Mohammad Nabi: അഫ്ഗാൻ ക്രിക്കറ്റിനെ ഉന്നതിയിലെത്തിച്ച താരം; മുഹമ്മദ് നബി കളമൊഴിയുന്നു
Mohammad Nabi Announced Retirement: 2009-ൽ സ്കോട്ട്ലൻഡിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതൽ അഫ്ഗാന്റെ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. ഏകദിനത്തിൽ 167 മത്സരങ്ങളിൽ നിന്നായി 27.48 ശരാശരിയിൽ 3600 റൺസും നബി സ്വന്തമാക്കിയിട്ടുണ്ട്.
കാബൂൾ: ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ സ്റ്റാർ ഓൾറൗണ്ടർ മുഹമ്മദ് നബി. 2025-ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം താരം തന്നെയാണ് വെളിപ്പെടുത്തിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 2-1-ന് അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നു. പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേട്ടത്തിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.
“ 2023-ലെ ഏകദിന ലോകകപ്പോടെ മനസിൽ ആ ഫോർമാറ്റിൽ നിന്നും വിരമിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി അഫ്ഗാനിസ്ഥാൻ യോഗ്യത നേടി. ചാമ്പ്യൻസ് ട്രോഫിയിൽ രാജ്യത്തെ പ്രതിനീധികരിക്കാൻ സാധിക്കുമെങ്കിൽ ഏത് കരിയറിലെ ഏറ്റവും മികച്ച കാര്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും” മുഹമ്മദ് നബി പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്നും തീരുമാനം അഫ്ഗാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യ ആതിഥേയത്വം വഹിച്ച 2023-ലെ ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ 6-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ നേട്ടമാണ് അവർക്ക് ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത നൽകിയത്.
“In my mind, from the last World Cup, I was retired but then we qualified for the Champions Trophy and I felt if I could play that, it would be great” – Afghanistan’s highest capped ODI cricketer, Mohammad Nabi
Full story: https://t.co/U1jFv7oX4u pic.twitter.com/XUXDGxKUhJ
— ESPNcricinfo (@ESPNcricinfo) November 12, 2024
“>
മുഹമ്മദ് നബി ഏകദിനത്തിൽ നിന്ന് വിരമിക്കുന്ന കാര്യം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാനും സ്ഥിരീകരിച്ചിട്ടുണ്ട്. “ഏകദിനത്തിൽ നിന്ന് വിരമിച്ചാലും മുഹമ്മദ് നബി ടി20യിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം മുഹമ്മദ് നബി ഏകദിനത്തിൽ നിന്ന് വിരമിക്കും. ഇക്കാര്യം താരം ബോർഡിനെ അറിയിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞത്. വിരമിക്കാനുള്ള നബിയുടെ തീരുമാനത്തെ ബോർഡ് സ്വാഗതം ചെയ്യും. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷവും ടി20യിൽ അദ്ദേഹം തുടരുമെന്ന് പ്രതീക്ഷിക്കുന്നു”. നസീബ് ഖാൻ പറഞ്ഞു. ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിലാണ് നസീബ്. മുഹമ്മദ് നബിയുടെ വിരമിക്കൽ സ്ഥിരീകരിച്ചത്.
അഫ്ഗാൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിച്ച സുപ്രധാന താരങ്ങളിൽ ഒരാളാണ് 39-കാരനായ മുഹമ്മദ് നബി. 2009-ൽ സ്കോട്ട്ലൻഡിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതൽ അഫ്ഗാന്റെ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. ഏകദിനത്തിൽ 167 മത്സരങ്ങളിൽ നിന്നായി 27.48 ശരാശരിയിൽ 3600 റൺസും നബി സ്വന്തമാക്കിയിട്ടുണ്ട്. 17 അർധസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് താരത്തിന്റെ ഏകദിന ഇന്നിംഗ്സ്. ഓഫ്‌സ്‌പിന്നറായ മുഹമ്മദ് നബി 32.47 ശരാശരിയിൽ 172 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനായി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടയാണിത്. ഐസിസിയുടെ ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 360 റേറ്റിംഗുമായി ഒന്നാമതാണ് താരം.