ഫിഫ്റ്റിയടിച്ച ജയ്സ്വാളിനെ (10) നാഹിദ് റാണയും 17 റൺസ് നേടിയ വിരാട് കോലിയെ മെഹദി ഹസൻ മിറാസും വീഴ്ത്തിയതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലായി. ഈ അവസരത്തിലാണ് പന്തും ഗില്ലും ഒന്നിച്ചത്.

Also Read : Rishabh Pant: ഡേയ് അപ്പോ ഞാൻ ആര്! ബം​ഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്, വീഡിയോ

ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 149 റൺസിന് ഓളൗട്ടായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ ഷദ്മൻ ഇസ്ലാമിൻ്റെ കുറ്റി പിഴുത് ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ സാക്കിർ ഹസൻ (3), മോമിനുൽ ഹഖ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ ആകാശ് ദീപ് മടക്കി. ആദ്യ ഇന്നിംഗ്സിൽ നസ്മുൽ ഹുസൈൻ ഷാൻ്റോ (20) മുഹമ്മദ് സിറാജിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. പിന്നാലെ മുഷ്ഫിക്കർ റഹീമിനെ (8) ബുംറ വീഴ്ത്തിയതോടെ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലായി.

ആറാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസനും ലിറ്റൺ ദാസും ചേർന്ന കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 51 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 22 റൺസ് നേടിയ ലിറ്റണെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ച ജഡേജ ഷാക്കിബ് അൽ ഹസനെക്കൂടി (32) പുറത്താക്കി ഇന്ത്യക്ക് മേൽക്കൈ നൽകി. ഹസൻ മഹ്മൂദ് (9), ടാസ്കിൻ അഹ്മദ് (11) എന്നിവരെ ബുംറയും അവസാന വിക്കറ്റായ നഹീദ് റാണയെ (11) സിറാജും വീഴ്ത്തി. മെഹദി ഹസൻ മിറാസ് (27) നോട്ടൗട്ടായിരുന്നു.

 

പല്ലിലെ മഞ്ഞ നിറമാണോ പ്രശ്‌നം? ഇതാ പരിഹാരം
ഓ.. എന്തൊരു വെയിൽ, ടാൻ മാറാനുള്ള പരിഹാരം ഇവിടെയുണ്ട്
പുതിയ ഡൽഹി സിഎം; ആരാണ് അതിഷി മർലീന?
പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് വീട്ടില്‍ നിന്ന് മാറ്റാം
Exit mobile version