Axar Patel: ജൂനിയർ പട്ടേൽ അറെെവ്ഡ്! കുഞ്ഞു അതിഥിയെത്തി, സന്തോഷ വാർത്ത പങ്കുവച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ

Axar Patel Announces Birth Of Baby: 2023 ജനുവരിയിലായിരുന്നു അക്‌സർ- മേഹ വിവാഹം. 2023 ഒക്ടോബറിലാണ് അക്‌സറും മേഹയും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വാർത്ത വികാരഭരിതമായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ ലോകത്തെ അറിയിച്ചത്. ‌

Axar Patel: ജൂനിയർ പട്ടേൽ അറെെവ്ഡ്! കുഞ്ഞു അതിഥിയെത്തി, സന്തോഷ വാർത്ത പങ്കുവച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ

Axar Patel

Published: 

25 Dec 2024 06:56 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടുമൊരു കുഞ്ഞു അതിഥി കൂടി. ടീം ഇന്ത്യയുടെ ഓൾറൗണ്ടർ അക്സർ പട്ടേല്ലിന് കുഞ്ഞ് ജനിച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താനും പങ്കാളി മോഹയും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായെന്ന വിവരം താരം വെളിപ്പെടുത്തിയത്. ഹക്ഷ് പട്ടേൽ എന്നാണ് കുഞ്ഞിന്റെ പേര്. ഡിസംബർ 19-നാണ് ജൂനിയർ അക്സർ പട്ടേല്ലിന്റെ വരവ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ജഴ്‌സി ധരിച്ചിരുന്ന കുഞ്ഞിന്റെ കെെയിൽ പിടിച്ചിരിക്കുന്ന തന്റെയും പങ്കാളിയുടെയും ചിത്രം പങ്കുവച്ചാണ് ജൂനിയർ അക്സർ പട്ടേലിന്റെ വരവ് താരം ആരാധകരെ അറിയിച്ചത്. ” അവൻ കാലിൽ നിന്ന് ഓഫ് സെെഡ് കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ നീല ജഴ്സി ധരിച്ചിട്ടുള്ള അവനെ നിങ്ങൾക്ക് മുന്നിൽ ഇനിയും പരിചയപ്പെടുത്താതിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യയുടെ ഏറ്റവും ചെറിയ, എന്നാൽ ഏറ്റവും വലിയ ആരാധകനും ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാ​ഗവുമായ ഹക്ഷ് പട്ടേലിനെ ലോകമേ നീ സ്വാഗതം ചെയ്യുക.’ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അക്സർ പട്ടേൽ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. രവി ബിഷ്ണോയ്, ഉമേഷ് യാദവ്, ഋഷഭ് പന്ത്, മോഹിത് ശർമ്മ, രാഹുൽ തെവാട്ടിയ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും ആരാധകരും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളായ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ആശംസകൾ അറിയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

2023 ജനുവരിയിലായിരുന്നു അക്‌സർ- മേഹ വിവാഹം. 2023 ഒക്ടോബറിലാണ് അക്‌സറും മേഹയും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വാർത്ത വികാരഭരിതമായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ ലോകത്തെ അറിയിച്ചത്. ‌ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുകളും പങ്കെടുത്ത ബേബി ഷവർ ആഘോഷത്തിനിടെയുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് കുഞ്ഞ് അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണെന്ന് നാടിനെ അറിയിച്ചത്.

 

ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ഓസ്ട്രേലിയക്കെതിരായ ശേഷിക്കുന്ന രണ്ട് പരമ്പരകൾക്കുള്ള ടീമിൽ അക്‌സറിനെ ഉൾപ്പെടുതാത്തതിൽ വിവാദങ്ങൾ ഉടലെടുത്തിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരക്കാരനായി മുംബൈ താരം തനുഷ് കൊട്ടിയനെ ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തനുഷിലേക്ക് ടീം എങ്ങനെയാണ് എത്തിയതെന്നും രോഹിത് ശർമ്മ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വാർത്താ സമ്മേളനത്തിലായിരുന്നു അക്സർ പട്ടേൽ പിതൃത്വ അവധിയിലാണെന്ന വെളിപ്പെടുത്തലും. വിദേശ പിച്ചുകളിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള താരമാണ് അക്സർ പട്ടേൽ.

ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇനി രണ്ട് ടെസ്റ്റ് പരമ്പരകളാണ് അവശേഷിക്കുന്നത്. മെൽബൺ ടെസ്റ്റിന് നാളെ തുടക്കമാകും. മെൽബണിലും സിഡ്നിയിലും നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകളും വെള്ളത്തിലാകും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയവും സമനിലയിലുമായി തുല്യശക്തികളായി നിൽക്കുകയാണ്.

 

വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്